International Day of Happiness 2021 | സുരക്ഷ, മികച്ച ജീവിത നിലവാരം; ജനങ്ങള്‍ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്ന 10 രാജ്യങ്ങളെ അറിയാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഉയർന്ന ജീവിത നിലവാരം, സുരക്ഷ, പൊതുസേവനങ്ങൾ തുടങ്ങി എല്ലാം മികച്ചതായി തന്നെ ഈ രാജ്യങ്ങളിലെ ജനത ആസ്വദിക്കുന്നുണ്ട്.
advertisement
1/10

ഫിൻലന്‍ഡ്: യുഎൻ വാർഷിക റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളിൽ നാലാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി ഫിൻലാൻഡ്. കോവിഡ് മഹാമാരി ദുരന്തമൊന്നും ഈ സന്തുഷ്ട രാജ്യത്ത് വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടെല്ലെന്ന് വേണം കരുതാൻ. ഉയർന്ന ജീവിത നിലവാരം, സുരക്ഷ, പൊതുസേവനങ്ങൾ തുടങ്ങി എല്ലാം മികച്ചതായി തന്നെ ഫിൻലാൻഡ് ജനത ആസ്വദിക്കുന്നുണ്ട്. അതുപോലെ അസമത്വം, ദാരിദ്രം എന്നിവയൊക്കെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിലയിലും. (Image courtesy: Reuters)
advertisement
2/10
ഐസ്ലൻഡ്: സന്തോഷകരമായ രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഐസ്ലാൻഡാണ്. നോർഡിക് ദ്വീപ് രാഷ്ട്രമായ ഐസ്ലാൻഡ്, അഗ്നിപർവ്വതങ്ങള്‍, ഗീസെർസ്, ചൂട് നീരുറവകൾ, ലാവ ഫീൽഡ് എന്നിങ്ങളെ പ്രകൃതിഭംഗി കൊണ്ടാണ് നിര്‍വചിക്കപ്പെടുന്നത്. രാജ്യത്തെ രണ്ട് ദേശീയോദ്യാനങ്ങളിലായി വൻ ഹിമപാളികളും സംരക്ഷിക്കപ്പെടുന്നുണ്ട്. (Image courtesy: Reuters)
advertisement
3/10
ഡെന്മാർക്ക്: വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് അനുസരിച്ച് സന്തോഷ പട്ടികയിൽമൂന്നാം സ്ഥാനം ഡെൻമാർക്കിനാണ്. (Image courtesy: Reuters)
advertisement
4/10
സ്വിറ്റ്സര്‍ലൻഡ്: ഏറ്റവും സന്തോഷകരമായ നാലാമത്തെ രാജ്യം സ്വിറ്റ്സർലൻഡാണ്. നിരവധി തടാകങ്ങളും ഗ്രാമങ്ങളും ആൽപ്‌സിലെ ഉയർന്ന കൊടുമുടികളും സ്ഥിതി ചെയ്യുന്ന ഒരു മധ്യ യൂറോപ്യൻ രാജ്യമാണ് സ്വിറ്റ്‌സർലൻഡ്. (Image courtesy: AFP)
advertisement
5/10
നെതർലൻഡ്സ്: സന്തോഷകരമായ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നെതർലന്റ്സ് ആണ്. വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ ഒരു രാജ്യമായ നെതർലൻഡ്‌സ്, കനാലുകൾ, തുലിപ് പാടങ്ങൾ, കാറ്റാടിയന്ത്രങ്ങൾ, സൈക്ലിംഗ് റൂട്ടുകൾ എന്നിവയടക്കം സമതല ഭൂപ്രകൃതിക്ക് പേരുകേട്ടതാണ്. തലസ്ഥാനമായ ആംസ്റ്റർഡാമിൽ റിജ്‌സ്‌ക്യൂസിയം, വാൻ ഗോഗ് മ്യൂസിയം, രണ്ടാം ലോകമഹായുദ്ധസമയത്ത് ജൂത ഡയറിസ്റ്റ് ആൻ ഫ്രാങ്ക് ഒളിച്ചിരുന്ന വീട് എന്നിവയുമുണ്ട്. (Image courtesy: Reuters)
advertisement
6/10
സ്വീഡൻ: ആറാമത്തെ സന്തോഷകരമായ രാജ്യം സ്വീഡനാണ്. ആയിരക്കണക്കിന് തീരദേശ ദ്വീപുകളും ഉൾനാടൻ തടാകങ്ങളും വിശാലമായ ബോറൽ വനങ്ങളും ഹിമാനികളുള്ള പർവതങ്ങളുമുള്ള ഒരു സ്കാൻഡിനേവിയൻ രാജ്യമാണ് സ്വീഡൻ. ഇവിടുത്തെ പ്രധാന നഗരങ്ങള്‍, കിഴക്കൻ തലസ്ഥാനമായ സ്റ്റോക്ക്ഹോം, തെക്കുപടിഞ്ഞാറൻ ഗോഥെൻബർഗ്, മാൽമോ എന്നിവയെല്ലാം തീരപ്രദേശമാണ്. (Image courtesy: Reuters)
advertisement
7/10
ജർമ്മനി: റിപ്പോർട്ട് പ്രകാരം ജർമ്മനിയാണ് ലോകത്തിലെ ഏറ്റവും സന്തോഷകരമായ ഏഴാമത്തെ രാജ്യം. വനങ്ങൾ, നദികൾ, പർവതനിരകൾ, വടക്കൻ കടൽത്തീരങ്ങൾ തുടങ്ങി മനോഹര ഭൂപ്രകൃതിയുള്ള പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ജർമ്മനി, 2 സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന നാട് കൂടിയാണ്. (Image courtesy: Reuters)
advertisement
8/10
നോർവെ: ലോകത്തിലെ ഏറ്റവും സന്തോഷകരമായ എട്ടാമത്തെ രാജ്യം നോർവേയാണ്. പർവതങ്ങൾ, ഹിമാനികൾ, ആഴമേറിയ തീരപ്രദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സ്കാൻഡിനേവിയൻ രാജ്യമാണ് നോർവെ. (Image courtesy: AFP)
advertisement
9/10
ന്യൂസിലാന്‍ഡ്: സന്തോഷ രാജ്യങ്ങളുടെ പട്ടികയിൽ ഒൻപതാം സ്ഥാനം ന്യൂസിലാൻഡിനാണ്. തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ന്യൂസിലൻഡ്. 268,021 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ രണ്ട് പ്രധാന ലാൻഡ്‌മാസുകളായ നോർത്ത് ഐലൻഡും സൗത്ത് ഐലൻഡും 700 ലധികം ചെറിയ ദ്വീപുകളും ഉൾപ്പെടെ രാജ്യമാണിത്. (Image courtesy: Reuters)
advertisement
10/10
ഓസ്ട്രിയ: ലോകത്തിലെ ഏറ്റവും സന്തോഷകരമായ പത്താമത്തെ രാജ്യം ഓസ്ട്രിയയാണ്. മധ്യ യൂറോപ്പിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന കിഴക്കൻ ആൽപൈൻ രാജ്യമാണ് ഓസ്ട്രിയ. തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ വിയന്ന ഉൾപ്പെടെ ഒൻപത് ഫെഡറേറ്റഡ് സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാണീ രാജ്യം. (Image courtesy: Reuters)
മലയാളം വാർത്തകൾ/Photogallery/World/
International Day of Happiness 2021 | സുരക്ഷ, മികച്ച ജീവിത നിലവാരം; ജനങ്ങള്‍ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്ന 10 രാജ്യങ്ങളെ അറിയാം