Queen Elizabeth II | തേംസ് നദിയിലെ അരയന്നങ്ങൾ; ഡോൾഫിനുകൾ ; എലിസബത്ത് രാജ്ഞിയുടെ 39 അപൂർവ വസ്തുക്കൾ
- Published by:Naseeba TC
- news18-malayalam
Last Updated:
കരകൗശല വസ്തുക്കളോടും പക്ഷികളോടും മൃഗങ്ങളോടുമൊക്കെ വലിയ താത്പര്യമുള്ളയാളായിരുന്നു എലിസബത്ത് രാജ്ഞി. രാജ്ഞിക്ക് സ്വന്തമായി ഉണ്ടായിരുന്ന ചില അപൂർവ സ്വത്തുക്കളെക്കുറിച്ചും സ്വകാര്യ ശേഖരങ്ങളെക്കുറിച്ചും കൂടുതലറിയാം.
advertisement
1/39

തേംസിന്റെയും ചുറ്റുമുള്ള പോഷകനദികളിലെയും അരയന്നങ്ങളുടെ ഉടമസ്ഥാവകാശം എലിസബത്ത് രാജ്ഞിക്കുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ പക്ഷികളുടെ ഉടമസ്ഥാവകാശം വർഷിപ്പ്ഫുൾ എന്ന കമ്പനിയുമായി രാജ്ഞി പങ്കിട്ടിരുന്നു. എല്ലാ വർഷവും രാജ്ഞിയുടെ ഉടമസ്ഥതയിലുള്ള അരയന്നങ്ങളുടെ കണക്കും എടുക്കാറുണ്ടായിരുന്നു.
advertisement
2/39
2018 ഏപ്രിലിലാണ്, രാജ്ഞിക്ക് സ്വന്തമായുണ്ടായിരുന്ന ഡോർഗി ഇനത്തിൽ പെട്ട അവസാനത്തെ വളർത്തു നായ ചത്തത്. തന്റെ പ്രിയപ്പെട്ട വളർത്തു മൃഗങ്ങൾക്കൊപ്പം രാജ്ഞി പതിവായി ഫോട്ടോയെടുക്കാറുണ്ടായിരുന്നു. 1933 ലാണ് എലിസബത്ത് രാജ്ഞിക്കും സഹോദരി, മാർഗരറ്റ് രാജകുമാരിക്കും അവരുടെ ആദ്യത്തെ ഡോർഗി നായയെ സമ്മാനമായി ലഭിച്ചത്.
advertisement
3/39
ഇംഗ്ലണ്ടിലെ ഡോൾഫിനുകളുടെ ഉടമസ്ഥാവകാശവും രാജ കുടുംബത്തിനുണ്ട്. 1324 ൽ എഡ്‍വേർഡ് രണ്ടാമൻ രാജാവിന്റെ കാലം മുതൽ തുടർന്നു പോരുന്ന രീതിയാണത്. അടുത്ത കാലം വരെ, സ്കോട്ട്ലൻഡിലെ ക്രസ്റ്റേഷ്യൻ ജീവജാലങ്ങളുടെ (ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവ) ഉടമസ്ഥാവകാശവും ബ്രിട്ടീഷ് രാജ്ഞിക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്കോട്ട്ലൻഡിലെ മറൈൻ ഉദ്യോഗസ്ഥർക്കാണ് ഇവയുടെ ചുമതല. (image: Instagram)
advertisement
4/39
ലണ്ടനിലെ വെസ്റ്റ് എൻഡിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന റീജന്റ് സ്ട്രീറ്റ് ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ റോഡുകളിലൊന്നാണ്. ഏകദേശം 1.25 മൈൽ നീളമുള്ളതാണ് ഈ തെരുവ്. പ്രതിവർഷം 7.5 ദശലക്ഷത്തിലധികം സന്ദർശകർ ഇവിടെ എത്താറുണ്ടെന്നാണ് കണക്ക്. ഇതെല്ലാം ക്രൗൺ എസ്റ്റേറ്റിന്റെ ഭാഗമാണ്, അതായത് ഇത് നിയമപരമായി ബ്രിട്ടീഷ് രാജ്ഞിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. (image: Instagram)
advertisement
5/39
ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്ക് ചുറ്റുമുള്ള പകുതിയോളം തീരപ്രദേശത്തിന്റെ ഉടമസ്ഥതയും ബ്രിട്ടീഷ് രാജകുടുംബത്തിനാണ്. (Image: Instagram)
advertisement
6/39
775 മുറികളുള്ള ബക്കിംഗ്ഹാം കൊട്ടാരമാണ് രാജ്ഞിയുടെ പ്രധാന വസതിയെങ്കിലും വിൻഡ്‌സർ കാസിൽ, ഹോളിറൂഡ് കൊട്ടാരം, വടക്കൻ അയർലണ്ടിലെ ഹിൽസ്ബറോ കാസിൽ, രാജകുടുംബം ക്രിസ്മസ് ആഘോഷിക്കുന്ന സാൻഡ്രിംഗ്ഹാം എസ്റ്റേറ്റ്, രാജ്ഞിയുടെ പ്രിയപ്പെട്ട ഇടമായിരുന്ന സമ്മർ എസ്റ്റേറ്റായ ബാൽമോറൽ കാസിൽ തുടങ്ങിയ രാജകീയ വസതികളെല്ലാം രാജ്ഞിക്കു സ്വന്തമായി ഉണ്ടായിരുന്നു. (image: Instagram)
advertisement
7/39
ബ്രിട്ടണിലെ പ്രമുഖ രാജകീയ ചടങ്ങുകളും പരിപാടികളുമെല്ലാം നടക്കുന്നത് ബക്കിങ്ങാം കൊട്ടാരത്തിലാണ്. എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസ് പാലസ്, ബ്രിട്ടീഷ് രാജാവിന്റെയോ രാജ്ഞിയുടെയോ സ്‌കോട്ട്‌ലന്‍ഡിലുള്ള ഔദ്യോഗിക വസതിയാണ്. എഡിന്‍ബര്‍ഗ് കാസിലിന്റെ എതിര്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഹോളിറൂഡ് ഹൗസ് 16-ാം നൂറ്റാണ്ട് മുതല്‍ ബ്രിട്ടീഷ് രാജകീയ വസതിയായി ഉപയോഗിച്ചു വരികയാണ്. (image: Instagram)
advertisement
8/39
എലിസബത്ത് രാജ്ഞിയുടെ മരണിനു ശേഷം ദുഖസൂചകമായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ പതാക പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്. രാജ്ഞിയുടെ മരണവാര്‍ത്ത അറിഞ്ഞതോടെ നൂറുകണക്കിന് പേരാണ് കൊട്ടാരകവാടത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. (image: Instagram)
advertisement
9/39
രാജ്ഞിയെ ഹാൻഡ്ബാഗില്ലാതെ കണ്ടിരുന്നതു തന്നെ അപൂർവമാണ്. ലണ്ടൻ ഡിസൈനറായ ലോണറിന്റെ ട്രാവിയാറ്റയുടെ ബാഗുകളാണ് രാജ്ഞിക്ക് ഏറ്റവും പ്രിയപ്പെട്ടവ. ബാഗുകൾ വഴിയാണ് പലപ്പോഴും രാജ്ഞി സ്റ്റാഫ് അംഗങ്ങൾക്ക് ചില സൂചനകൾ നൽകിയിരുന്നത്. (Image: Instagram)
advertisement
10/39
ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഭൂഗർഭ അറയിൽ രാജ്ഞിക്കായി മാത്രം ഒരു സ്വകാര്യ എടിഎം ഉണ്ടായിരുന്നു. രാജകുടുംബത്തിലെ അംഗങ്ങൾക്ക് ഈ എടിഎം ഉപയോഗിക്കാം. (image: Instagram)
advertisement
11/39
2010 ലാണ് എലിസബത്ത് രാജ്ഞി ആദ്യമായി വിമ്പിൾഡൺ മൽസരം കാണാനെത്തിയത്. അന്നു മുതൽ, മൽസരം കാണാൻ എത്തുമ്പോളെല്ലാം രാജ്ഞിക്കായി പ്രത്യേക ഇരിപ്പിടം നൽകാറുണ്ടായാരുന്നു.
advertisement
12/39
രാജ്ഞിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന മറ്റൊരു സ്വത്താണ് ലണ്ടൻ ടവർ. പതിനൊന്നാം നൂറ്റാണ്ടിലേതാണ് ഇത് പണികഴിക്കപ്പെട്ടത്. തേംസ് നദിക്കരയിൽ ലണ്ടൻ നഗരത്തിന്റെ തെക്കുകിഴക്കു ഭാഗത്തായി 20 ഗോപുരങ്ങൾ ചേർന്ന വൻ സമുച്ചയമാണ് ലണ്ടൻ ടവർ.
advertisement
13/39
ആഗോള തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ കലാസൃഷ്ടികളിൽ പലതും രാജ്ഞിയുടെ സ്വകാര്യ ശേഖരത്തിലുണ്ട്. അതുല്യ കലാകാരൻമാർ ചെയ്ത സൃഷ്ടികളാണ് ഇവയിൽ ഭൂരിഭാഗവും.
advertisement
14/39
രാജകീയ ശേഖരത്തിൽ മുൻ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും നിരവധി വ്യക്തിഗത വസ്തുക്കളും ഉണ്ട്. അതിലൊന്നാണ് വിക്ടോറിയ രാജ്ഞിയുടെ സ്‌കെച്ച് ബുക്ക്.(Photo by Daniel LEAL / AFP)
advertisement
15/39
എലിസബത്ത് രാജ്ഞിയുടെ കുതിരപ്രേമവും പ്രശസ്തമാണ്. സവാരിക്കു വേണ്ടി മാത്രം ആയിരുന്നില്ല രാജ്ഞി കുതിരകളെ വാങ്ങിയിരുന്നത്. അവയെ മൽസരങ്ങളിലും പങ്കെടുപ്പിക്കാറുണ്ടായിരുന്നു. 451 റേസ് വിജയങ്ങളിലൂടെ രാജ്ഞി 9 മില്യൺ ഡോളർ സമ്പാദിച്ചതായി മുൻപ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
advertisement
16/39
10 മില്യൺ ഡോളർ മൂല്യം വരുന്ന കാറുകളുടെ വലിയ ശേഖരവും എലിസബത്ത് രാജ്ഞിക്ക് ഉണ്ടായിരുന്നു. ലണ്ടാം ലോക മഹായുദ്ധകാലത്ത് ട്രക്ക് ഡ്രൈവറായും മെക്കാനിക്കായും എലിസബത്ത് രാജ്ഞി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്ന് തുടങ്ങിയതാണ് രാജ്ഞിയുടെ വാഹനപ്രേമം. ലാൻഡ് റോവർ ഡിഫൻഡറാണ് എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട വാഹനം. മൂന്ന് റോൾസ് റോയ്‌സ്, രണ്ട് ബെന്റ്‌ലി, റേഞ്ച് റോവർ എന്നിങ്ങനെ നീളുന്നതാണ് ഈ ആഡംബര വാഹന ലിസ്റ്റ്.
advertisement
17/39
നടുക്ക് നാല് കാരറ്റിന്റെ മഞ്ഞ വജ്രവും ചുറ്റും 1333 വജ്രങ്ങളും പതിപ്പിച്ച ഈ കിരീടം 1821 ൽ ജോർജ് നാലാമന് വേണ്ടി നിർമിച്ചതാണ്. ഇതാണ് തലമുറകൾ കൈമാറി രാജ്ഞിക്ക് ലഭിച്ചത്.(Photo by AFP)
advertisement
18/39
രാജ്ഞിയുടെ പക്കല്‍ ഫാബെര്‍ജെ എഗ്ഗുകളുടെയും അനുബന്ധ ആഭരണങ്ങളുടെയും വലിയ ശേഖരമുണ്ട്. റോയല്‍ ശേഖരത്തിന്റെ ഭാഗമായി, ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അലക്സാണ്ട്ര രാജ്ഞിയും എഡ്വേര്‍ഡ് ഏഴാമനും ചേര്‍ന്ന് ആരംഭിച്ച ഈ ശേഖരത്തില്‍ ഇപ്പോള്‍ 600ഓളം വസ്തുക്കൾ ഉണ്ട്. എഡ്വേര്‍ഡ് ഏഴാമന് അദ്ദേഹത്തിന് പ്രിയപ്പെട്ടവരില്‍ ഒരാളായ ആലീസ് കെപ്പല്‍ നല്‍കിയ നീല സിഗരറ്റ് കെയ്സ് ഉള്‍പ്പെടെ നിരവധി ശേഖരണങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രാജാവിന്റെ മരണത്തെത്തുടര്‍ന്ന്, അദ്ദേഹത്തിന്റെ വിധവയായ അലക്സാണ്ട്ര രാജ്ഞി അത് കെപ്പലിന് തിരികെ നല്‍കിയിരുന്നു.(Photo by MATT DUNHAM / POOL / AFP)
advertisement
19/39
രാജകീയ ചരിത്രത്തിൽ വെസ്റ്റ്മിന്‍സ്റ്റര്‍ ആബെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1066 മുതലുള്ള കിരീടധാരണത്തിന് പുറമെ, ഒരു ഡസനിലധികം രാജകീയ വിവാഹങ്ങളും നൂറുകണക്കിന് രാജകീയ ശവസംസ്‌കാരങ്ങളും സ്മാരക സേവനങ്ങള്‍ക്കും വെസ്റ്റ്മിന്‍സ്റ്റര്‍ ആബെ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
advertisement
20/39
വിശ്രമിക്കാനും സാധാരണക്കാരുമായി ഇടപഴകുന്നതിനുമായി ഹൈഡ് പാര്‍ക്ക്, കെന്‍സിംഗ്ടണ്‍ ഗാര്‍ഡന്‍സ്, ദി റീജന്റ്‌സ് പാര്‍ക്ക്, പ്രിംറോസ് ഹില്‍, ദി ഗ്രീന്‍ പാര്‍ക്ക് എന്നിവയുള്‍പ്പെടെ ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ വിശാലമായ സ്ഥലങ്ങളില്‍ ചിലത് അവര്‍ സ്വന്തമാക്കിയിരുന്നു.
advertisement
21/39
2002ല്‍, രാജകുടുംബം എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയതിന്റെ 50-ാം വര്‍ഷമായ സുവര്‍ണ ജൂബിലി പാര്‍ട്ടി അറ്റ് ദ പാലസ്' എന്ന് വിളിക്കപ്പെടുന്ന താരനിബിഡമായ സംഗീതക്കച്ചേരിയോടെയാണ് ആഘോഷിച്ചത്. ഇഎംമി പിന്നീട് ഇതിന്റെ സിഡി പുറത്തിറക്കുകയും റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ 100,000 കോപ്പികള്‍ വിറ്റു പോകുകയും ചെയ്തു. ഈ നേട്ടത്തിന്റെ ബഹുമാനാര്‍ത്ഥം രാജ്ഞിക്ക് ഒരു സുവര്‍ണ്ണ റെക്കോര്‍ഡ് നല്‍കിയിരുന്നു. രാജ്ഞി ഒരു മൃഗസ്നേഹി കൂടിയാണ്. ബല്‍മോറല്‍ കാസിലെ പ്രധാന ഹാളില്‍ വവ്വാലുകൾ താമസിക്കുന്നത് അവര്‍ക്ക് പ്രശ്‌നമില്ലായിരുന്നു.
advertisement
22/39
530.2 കാരറ്റ് ഭാരമുള്ള, ആഫ്രിക്കയിലെ ഗ്രേറ്റ് സ്റ്റാര്‍-കള്ളിനന്‍ I എന്നറിയപ്പെടുന്ന വജ്രമാണ്ലോകത്തിലെ ഏറ്റവും വലിയ ക്ലിയര്‍ കട്ട് വജ്രം. 51 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ വജ്രം രാജകീയ ആഭരണങ്ങളിൽപ്പെടുന്നവയാണ്
advertisement
23/39
14 വിദേശ പ്രദേശങ്ങളും (ജിബ്രാള്‍ട്ടറും ഫോക്ക്ലാന്‍ഡ് ദ്വീപുകളും ഉള്‍പ്പെടെ) കോമണ്‍വെല്‍ത്ത് എന്ന് വിളിക്കപ്പെടുന്ന 16 രാജ്യങ്ങളും (കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ) യുണൈറ്റഡ് കിംഗ്ഡത്തിന്റെയും രാഷ്ട്രത്തലവനാണ് രാജ്ഞി. ഇതു കൂടാതെ, രാജ്ഞിക്ക് സാങ്കേതികമായി മൂന്ന് ബ്രിട്ടീഷ് ദ്വീപ് പ്രദേശങ്ങളുടെ അധികാരം കൂടിയുണ്ട്.അതായത്, ഐല്‍ ഓഫ് മാന്‍, ചാനല്‍ ദ്വീപുകളിലെ ഏറ്റവും വലിയ രണ്ട് ദ്വീപുകളായ ജേഴ്സി, ഗുര്‍ണ്‍സി എന്നിവയാണിത്.ദ്വീപുകള്‍ക്കെല്ലാം സ്വയംഭരണാധികാരമാണ്. അതിനാല്‍ തന്നെ രാജ്ഞിയുടെ പങ്ക് ആചാരപരം മാത്രമാണ്.
advertisement
24/39
2005ല്‍ കാനഡയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശന വേളയില്‍, കാല്‍ഗറി സ്റ്റാംപീഡ് കാര്‍ഷിക പ്രദര്‍ശനത്തില്‍ രാജ്ഞിക്ക് ഒരു അബര്‍ഡീന്‍ ആംഗസ് പശുവിനെ സമ്മാനിച്ചിരുന്നു. എന്നാല്‍ പശുവിനെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് കൊണ്ടുവരാന്‍ രാജ്ഞിക്ക് കഴിഞ്ഞില്ല. അതിനാല്‍ സ്റ്റാംപീഡിന്റെ കന്നുകാലിക്കൂട്ടത്തിന്റെ സ്ഥാപക അംഗമായി പശു കാല്‍ഗറിയില്‍ തന്നെയാണ് ഉള്ളത്.
advertisement
25/39
1972-ല്‍ സീഷെല്‍സിലേക്കുള്ള ഒരു ഔദ്യോഗിക സന്ദര്‍ശന വേളയില്‍ രാജ്ഞിക്ക് സമ്മാനിച്ച ഒരു ജോടി സ്വദേശി അല്‍ദാബ്ര ആമകളെ രാജ്ഞിക്ക് കൊട്ടാരത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിരുന്നു. ലണ്ടന്‍ മൃഗശാലയിലാണ് ഇവയെ സൂക്ഷിച്ചിരിക്കുന്നത്. ഇവയ്ക്ക് 200 വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുമെന്നാണ് വിവരം
advertisement
26/39
രാജ്ഞിക്ക് സ്വന്തമായി പതാകയുണ്ട്. നേവി ബ്ലൂ പശ്ചാത്തലത്തിൽ റോസാപ്പൂക്കളുടെ വൃത്തത്തിൽ കിരീടമണിഞ്ഞ ഇ എന്ന അക്ഷരമാണ് പതാകയിൽ ചിത്രീകരിച്ചിരിക്കുന്നത്. രാജ്ഞി താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ ഏത് കെട്ടിടത്തിലും വാഹനത്തിലും ഇത് ഉപയോഗിക്കാം. 1960ലാണ് പതാക രൂപകല്‍പ്പന ചെയ്തത്.
advertisement
27/39
രാജ്ഞിക്ക് നിലവില്‍ നാല് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉണ്ട്: ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും കൂടുതല്‍ നാള്‍ ഭരണത്തിലിരുന്ന രാജ്ഞി, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാജാവ്, ലോകത്തിലെ ഏറ്റവും ധനികയായ രാജ്ഞി, മറ്റേതൊരു വ്യക്തിയേക്കാളും കൂടുതല്‍ രാജ്യങ്ങളുടെ സമ്പത്തിൽ പരമാധികാരമുള്ള വ്യക്തി എന്നിങ്ങനെയാണ് റെക്കോർഡുകൾ.(Photo by AFP)
advertisement
28/39
1958 മുതല്‍ യുകെയില്‍ എല്ലാ ആഴ്ചയും ബിബിസി പ്രക്ഷേപണം ചെയ്യുന്ന കുട്ടികളുടെ ടെലിവിഷന്‍ പ്രോഗ്രാമാണ് ബ്ലൂ പീറ്റര്‍. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കുട്ടികളുടെ ടെലിവിഷന്‍ പരിപാടി കൂടിയാണിത്. 2002-ല്‍, എലിസബത്ത് രാജ്ഞി II -ന് അധികാരത്തിലെത്തി 50 വര്‍ഷം ആഘോഷിക്കുന്ന സമയത്ത് പ്രോഗ്രാം അവരുടെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഗോൾഡ് ബ്ലൂ പീറ്റര്‍ ബാഡ്ജ് നല്‍കിയിരുന്നു. ജെ കെ റൗളിംഗ്, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്, സര്‍ ഡേവിഡ് ആറ്റന്‍ബറോ, കേംബ്രിഡ്ജിലെ ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് എന്നിവര്‍ക്കും 2017-ല്‍ സ്വര്‍ണ്ണ ബാഡ്ജുകള്‍ സമ്മാനിച്ചിരുന്നു.(Photo by MATT DUNHAM / POOL / AFP)
advertisement
29/39
ബ്രിട്ടീഷ് ക്രൗണ്‍ എസ്റ്റേറ്റ് വഴി യുകെയുടെ എല്ലാ തീരപ്രദേശങ്ങളും സാങ്കേതികമായി രാജ്ഞിയുടെ അധീനതയിലാണ്.(Photo by JOHN STILLWELL / POOL / AFP)
advertisement
30/39
രാജ്ഞിക്ക് ഒരു കാറ്റാടിപ്പാടവും സ്വന്തമായി ഉണ്ട്. വടക്കന്‍ കടലില്‍ കെന്റ് തീരത്ത് നിന്ന് ഏഴ് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന താനെറ്റ് ഓഫ്ഷോര്‍ വിന്‍ഡ് ഫാം, 2010 -ലാണ് തുറന്നത്. ഈ സമയത്ത് ഇത്, ലോകത്തിലെ ഏറ്റവും വലിയ ഓഫ്ഷോര്‍ കാറ്റാടി ഫാം ആയിരുന്നു.(Photo by HUGO BURNAND / POOL / AFP)
advertisement
31/39
31. സ്കോട്ട്ലൻഡിലെ സ്വർണ്ണ ഖനികൾ സ്കോട്ട്ലൻഡിലെ എല്ലാ സ്വർണ്ണ ഖനന പ്രവർത്തനങ്ങളുടെയും അവകാശവും രാജ്ഞിക്കാണ്. 2018-ൽ ഒരു സ്കോട്ടിഷ് നദിയിൽ നിന്ന് 65,000 ഡോളറോളം വിലമതിക്കുന്ന വലിയ സ്വർണ്ണക്കട്ടി കണ്ടെത്തിയിരുന്നു.(Photo by Victoria Jones / POOL / AFP)
advertisement
32/39
32. 25,000 ഏക്കർ വനം ക്രൗൺ എസ്റ്റേറ്റിന് യുകെയിലുടനീളമുള്ള ഏകദേശം കാൽ മില്യൺ ഏക്കർ ഗ്രാമീണ ഭൂമിയുണ്ട്. അവയിൽ ഭൂരിഭാഗവും കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. ചില ഭാഗങ്ങൾ പാട്ടത്തിന് നൽകിയിട്ടുണ്ട്. ഇതിൽ ഏകദേശം 8 ശതമാനം പ്രദേശവും വനമേഖലയാണ്. എന്നാൽ ബ്രിട്ടീഷ് വനഭൂമിയുടെ ഏകദേശം 25000 ഏക്കർ രാജ്ഞിയുടെ ഉടമസ്ഥതയിലാണ്. (Photo by Daniel LEAL / AFP)
advertisement
33/39
33. ട്രാഫൽഗർ സ്ക്വയർ ട്രാഫൽഗർ സ്‌ക്വയറും രാജ്ഞിയുടെ ഉടമസ്ഥതയിലാണുള്ളത്. ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ ഒന്നാണിത്.(Photo by Victoria Jones / POOL / AFP)
advertisement
34/39
34. വിക്ടോറിയ രാജ്ഞിയുടെ വിവാഹ വസ്ത്രം രാജകീയ ശേഖരത്തിന്റെ ഭാഗമായി, വിക്ടോറിയ രാജ്ഞിയുടെ വിവാഹ വസ്ത്രവും എലിസബത്ത് രാജ്ഞിയുടെ പക്കലുണ്ട്.(Photo by Tolga Akmen / POOL / AFP)
advertisement
35/39
35. ഹെൻറി എട്ടാമന്റെ കവചം രാജകീയ ശേഖരത്തിൽ ഉൾപ്പെടുന്ന മറ്റൊന്ന് 1540-കളിൽ നിർമ്മിച്ച, ഹെൻറി എട്ടാമന്റെ കവചമാണ്. ഇതും എലിസബത്ത് രാജ്ഞിയുടെ കൈവശമുണ്ടായിരുന്നു.(Photo by Andrew Milligan / POOL / AFP)
advertisement
36/39
36. എലിസബത്ത് രാജ്ഞിയുടെ സ്വന്തം ടാർട്ടൻ ബ്രിട്ടീഷ് രാജകുടുംബത്തിന് അവരുടേതായ ടാർട്ടൻ ശൈലി ഉണ്ട്. "റോയൽ സ്റ്റുവാർട്ട്" എന്നറിയപ്പെടുന്ന ടാർട്ടൺ ആണ് 11-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ നിലവിലെ ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങളുടെ ഔദ്യോഗിക ടാർട്ടൻ. എന്നാൽ എലിസബത്ത് രാജ്ഞി ചാര, കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള ടാർട്ടൻ പുറത്തിറക്കി. ഇതിനെ "ബാൽമോറൽ" എന്ന് നാമകരണം ചെയ്തു. ഇത് 1853-ൽ രാജ്ഞിയിടെ മുത്തച്ഛൻ ആൽബർട്ട് രാജകുമാരൻ രൂപകൽപ്പന ചെയ്തതാണ് ഈ രാജകീയ മേലങ്കി. രാജകുടുംബത്തിലുള്ളവർ ഇത് ധരിക്കാൻ രാജ്ഞിയുടെ അനുമതി ചോദിക്കണം.
advertisement
37/39
37. വിൽപ്പന സ്ഥലങ്ങൾ ബ്രിട്ടീഷ് ക്രൗണിന്റെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിലുടനീളം, രാജ്ഞിക്ക് 14 റീട്ടെയിൽ പാർക്കുകളും മൂന്ന് ഷോപ്പിംഗ് സെന്ററുകളും സ്വന്തമായുണ്ട്. ഏകദേശം 4.3 മില്യൺ ചതുരശ്ര അടി സ്ഥലത്താണ് ഇവ സ്ഥിതി ചെയ്യുന്നത്.
advertisement
38/39
38. മാമോദീസാ ഫോണ്ട് 1840-ൽ വിക്ടോറിയ രാജ്ഞി തന്റെ ആദ്യ കുഞ്ഞായ വിക്ടോറിയ രാജകുമാരിയുടെ മാമോദീസയ്ക്കായി ഒരു സിൽവർ-ഗിൽറ്റ് ഫോണ്ട് നിർമ്മിച്ചു. ലില്ലി ഫോണ്ട് എന്നറിയപ്പെടുന്ന ഇത് രാജ്ഞിയുടെ ഉടമസ്ഥതയിലുള്ള രാജകീയ ശേഖരത്തിന്റെ ഭാഗമാണ്. അന്നുമുതൽ രാജകുടുംബത്തിലെ മിക്കവാറും എല്ലാ അംഗങ്ങളുടെയും മാമോദീസയ്ക്ക് ഇതാണ് ഉപയോഗിക്കുന്നത്.
advertisement
39/39
39. മൾബറികളുടെ ശേഖരം ഇപ്പോൾ ബക്കിംഗ്ഹാം കൊട്ടാരം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരിക്കൽ, അതായത് 17-ാം നൂറ്റാണ്ടിൽ ജെയിംസ് ഒന്നാമന്റേതായിരുന്നു. അദ്ദേഹം പട്ടുനൂൽപ്പുഴുക്കളെ വളർത്താനായി നട്ടുപിടിപ്പിച്ച വിശാലമായ മൾബറി തോട്ടമായിരുന്നു അവിടം. എന്നാൽ ജെയിംസ് രാജാവിന്റെ ഈ ശ്രമം വിജയിച്ചില്ല. ഇവിടെ മൾബറി ചെടികൾ വളരാൻ വളരെ പ്രയാസമായിരുന്നു. എന്നാൽ 2000ൽ, ബക്കിംഗ്ഹാം കൊട്ടാരത്തിലെ പ്രധാന തോട്ടക്കാരനോട് വിവിധ സ്പീഷ്യസിൽപ്പെടുന്ന മൾബറി ചെടികൾ നട്ടുപിടിപ്പിക്കണമെന്ന് രാജ്ഞി അഭ്യർത്ഥിച്ചു. നിലവിൽ ഏകദേശം 29 വ്യത്യസ്‌ത ഇനം മൾബറി ചെടികൾ ഈ ശേഖരത്തിലുണ്ട്.
മലയാളം വാർത്തകൾ/Photogallery/World/
Queen Elizabeth II | തേംസ് നദിയിലെ അരയന്നങ്ങൾ; ഡോൾഫിനുകൾ ; എലിസബത്ത് രാജ്ഞിയുടെ 39 അപൂർവ വസ്തുക്കൾ