TRENDING:

തങ്കുല; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷനെ അറിയാം

Last Updated:
ട്രെയിൻ ഇപ്പോഴും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗമാണ്. ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ട്രെയിനുകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ലൈനും ഏറ്റവും ഉയരമുള്ള റെയിൽവേ സ്റ്റേഷനും ടിബറ്റിലാണ്
advertisement
1/5
തങ്കുല; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷനെ അറിയാം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷനാണ് ടിബറ്റിലെ തങ്കുല റെയിൽവേ സ്റ്റേഷൻ. ദംഗല റെയിൽവേ സ്റ്റേഷൻ എന്നും ഇത് അറിയപ്പെടുന്നു. ടിബറ്റിനെ ചൈനയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ റെയിൽ‌റോഡായ ക്വിങ്ഹായ്-ടിബറ്റ് റെയിൽ‌റോഡിലാണ് ഈ സ്റ്റേഷൻ.  (wiki commons)
advertisement
2/5
ഈ റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരില്ല. ഇത് ഓട്ടോമേറ്റഡ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. 2006 ജൂലൈയിലാണ് സ്റ്റേഷൻ തുറന്നത്. ഇത് സമുദ്രനിരപ്പിൽ നിന്ന് 5068 മീറ്റർ അതായത് 16,627 അടി ഉയരത്തിലാണ്. എന്നാൽ, ഇന്ത്യയിൽ കശ്മീരിലെ ചെനാബ് നദിയിൽ ഇതിനെക്കാൾ ഉയർന്ന നിരപ്പിൽ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുകയാണ്. മുൻപ് ബൊളീവിയയിലെ കോണ്ടോർ റെയിൽവേ സ്റ്റേഷൻ ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ സ്റ്റേഷനായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 4786 മീറ്റർ അതായത് 15,705 അടി ഉയരമായിരുന്നു ഇതിനുണ്ടായിരുന്നത്.  (wiki commons)
advertisement
3/5
 തങ്കുല ഈ റെയിൽവേ സ്റ്റേഷനിൽ 3 ട്രാക്കുകളുണ്ട്. റെയിൽവേ സ്റ്റേഷന്റെ നീളം 1.25 കിലോമീറ്ററാണ്. 2010ന് മുമ്പ് ഈ റെയിൽവേ സ്റ്റേഷനിലേക്ക് ഒരു പാസഞ്ചർ ട്രെയിനും വന്നിട്ടില്ല, കാരണം ഇവിടെ ആരും താമസിക്കുന്നില്ല, എന്നാൽ ഇപ്പോൾ ഒരു പാസഞ്ചർ ട്രെയിൻ ഇവിടെ വന്നു തുടങ്ങിയിരിക്കുന്നു.  (wiki commons)
advertisement
4/5
ഈ റെയിൽവേ പാതയുടെ ആകെ നീളം 1956 കിലോമീറ്ററാണ്. 1984 ഓടെ ഷൈനിംഗിൽ നിന്ന് ഗോൾമൂഡിലേക്കുള്ള 815 കിലോമീറ്റർ നീളമുള്ള റെയിൽപ്പാതയുടെ നിർമ്മാണം പൂർത്തിയായി. ലാസ വരെയുള്ള 1142 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്തിന്റെ നിർമാണം 2006ൽ പൂർത്തിയായി. 5072 മീറ്റർ ഉയരത്തിലുള്ള തങ്ഗുല ചുരത്തിലൂടെയും ഈ റെയിൽവേ കടന്നുപോകുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ലൈൻ കൂടിയാണിത്.  (wiki commons)
advertisement
5/5
ഇത് മാത്രമല്ല, ഈ റെയിൽപ്പാതയിൽ 1338 മീറ്റർ നീളമുള്ള ഫെങ്‌ഹുഷാൻ തുരങ്കവും ഉണ്ട്, അതിലൂടെ ഈ റെയിൽവേ കടന്നുപോകുന്നു, ഇത് 4905 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ തുരങ്കം കൂടിയാണിത്. ഗോൾമൂഡ് മുതൽ ലാസ വരെയുള്ള ഭാഗത്ത് 45 സ്റ്റേഷനുകളുണ്ട്, അതിൽ 38 എണ്ണത്തിലും ജീവനക്കാരില്ല. ഷൈനിങ്ങിൽ സ്ഥിതി ചെയ്യുന്ന കൺട്രോൾ റൂമിൽ നിന്നാണ് ഇവ നിരീക്ഷിക്കുന്നത്. (wiki commons)
മലയാളം വാർത്തകൾ/Photogallery/World/
തങ്കുല; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷനെ അറിയാം
Open in App
Home
Video
Impact Shorts
Web Stories