advertisement

പ്ലീസ് നോട്ട്! 'ബെവ്‌കോ' പ്രീമിയം കൗണ്ടറുകളില്‍ ഇനി നോട്ട് വാങ്ങില്ല; ഡിജിറ്റൽ പെയ്മെന്റ് മാത്രം; കാരണമുണ്ട്

Last Updated:

സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി എല്ലാ പ്രീമിയം ഔട്ട്‌ലെറ്റുകളിലും ഇന്നുമുതൽ പണമായി തുക സ്വീകരിക്കില്ലെന്ന് ബെവ്‌കോ എം.ഡി ഹർഷിത അട്ടലൂരി അറിയിച്ചു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിൽ മാര്‍ച്ച് 15 മുതൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി. സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി എല്ലാ പ്രീമിയം ഔട്ട്‌ലെറ്റുകളിലും ഇന്നുമുതൽ പണമായി തുക സ്വീകരിക്കില്ലെന്ന് ബെവ്‌കോ എം.ഡി ഹർഷിത അട്ടലൂരി അറിയിച്ചു.
പുതിയ നിർദ്ദേശപ്രകാരം യുപിഐ (UPI) ആപ്പുകളായ ഗൂഗിൾ പേ (Google pay), ഫോൺ പേ (PhonePe ), ഭീം (BHIM) എന്നിവ വഴിയും അല്ലെങ്കിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ മുഖേനയും മാത്രമേ മദ്യത്തിന് പണം നൽകാൻ സാധിക്കൂ. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ സൗകര്യാർത്ഥം മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും ഇതുസംബന്ധിച്ച നോട്ടീസുകൾ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ചില കൗണ്ടറുകളിൽ ജീവനക്കാർ മദ്യത്തിന് നിശ്ചയിച്ചതിലും അധിക തുക ഈടാക്കുന്നതായും സാമ്പത്തിക തിരിമറികൾ നടത്തുന്നതായും വ്യാപകമായ പരാതികൾ ലഭിച്ചിരുന്നു. ഇത് പരിഹരിക്കാനാണ് ഫെബ്രുവരി മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കി വന്ന ക്യാഷ്‌ലെസ് സംവിധാനം ഇന്ന് മുതൽ പൂർണ്ണമായും പ്രാബല്യത്തിൽ വരുത്തിയത്. പ്രീമിയം കൗണ്ടറുകളിൽ മാത്രമാണ് നിലവിൽ ഈ നിയന്ത്രണം. സാധാരണ കൗണ്ടറുകളിൽ പഴയത് പോലെ പണം സ്വീകരിക്കുന്നത് തുടരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്ലീസ് നോട്ട്! 'ബെവ്‌കോ' പ്രീമിയം കൗണ്ടറുകളില്‍ ഇനി നോട്ട് വാങ്ങില്ല; ഡിജിറ്റൽ പെയ്മെന്റ് മാത്രം; കാരണമുണ്ട്
Next Article
advertisement
റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
  • ബിഹാറിലെ മൂന്ന് ഹൈവേകളിൽ റഫാൽ, സുഖോയ്, സി-130 ജെ പോലുള്ള വിമാനങ്ങൾക്ക് ലാൻഡിംഗ് സൗകര്യം ഒരുക്കുന്നു

  • 245 കിമീ പട്‌ന-പൂർണിയ എക്സ്പ്രസ് വേ, ഗോറഖ്പൂർ-സിലിഗുരി, രാംജാനകി മാർഗിൽ റൺവേ നിർമാണം underway

  • പ്രതിരോധം, ദുരന്തനിവാരണത്തിന് ഈ ഹൈവേ റൺവേകൾ സഹായിക്കും; നിക്ഷേപ സാധ്യതകൾക്കും മാറ്റം പ്രതീക്ഷിക്കുന്നു

View All
advertisement