'രാജ്ഞിയേക്കാൾ സമ്പന്നൻ'; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക്ക് കുടുംബസ്വത്ത് വെളിപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തിയുടെ മകളാണ് സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തി.
advertisement
1/6

വെളിപ്പെടുത്താത്ത വൻ സമ്പാദ്യമുണ്ടെന്ന് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യത സംബന്ധിച്ച് ഇന്ത്യൻ വംശജനും യു.കെ ധനമന്ത്രിയുമായ ഋഷി സുനാക്കിനെതിരെ ചോദ്യമുയരുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സംരഭകനായ നാരായണ മൂർത്തിയുടെ മകളാണ് സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തി.
advertisement
2/6
നാരായണമൂർത്തി സ്ഥാപിച്ച ഇൻഫോസിസ് എന്ന കമ്പനിയിൽ അക്ഷതയ്ക്ക് 430 മില്യൺ ഡോളറിന്റെ ഓഹരിയുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടനിലെ രാജ്ഞിയേക്കാൾ സമ്പന്നയാണ് അക്ഷിതയെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
3/6
ബ്രിട്ടനിൽ മന്ത്രിമാർ അവരുടെ സഹോദരങ്ങൾ, മാതാപിതാക്കൾ, പങ്കാളി, മരുമക്കൾ എന്നിവരുൾപ്പെടെയുള്ള സ്വത്ത് വിവരങ്ങൾ പ്രഖ്യാപിക്കേണ്ടതുണ്ട്. എന്നാൽ സുനക്ക് തന്റെ ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതും യുകെ ആസ്ഥാനമായുള്ള ഒരു ചെറിയ വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയുടെ ഉടമസ്ഥാവകാശം മാത്രം. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
advertisement
4/6
പാക് വംശജനായ സാജിദ് ജാവിദ് ചാൻസലർ സ്ഥാനത്തുനിന്ന് രാജിവെച്ചതിനെത്തുടർന്നാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തിയത്.
advertisement
5/6
2014-ലാണ് ഋഷി സുനാക് രാഷ്ട്രീയത്തിലിറങ്ങുന്നത്. ബ്രിട്ടീഷ് സർക്കാരിൽ ഭവന, പ്രാദേശിക സർക്കാർ വകുപ്പിന്റെ അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റായും ട്രഷറി മന്ത്രാലയത്തിൽ ചീഫ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
advertisement
6/6
രാഷ്ട്രീയത്തിൽ പ്രവേശിക്കുംമുമ്പ് ഗോൾഡ്മാൻ സാചസിലും ഹെഡ്ജ് ഫണ്ടിലും ജോലിചെയ്തു. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് ബിരുദവും യു.എസിലെ സ്റ്റാൻഡ്ഫോഡ് സർവകലാശാലയിൽനിന്ന് എം.ബി.എ.യും നേടി. നിക്ഷേപരംഗത്തെ വിദഗ്ധനാണ് ഋഷി സുനാക്.
മലയാളം വാർത്തകൾ/Photogallery/World/
'രാജ്ഞിയേക്കാൾ സമ്പന്നൻ'; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക്ക് കുടുംബസ്വത്ത് വെളിപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട്