Rohit Sharma |'ഹിറ്റ്മാന്‍' ശമ്പളത്തിന്റെ കാര്യത്തില്‍ കോഹ്ലിയെ തകര്‍ക്കുമോ? ക്യാപ്റ്റന്‍ രോഹിത്തിന്റെ ശമ്പളം അറിയാം
- Published by:Sarath Mohanan
- news18-malayalam
Last Updated:
നിലവില്‍ ബിസിസിഐയുടെ എ പ്ലസ് കാറ്റഗറിയിലുള്‍പ്പെട്ട മൂന്നു താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റു രണ്ടു പേര്‍.
advertisement
1/10

ടീം ഇന്ത്യയുടെ(Team India) ഏകദിന ക്യാപ്റ്റന്‍(ODI Captain) സ്ഥാനത്ത് നിന്നും മാറ്റി വിരാട് കോഹ്ലിയെ(Virat Kohli) മാറ്റി രോഹിത് ശര്‍മയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് രോഹിത് ശര്‍മയെ ഏകദിനത്തില്‍ ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
advertisement
2/10
ടി20 ടീമിന്റെ നായകസസ്ഥാനം കോഹ്ലി തന്നെ സ്വയം ഒഴിഞ്ഞിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് പ്രായോഗികമല്ലെന്നു അറിയാവുന്നതിനാലാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി കോഹ്ലിയെ നീക്കി പകരം രോഹിത്തിനെ ചുമതലയേല്‍പ്പിച്ചത്.
advertisement
3/10
ടി20യില്‍ മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ആദ്യത്തെ പരമ്പര കളിച്ചു കഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.
advertisement
4/10
ഇനി സൗത്താഫ്രിക്കെതിരേയാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത്തിന്റെ കന്നി ഏകദിന പരമ്പര. പരിമിത ഓവര്‍ ടീമുകളുടെ പുതിയ നായകനായതോടെ രോഹിത്തിന്റെ ശമ്പളമെത്രയാണെന്നറിയാം.
advertisement
5/10
നിലവില്‍ ബിസിസിഐയുടെ എ പ്ലസ് കാറ്റഗറിയിലുള്‍പ്പെട്ട മൂന്നു താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റു രണ്ടു പേര്‍.
advertisement
6/10
ഈ കാറ്റഗറിയില്‍പ്പെട്ട മൂന്നു പേര്‍ക്കും ഏഴു കോടിയാണ് പ്രതിവര്‍ഷ ശമ്പളം. എന്നാല്‍ ഏകദിന, ടി20 ടീമുകളുടെ പുതിയ ക്യാപ്റ്റനായി ചുമതലയേറ്റത്തോടെ രോഹിത്തിന്റെ ശമ്പളം വര്‍ധിക്കുമോയെന്നതാണ് പലരുടെയും സംശയം.
advertisement
7/10
ഇല്ല എന്നു തന്നെയാണ് ഇതിനുള്ള മറുപടി. ഏഴു കോടി തന്നെയായിരിക്കും തുടര്‍ന്നും ഹിറ്റ്മാന് ശമ്പളമായി ലഭിക്കുന്നത്. പൊസിഷന്‍ മാറിയതു കൊണ്ടു മാത്രം ഒരേ കാറ്റഗറിയില്‍പ്പെട്ടവര്‍ക്കു വ്യത്യസ്ത ശമ്പളം ലഭിക്കില്ല.
advertisement
8/10
വളരെ മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡാണ് അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം രോഹിത് ശര്‍മയ്ക്കുള്ളത്. ഇതു തന്നെയാണ് അദ്ദേഹത്തിനു ഇപ്പോള്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമുകളുടെ നായകസ്ഥാനവും നല്‍കിയിരിക്കുന്നത്.
advertisement
9/10
ഏകദിനത്തില്‍ 10 തവണയാണ് ഹിറ്റ്മാന്‍ ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇവയില്‍ എട്ടിലും ടീമിനു വിജയം നേടിക്കൊടുക്കാന്‍ സാധിച്ചു. 22 ടി20 മല്‍സരങ്ങളില്‍ രോഹിത് ഇന്ത്യയുടെ നായകനായിട്ടുണ്ട്. ഇവയില്‍ 18 എണ്ണത്തില്‍ ടീം വിജയിക്കുകയും ചെയ്തു. 2018ലെ ഏഷ്യാ കപ്പിലും ഇതേ വര്‍ഷം നടന്ന നിദാഹാസ് ട്രോഫിയിലും ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിനെ നയിച്ചത് രോഹിത്തായിരുന്നു.
advertisement
10/10
ഐപിഎല്ലിലേക്കു വന്നാല്‍ 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ് രോഹിത്. അഞ്ചു തവണ ടീമിനെ കിരീടത്തിലേക്കു നയിക്കാനും അദ്ദേഹത്തിനു സാധിച്ചു. നിലവില്‍ ഏറ്റവുമധികം തവണ ഐപിഎല്‍ ട്രോഫി സ്വന്തമാക്കിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഹിറ്റ്മാന്റെ പേരിലാണ്. (Image: BCCI, Twitter)
മലയാളം വാർത്തകൾ/Photogallery/Sports/
Rohit Sharma |'ഹിറ്റ്മാന്‍' ശമ്പളത്തിന്റെ കാര്യത്തില്‍ കോഹ്ലിയെ തകര്‍ക്കുമോ? ക്യാപ്റ്റന്‍ രോഹിത്തിന്റെ ശമ്പളം അറിയാം