ശമ്പളം ഒരു കോടി രൂപ; സിവി അയക്കണ്ട; വൈറലായി ബംഗളൂരു കമ്പനിയുടെ ജോലി

Last Updated:

ആഴ്ച്ചയില്‍ അഞ്ച് ദിവസം മാത്രമാണ് ജോലി ചെയ്യേണ്ടത്

News18
News18
ജോലി വാഗ്ദാനം ചെയ്തുള്ള നിരവധി പോസ്റ്റുകളും വാര്‍ത്തകളും അറിയിപ്പുകളുമൊക്കെ നിരന്തരം സോഷ്യല്‍മീഡിയയിലും പത്രങ്ങളിലുമൊക്കെ കാണാറുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്ഥവും അദ്ഭുതപ്പെടുത്തുന്നതുമായ നിയമന പോസ്റ്റാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നത്. ഇങ്ങനെയൊരു ജോലി ലഭിക്കുമോ എന്നായിരിക്കും ഇതു കാണുമ്പോൾ പലരുടെയും സംശയം. ഇത് ഉള്ളതാണോ വ്യാജമാണോ എന്ന ആശങ്കയും ചിലര്‍ക്ക് തോന്നിയേക്കാം.
ഒരു കോടി രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ളതാണ് ജോലി നിയമന പോസ്റ്റ്. നിങ്ങളുടെ സിവിയോ കോളെജ് യോഗ്യതയോ ഒന്നും ആവശ്യമില്ലെന്നും പോസ്റ്റില്‍ പറയുന്നു. ബംഗളൂരുവില്‍ നിന്നുള്ള ഒരു കമ്പനിയാണ് നിയമനങ്ങളുടെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തികൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌മോളസ്റ്റ് എഐ എന്ന കമ്പനിയുടെ സ്ഥാപകനായ സുദര്‍ശന്‍ കാമത്ത് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒഴിവുകളുള്ള തസ്തികയുടെ വിശദമായ വിവരങ്ങളും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. വാര്‍ഷിക പ്രതിഫലം ഒരു കോടി രൂപയാണ് കമ്പനി ഉറപ്പുനല്‍കുന്നത്. ജോലിക്കായി ഉദ്യോഗാര്‍ത്ഥി കൂടുതലൊന്നും ചെയ്യേണ്ട കാര്യമില്ല. 100 വാക്കുകളില്‍ ഉള്‍കൊള്ളുന്ന ഒരു ആമുഖ വിവരണവും ചെയ്ത മികച്ച വര്‍ക്കിന്റെ ലിങ്കും മാത്രം കമ്പനിയുടെ ഇ-മെയില്‍ ഐഡിയിലേക്ക് അയക്കുക.
advertisement
പോസ്റ്റില്‍ പറയുന്നതനുസരിച്ച് 60 ലക്ഷം രൂപയായിരിക്കും അടിസ്ഥാന ശമ്പളം. 40 ലക്ഷം രൂപ മറ്റ് ആനുകൂല്യങ്ങളായും കിട്ടും. ബംഗളൂരുവിലെ ഇന്ദിരാനഗറിലാണ് ഈ ഒഴിവുള്ളത്. ആഴ്ച്ചയില്‍ അഞ്ച് ദിവസമാണ് ജോലി. നെക്‌സ്റ്റ് ജെഎസ്, പൈതണ്‍, റിയാക്ട് ജെഎസ് എന്നിവയില്‍ കുറഞ്ഞത് 4-5 വര്‍ഷം വരെ പരിചയസമ്പത്തുള്ള ആളായിരിക്കണം ഉദ്യോഗാര്‍ത്ഥി.
സിവി ആവശ്യമില്ലെന്നും കോളേജ് പ്രശ്‌നമേയല്ലെന്നും പോസ്റ്റില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇതുതന്നെയാണ് ഇതിലെ പ്രധാന ആകര്‍ഷണവും. ഒരു പ്രായോഗിക ഡെവലപ്പര്‍ ആയിരിക്കണമെന്ന നിബന്ധനയും പോസ്റ്റിലുണ്ട്. എന്നാല്‍ ഇതൊരു മാനേജേരിയല്‍ തസ്തിക അല്ലെന്നും കാമത്ത് പറയുന്നു. അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
advertisement
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. അദ്ഭുതവും ആകാംഷയും പ്രകടിപ്പിച്ചുള്ള നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിനുതാഴെ വന്നത്. കുറഞ്ഞ വര്‍ഷത്തെ പരിചയം മാത്രം ആവശ്യമുള്ള തസ്തിക, ഉയര്‍ന്ന ശമ്പളം, ഔപചാരിക യോഗ്യതകളേക്കാള്‍ കഴിവുകള്‍ക്ക് മുന്‍ഗണന തുടങ്ങി പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. അസാധാരണമായ ശമ്പള വാഗ്ദാനമാണ് കമ്പനി നല്‍കുന്നതെന്ന് ഒരാള്‍ കുറിച്ചു.
കമ്പനിയുടെ വളരെ മികച്ച സംസ്‌കാരമാണ് പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നതെന്നായിരുന്നു ഒരു പ്രതികരണം. കൂട്ടുക്കാരെ അപേക്ഷിക്കൂ എന്നും അയാള്‍ കമന്റില്‍ കുറിച്ചു. ഇതാദ്യമായല്ല കമ്പനി ഇത്രയും രസകരവും ആകാംഷ നിറഞ്ഞതുമായ ജോലി വാഗ്ദാനം ചെയ്യുന്നത്. ഈ വര്‍ഷം ആദ്യം 40 ലക്ഷം രൂപയുടെ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്തുള്ള ഒരു നിയമന പോസ്റ്റും കാമത്ത് പങ്കുവെച്ചിരുന്നു. എഞ്ചിനീയറിനെ നിയമിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു പോസ്റ്റ്. ആഴ്ച്ചയില്‍ ആഞ്ച് ദിവസമാണ് ജോലി. രണ്ട് വര്‍ഷം വരെ പരിചയസമ്പത്തുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശമ്പളം ഒരു കോടി രൂപ; സിവി അയക്കണ്ട; വൈറലായി ബംഗളൂരു കമ്പനിയുടെ ജോലി
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement