PM Modi in Germany| പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെർലിനിൽ ഉജ്ജ്വല സ്വീകരണം; ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തും
- Published by:Rajesh V
- news18-malayalam
Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയുടെ തലസ്ഥാനമായ ബെർലിനിലെത്തി. കുറച്ച് സമയത്തിന് ശേഷം അദ്ദേഹം ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തും. (ഫോട്ടോ-ANI)
advertisement
1/5

മൂന്ന് ദിവസത്തെ യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ (Berlin)എത്തി. കുറച്ച് സമയത്തിന് ശേഷം അദ്ദേഹം ബെർലിനിൽ നടക്കുന്ന ഇന്ത്യ-ജർമ്മനി ഐജിസി യോഗത്തിൽ പങ്കെടുക്കും. തുടർന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
advertisement
2/5
വൈകുന്നേരം ജർമനിയിലെ വിദേശ ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യും. മേയ് മൂന്നിന് ബെർലിനിൽ നിന്ന് പ്രധാനമന്ത്രി ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലെത്തും.
advertisement
3/5
ബർലിൻ വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി.
advertisement
4/5
വെല്ലുവിളികൾക്കിടയിലും ഈ സന്ദർശനം വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ സന്ദർശനത്തിൽ, ഇന്ത്യയുടെ സമാധാനവും സമൃദ്ധിയും എന്ന ലക്ഷ്യത്തിന്റെ പ്രധാന ഭാഗമായ എല്ലാ സഹപ്രവർത്തകരെയും ഞങ്ങൾ കാണും- അദ്ദേഹം പറഞ്ഞു.
advertisement
5/5
ഇന്ത്യയുടെ ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷൻ (ഐജിസി) ജർമ്മനിയുമായി മാത്രമാണ്, ഇത് രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്നു. ആറാം ഐജിസിക്ക് ശേഷം ഉന്നതതല വട്ടമേശ യോഗം നടക്കും. പ്രധാനമന്ത്രിയും ചാൻസലർ ഷോൾസും ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
മലയാളം വാർത്തകൾ/Photogallery/World/
PM Modi in Germany| പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെർലിനിൽ ഉജ്ജ്വല സ്വീകരണം; ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തും