ദേശീയ രാഷ്ട്രീയത്തിലെ ചൗക്കീദാർ തർക്കങ്ങൾ അവസാനിക്കുന്നില്ല. മുൻ മുദ്രാവാക്യങ്ങളിൽ നിന്ന് മാറി, ഏക് ഹീ ചൗക്കീദാർ ചോർ ഹേ എന്ന പുതിയ മുദ്രാവാക്യവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. കള്ളനെ പിടിക്കൽ ഗെയിമുൾപ്പെടെ തയ്യാറാക്കിയാണ് കോൺഗ്രസിന്റെ ട്വിറ്റ്. അതേസമയം മേം ഭീ ചൗക്കീദാർ ക്യാമ്പയിൻ ശക്തമാക്കാനാണ് ബിജെപി തീരുമാനം