തന്തയുടെ പേര് പറയാൻ അനുവദിക്കാതെ അപമാനിച്ചവർക്ക്; രാധിക ശരത്കുമാറിന്റെ മറുപടി ഇതാ
- Published by:meera_57
- news18-malayalam
Last Updated:
'എന്റെ പേര് രാധിക എന്നല്ലാതെ എന്റെ അച്ഛന്റെ പേര് അതോടൊപ്പം ചേർത്തിട്ടില്ല. അത്രയേറെ ഞാൻ കേട്ടിട്ടുണ്ട്'
advertisement
1/6

പറയാൻ വേണ്ടുവോളം സിനിമാ പാരമ്പര്യമുണ്ടായിട്ടും, സ്വന്തം നിലയിൽ അഭിനയലോകത്തൊരു പേരുയർത്തിയ നടിയാണ് രാധിക ശരത്കുമാർ (Radikaa Sarathkumar). പ്രശസ്ത നടൻ എം.ആർ. രാധയുടെയും ഗീതയുടെയും മകളാണ് രാധികയും അനുജത്തി നിരോഷയും. 1978ൽ 'കിഴക്കേ പോകും റെയിൽ' എന്ന സിനിമയിലൂടെ അഭിനയത്തിൽ ഹരിശ്രീ കുറിക്കുമ്പോൾ, രാധികയുടെ പേരിന്റെ വാലിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാരതിരാജ സംവിധാനവും സഹ-രചനയും നിർവഹിച്ച സിനിമയായിരുന്നു ഇത്. ഒരിയ്ക്കലും സിനിമയിൽ വരണം എന്ന് ആഗ്രഹിച്ച ആളായിരുന്നില്ല രാധിക. എങ്കിലും അവർ അവിടെ എത്തപ്പെട്ടു
advertisement
2/6
മദ്രാസ് രാജഗോപാലൻ രാധാകൃഷ്ണൻ എന്ന പേരിൽ ജനിച്ച എം.ആർ. രാധ, തമിഴ് സംസാരിക്കുന്ന, തെലുങ്ക് പാരമ്പര്യമുള്ള കുടുംബാംഗമാണ്. ആന്ധ്രപ്രദേശിലായിരുന്നു അവരുടെ കുടുംബത്തിന്റെ വേരുകൾ. മൂന്ന് വിവാഹങ്ങളിൽ നിന്നായി 12 മക്കളുടെ പിതാവാണദ്ദേഹം. സരസ്വതി, ധനലക്ഷ്മി, ഗീത എന്നിവരാണ് ഇദ്ദേഹത്തിന്റെ ഭാര്യമാർ. ഇതിൽ ഗീതയിൽ പിറന്ന നാല് മക്കളിൽ മൂത്തയാളാണ് രാധിക. അച്ഛനേക്കാളേറെ അമ്മയുടെ തണലിൽ വളർന്നവരാണ് രാധികയും സഹോദരങ്ങളും. രാധികയേയും നിരോഷയെയും കൂടാതെ രണ്ട് ആൺമക്കൾ കൂടിയുണ്ട് അവർക്ക് (തുടർന്ന് വായിക്കുക)
advertisement
3/6
ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കി നടത്തേണ്ട ചുമതലയുണ്ടായിരുന്നു ഗീതയ്ക്ക്. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വംശജയാണ് രാധികയുടെ മാതാവ് ഗീത. വളരെയേറെ കഷ്‌ടപ്പാടുകൾക്കിടയിലും, മക്കളുടെ പഠനത്തിന് പ്രാമുഖ്യം നൽകിയിരുന്ന ഗീത, അവരെ ശ്രീലങ്കയിൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു. ഇന്ത്യയിലും ശ്രീലങ്കയിലും ലണ്ടനിലുമായി വിദ്യാഭ്യാസം നടത്തിയ ആളാണ് രാധിക. ഇതിൽ ലണ്ടനിൽ പഠിച്ചു കൊണ്ടിരിക്കെ പഠനം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു രാധിക. പ്രശസ്ത നടൻ രാധ രവി രാധികയുടെ അർദ്ധസഹോദരനാണ്. മോഹൻ രാധ രാധികയുടെ സഹോദരനും
advertisement
4/6
"ഞാൻ ഒരു അഭിനേതാവിനെ പോലായിരുന്നില്ല. അങ്ങനെയല്ല എന്നെ വളർത്തിക്കൊണ്ടു വന്നത്. എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഞാൻ ഹോസ്റ്റലിലായിരുന്നു. ഞാൻ യാത്രയിലായിരുന്നു. സിനിമയിലേക്ക് ഞാൻ ആകസ്മികമായി എത്തിച്ചേരുകയായിരുന്നു," രാധിക ഒരിക്കൽ പറഞ്ഞു. സംവിധായകൻ ഭാരതിരാജയാണ് രാധികയെ തന്റെ സിനിമയിലൊരു വേഷം ചെയ്യാനായി സമീപിച്ചത്. എന്താണ് പ്രശസ്തി എന്നറിയുന്നതിനും വളരെ മുൻപേ രാധിക താരമായി വളർന്നു. അടുത്തടുത്ത് തന്നെ സിനിമകളിൽ ഒപ്പുവെക്കാൻ അവരെക്കൊണ്ടായി. ഏറ്റവും ഒടുവിലായി തന്നെക്കാൾ ഒരുപാട് പ്രായമുള്ള വൃദ്ധയുടെ റോളിൽ 'തായ് കിഴവി' എന്ന സിനിമയിൽ രാധിക അഭിനയിച്ചു
advertisement
5/6
ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപെട്ടു രാധിക സംസാരിക്കുകയുണ്ടായി. ഈ സിനിമ താൻ വളരെക്കാലം ഉള്ളിലൊതുക്കിയ വേദനയ്ക്കും അപമാനത്തിനുമുള്ള മറുപടി കൂടിയാണ് എന്ന് രാധിക. "ഞാൻ ഫീമെയിൽ എം.ആർ. രാധയായാണ് അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തെ പോലെയുള്ള ആ ഷോട്ടാണ് ഞാൻ എന്റെ അച്ഛന് കൊടുക്കുന്ന ഏറ്റവും വലിയ ആദരം. ഞാൻ സിനിമയിൽ വന്നപ്പോൾ, എന്റെ തന്തയുടെ പേര് പോലും പറയാൻ അനുവദിക്കാതെ അപമാനിച്ചവർ നിറയെയുണ്ട്. നിറയെപേർ ഇനിയുമുണ്ട്. പേരിൽ പോലും അച്ഛന്റെ പേര് വേണ്ട എന്ന് ഞാൻ അമ്മയോട് പറയുമായിരുന്നു...
advertisement
6/6
എന്റെ പേര് രാധിക എന്നല്ലാതെ എന്റെ അച്ഛന്റെ പേര് അതോടൊപ്പം ചേർത്തിട്ടില്ല. അത്രയേറെ ഞാൻ കേട്ടിട്ടുണ്ട്. എനിക്കതിന്റെ ആവശ്യമില്ല. എനിക്ക് എന്റെ കഴിവ് സ്വന്തം നിലയിൽ തെളിയിക്കണമായിരുന്നു. ഇന്ന് ഞാൻ അഭിമാനത്തോടെ പറയുന്നു, ഞാൻ എം.ആർ. രാധയുടെ മകളാണ്. ഞാൻ മറ്റാർക്കും വേണ്ടി അത് തെളിയിക്കുന്നില്ല. ഞാൻ അത് എനിക്കും, എന്റെ കുടുംബത്തിനും വേണ്ടി മാത്രം. ഞങ്ങൾ എം.ആർ. രാധയുടെ മക്കളാണ്," എന്ന് രാധിക പറയുന്ന നിമിഷം സദസിൽ അനുജത്തി നിരോഷയും ഉണ്ടായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
തന്തയുടെ പേര് പറയാൻ അനുവദിക്കാതെ അപമാനിച്ചവർക്ക്; രാധിക ശരത്കുമാറിന്റെ മറുപടി ഇതാ