TRENDING:

World Cup 2023: സ്കൂളിൽ ചേരാൻ 275 രൂപ കണ്ടെത്താനാകാതെ വിഷമിച്ച രോഹിത് ശർമ്മ; 1999ൽ തുടങ്ങിയ ക്രിക്കറ്റ് കരിയർ

Last Updated:
ഇന്ന്, ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്ററും ക്യാപ്റ്റനുമായി മാറിയ രോഹിത് പക്ഷേ അന്ന് ഒരു ഓഫ് സ്പിന്നറായിരുന്നു
advertisement
1/7
World Cup 2023: സ്കൂളിൽ ചേരാൻ 275 രൂപ കണ്ടെത്താനാകാതെ വിഷമിച്ച രോഹിത് ശർമ്മ; 1999ൽ തുടങ്ങിയ ക്രിക്കറ്റ് കരിയർ
ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിനായി കാത്തിരിക്കുകയാണ്. കപിൽദേവിനും മഹേന്ദ്ര സിങ് ധോണിക്കും ശേഷം ലോകകപ്പ് സ്വന്തമാക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എന്നത് രോഹിതിന്‍റെ കരിയറിലെ അതുല്യ നേട്ടമായിരിക്കും. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറിനും വിരാട് കോഹ്ലിക്കും, ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായിരുന്ന സൌരവ് ഗാംഗുലിക്കും കഴിയാതെ പോയ നേട്ടം.
advertisement
2/7
ഈ ഘട്ടത്തിൽ കടുത്ത പ്രതിസന്ധിയെ അതിജീവിച്ച് തുടങ്ങിയ രോഹിത് ശർമ്മയുടെ ക്രിക്കറ്റ് യാത്രയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 1999-ലാണ് ക്രിക്കറ്റാണ് തന്‍റെ വഴിയെന്ന് സ്കൂൾ വിദ്യാർഥിയായ രോഹിത് ശർമ്മ തിരിച്ചറിയുന്നത്. ഇന്ന്, ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്ററും ക്യാപ്റ്റനുമായി മാറിയ രോഹിത് പക്ഷേ അന്ന് ഒരു ഓഫ് സ്പിന്നറായിരുന്നു. ഒരു സ്കൂൾ ടൂർണമെന്റിനായി കളിക്കുമ്പോൾ, രോഹിതിന്‍റെ കളി ഇഷ്ടപ്പെട്ട കോച്ച് ദിനേഷ് ലാഡ് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു.
advertisement
3/7
എന്നാൽ ആ സമയം സ്വന്തം വീട്ടിൽനിന്ന് മാറി 50 കിലോമീറ്റഞ അകലെ ഡോംബിവാലിയിൽ അമ്മാവനും മുത്തശിക്കുമൊപ്പമാണ് രോഹിത് താമസിച്ചിരുന്നത്. അച്ഛനെയും അമ്മയെയും വിളിച്ചുകൊണ്ടുവരാൻ സാധിക്കാത്തതിനാൽ രോഹിത് പകരം തന്റെ അമ്മാവൻ രവിയെ ലാഡിന് പരിചയപ്പെടുത്തി. രോഹിതിനെ താൻ പരിശീലിപ്പിക്കുന്ന സ്വാമി വിവേകാനന്ദ് സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന് ലാഡ് ആവശ്യപ്പെട്ടു. ഇത് പറയാനാണ് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞത്.
advertisement
4/7
രോഹിത് ശർമ്മയും അമ്മാവനും ചേർന്ന് അഡ്മിഷൻ എടുക്കാനായി സ്വാമി വിവേകാനന്ദ് സ്കൂളിലെത്തുന്നു. എന്നാൽ പ്രവേശനത്തിനായി 275 രൂപയാണ് ഫീസെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ അന്ന് രോഹിതിന്‍റെ കുടുംബത്തെ സംബന്ധിച്ച് അത് വലിയ തുകയായിരുന്നു. അത്രയും പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഞ്ഞ് രോഹിതും അമ്മാവൻ രവിയും വിഷമിച്ചു.
advertisement
5/7
“ആ സമയത്ത് രോഹിത് പഠിക്കുന്ന സ്‌കൂളിൽ 30 രൂപ മാത്രമായിരുന്നു ഫീസ്. എന്നാൽ പുതിയ സ്കൂളിൽ 275 രൂപ കൊടുക്കാൻ അവർക്കാവില്ലെന്നും അവന്റെ അമ്മാവൻ എന്നോട് പറഞ്ഞു. തനിക്ക് സൗജന്യമായി നൽകണമെന്ന് ഞാൻ ഡയറക്ടറോട് അഭ്യർത്ഥിച്ചു. ആ സ്കൂളിന്‍റെ ചരിത്രത്തിൽ സൌജന്യ വിദ്യാഭ്യാസം അഭ്യർത്ഥിച്ച ആദ്യത്തെ വിദ്യാർത്ഥി അവനാണ്. എന്തുകൊണ്ടാണ് ഞാൻ ഈ വിദ്യാർത്ഥിയെ പിന്തുണയ്ക്കുന്നതെന്ന് സ്കൂൾ ഡയറക്ടർ എന്നോട് ചോദിച്ചു. അവൻ മിടുക്കനാണെന്നും നല്ല ക്രിക്കറ്റ് കളിക്കുന്നവനാണെന്നും എനിക്കറിയാമായിരുന്നു. അവനെ വിട്ടയക്കാൻ ഞാൻ ആഗ്രഹിച്ചില്ല, ”ലാഡ് പറഞ്ഞു.
advertisement
6/7
കുഞ്ഞ് രോഹിതിനെ പരിശീലനത്തിനും മറ്റുമായി കൊണ്ടുപോയിരുന്നത് അമ്മാവൻ രവിയാണെന്ന് താരം വളർന്ന ബോറിവാലി പ്രദേശത്തെ അയൽവാസികൾ ന്യൂസ് 18 നോട് പറഞ്ഞു, വീട്ടിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ചർച്ച്ഗേറ്റിലേക്കാണ് എല്ലാ ദിവസവും രാവിലെയും വൈകിട്ടും പരിശീലനത്തിനായി രോഹിതിനെ കൊണ്ടുപോയിരുന്നത്.
advertisement
7/7
2011 ലോകകപ്പിലെ ഇന്ത്യയുടെ കിരീടം വിജയം രോഹിത് ശർമ്മയുടെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് രോഹിതിനൊപ്പം മുംബൈയിലും മുംബൈ ഇന്ത്യൻസിലും കളിച്ചിട്ടുള്ള അഭിഷേക് നായർ പറഞ്ഞു. “ഇന്ത്യ 2011 ലോകകപ്പ് കളിക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും മത്സരം കാണുകയായിരുന്നു. രോഹിത് എന്നോട് പറഞ്ഞു ‘എനിക്ക് എങ്ങനെയെങ്കിലും ലോകകപ്പ് കളിക്കണം, അതിനായി എത്ര കഠിനമായി പരിശീലിക്കാനും ഒരുക്കമാണ്’. അവൻ കഠിനാധ്വാനം ചെയ്തു, ഇന്ത്യൻ ടീമിലെത്താനായി വണ്ണം കുറഞ്ഞു, ഇപ്പോൾ അതെല്ലാം ചരിത്രമാണ്. നിലവിൽ അദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റനാണ്, 10 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നറിയ രോഹിതിന്‍റെ ടീം, ഫൈനലിൽ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”- അഭിഷേക് നായർ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Sports/
World Cup 2023: സ്കൂളിൽ ചേരാൻ 275 രൂപ കണ്ടെത്താനാകാതെ വിഷമിച്ച രോഹിത് ശർമ്മ; 1999ൽ തുടങ്ങിയ ക്രിക്കറ്റ് കരിയർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories