TRENDING:

നെയ്മറിന് പിറക്കുന്നത് മകനെങ്കിൽ അവനെ ആ വിശ്വവിഖ്യാത ഫുട്ബോൾ കളിക്കാരന്റെ പേരിട്ട് വിളിക്കും

Last Updated:
തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ താരത്തിൻരെ പേര് നൽകുമെന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ .
advertisement
1/5
നെയ്മറിന് പിറക്കുന്നത് മകനെങ്കിൽ അവനെ ആ വിശ്വവിഖ്യാത ഫുട്ബോൾ കളിക്കാരന്റെ പേരിട്ട് വിളിക്കും
തനിക്ക് ജനിക്കുന്നത് മകനാണെങ്കിൽ ഇടാൻ പോകുന്ന പേര് കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തനിക്ക് ജനിക്കുന്നത് മകനാണെങ്കിൽ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ ലിയോണല്‍ മെസിയുടെ പേര് നൽകുമെന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ .
advertisement
2/5
യുട്യൂബ് ചാനലായ ”ക്യൂ പാപിഞ്ഞോ’ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. തന്റെ കാമുകി ബ്രൂണ ബിയാൻകാർഡി ഗര്‍ഭിണിയാണെന്നതിന്റെ വാർത്ത താരം തന്നെ പുറത്ത് വിട്ടിരുന്നു. പിന്നാലെ കാമുകിയുമായുളള ചിത്രവും താരം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
advertisement
3/5
കുഞ്ഞിന്റെ ജെൻഡർ നേരത്തെ തന്നെ സ്ഥിരീകരിച്ചെന്ന് വിവരമുണ്ട്. ബാഴ്‌സയിൽ ഒരുമിച്ചു കളിക്കുന്ന കാലം മുതൽ ആരംഭിച്ച സൗഹൃദം ഇരുവരും ഇപ്പോഴും തുടരുന്നുണ്ട്. 2017ലാണ് നെയ്മർ പി.എസ്.ജിയിലേക്ക് കൂടുമാറിയത്.
advertisement
4/5
2020-ൽ കോവിഡ് മഹാമാരി സമയത്താണ് നെയ്മർ ബിയാൻകാർഡിയുമായി അടുപ്പത്തിലാകുന്നത്. എന്നാൽ പിന്നീട് ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകൾ വീണു. ഇക്കഴിഞ്ഞ വേനൽക്കാലത്ത് ഇരുവരും വേർപിരിയുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
advertisement
5/5
എന്നാൽ ഈ വർഷം ജനുവരിയിൽ അവർ അടുപ്പത്തിലായി. ഏപ്രിൽ പകുതിയോടെ, ദമ്പതികളുടെ സന്തോഷകരമായ ചിത്രങ്ങൾക്കൊപ്പം ബിയാൻകാർഡി, താൻ ഗർഭിണിയാണെന്ന വിവരം പരസ്യപ്പെടുത്തി.
മലയാളം വാർത്തകൾ/Photogallery/Sports/
നെയ്മറിന് പിറക്കുന്നത് മകനെങ്കിൽ അവനെ ആ വിശ്വവിഖ്യാത ഫുട്ബോൾ കളിക്കാരന്റെ പേരിട്ട് വിളിക്കും
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories