'ഞങ്ങൾ മുങ്ങുകയാണ്, നിങ്ങളെയും ഞങ്ങൾക്കൊപ്പം മുക്കും' ; ബംഗ്ലാദേശിന് അഫ്ഗാൻ ക്യാപ്റ്റന്റെ മുന്നറിയിപ്പ്

Last Updated:

ആറുമത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാനിസ്ഥാൻ ടൂർ‌ണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. അതേസമയം ബംഗ്ലാദേശിന് സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്നത്തെ മത്സരം ജയിച്ചേ തീരൂ

സൗതാംപ്ടൺ: ലോകകപ്പിലെ ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന് മുൻപേ ബംഗ്ലാദേശ് ടീമിന് മുന്നറിയിപ്പുമായി അഫ്ഗാൻ ക്യാപ്റ്റൻ‌ ഗുൽബാദിൻ നൈബ്. 'ഞങ്ങൾ മുങ്ങുകയാണ്. പക്ഷേ നിങ്ങളെയും ഞങ്ങൾ കൂടെ കൊണ്ടുപോകും'- സൗതാംപ്ടണിലെ മത്സരത്തിന് മുന്നോടിയായി അഫ്ഗാൻ ക്യാപ്റ്റൻ പറഞ്ഞു. ആറു മത്സരങ്ങളും തോറ്റ അഫ്ഗാനിസ്ഥാൻ ലോകകപ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായി കഴിഞ്ഞു. എന്നാൽ ആറ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ച ബംഗ്ലാദേശിന് ഇനിയും പ്രതീക്ഷക്ക് വകയുണ്ട്. സെമിഫൈനൽ സാധ്യതകൾ നിലനിർത്തണമെങ്കിൽ അഫ്ഗാനെതിരെ ബംഗ്ലാദേശിന് വിജയിച്ചേ മതിയാകൂ.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി അഫ്ഗാൻ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. മികച്ച സ്പിന്നർമാർ തങ്ങള്‍ക്കുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെയും വീഴ്ത്താനുള്ള കഴിവ് അഫ്ഗാനുണ്ട്- ക്യാപ്റ്റൻ പറഞ്ഞു. ജയിക്കാനായില്ലെങ്കിലും ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത അഫ്ഗാൻ 11 റൺസിനാണ് അടിയറവ് പറഞ്ഞത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ടി 20 ബൗളറായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ എന്നിവരാണ് അഫ്ഗാൻ ബൗളിംഗ് നിരക്ക് കരുത്തേകുന്നത്. ഇന്ത്യയെ പോലെ മികച്ച ബാറ്റിംഗ് നിരയെ 224ൽ ഒതുക്കാൻ കഴിഞ്ഞതും ഇവരുടെ മിടുക്കാണ്.
advertisement
'ലോകത്തെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയാണ് ഇന്ത്യയുടേത്. അവർക്കെതിരായ ഞങ്ങളുടെ പ്രകടനം നിങ്ങൾ കണ്ടതാണ്. വിക്കറ്റ് സ്പിന്നിനെ തുണച്ചാൽ ബംഗ്ലാദേശ് മാത്രമല്ല എതിരാളികൾ ആരായാലും ദുഷ്കരമാകും' - അഫ്ഗാൻ ക്യാപ്റ്റൻ പറഞ്ഞു. 'ടൂർണമെന്റിൽ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വെസ്റ്റിൻഡീസിനെതിരെ 320 റൺസ് പോലും അവർ പിന്തുടർന്ന് ജയിച്ചു. ലോകത്തെ ഏറ്റവും മികച്ച സ്പിന്നർമാരാണ് ഞങ്ങൾക്കുള്ളത്. വിക്കറ്റ് അനുകൂലമെങ്കിൽ ബംഗ്ലാദേശല്ല, ആരായാലും മത്സരം ദുഷ്കരമാകും' - ഗുൽബാദിൻ നൈബ് കൂട്ടിച്ചേര്‍ത്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഞങ്ങൾ മുങ്ങുകയാണ്, നിങ്ങളെയും ഞങ്ങൾക്കൊപ്പം മുക്കും' ; ബംഗ്ലാദേശിന് അഫ്ഗാൻ ക്യാപ്റ്റന്റെ മുന്നറിയിപ്പ്
Next Article
advertisement
സൈബർ തട്ടിപ്പ് തടയാൻ  പുതിയ വിലാസവുമായി ബാങ്കുകൾ
സൈബർ തട്ടിപ്പ് തടയാൻ പുതിയ വിലാസവുമായി ബാങ്കുകൾ
  • രാജ്യത്തെ എല്ലാ ബാങ്കുകൾക്കും പുതിയ bank.in വെബ്സൈറ്റ് വിലാസം പ്രാബല്യത്തിലാക്കി സൈബർ തട്ടിപ്പ് തടയും.

  • പഴയ വെബ്സൈറ്റ് വിലാസം നൽകിയാലും ഓട്ടോമാറ്റിക്കായി പുതിയ bank.in വിലാസത്തിലേക്ക് തിരിച്ചുവിടും.

  • സൈബർ സുരക്ഷ ഉറപ്പാക്കാനും ഉപഭോക്തൃവിശ്വാസം വർധിപ്പിക്കാനുമുള്ള ആർ.ബി.ഐയുടെ പുതിയ നീക്കമാണിത്.

View All
advertisement