Love Horoscope December 20 | ബന്ധങ്ങളിൽ സഹാനുഭൂതി പുലർത്തുക; മനസ്സ് തുറന്ന് സംസാരിക്കുക; ഇന്നത്തെ പ്രണയഫലം അറിയാം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഡിസംബർ 20-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത് : ചിരാഗ് ധാരുവാല
ഇന്നത്തെ ദിവസം എല്ലാ രാശിക്കാരും പ്രണയ ബന്ധങ്ങളിൽ ഐക്യം നിലനിർത്തുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. അവസരങ്ങളും ഇന്ന് നിങ്ങൾക്ക് ലഭിക്കും. മേടം, മിഥുനം, കർക്കിടകം, ചിങ്ങം. തുലാം, വൃശ്ചികം, മീനം എന്നീ രാശിയിൽ ജനിച്ചവർക്ക് സ്‌നേഹവും ആഘോഷങ്ങളും നല്ല കാര്യങ്ങളും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ പ്രണയ ജീവിതത്തെ ഇത് കൂടുതൽ മെച്ചപ്പെടുത്തും. ഇടവം, കന്നി, ധനു, മകരം, കുംഭം രാശിക്കാർക്ക് ഈ ദിവസം കൂടുതൽ സാധാരണവും വെല്ലുവിളി നിറഞ്ഞതും ആയേക്കാം. നിങ്ങൾക്ക് ക്ഷമയും സത്യസന്ധതയും ആവശ്യമാണ്. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും അഹങ്കാരം മാറ്റിവെക്കുക. അവിവാഹിതരായ ആളുകൾക്ക് പ്രത്യേകിച്ച് മീനം, വൃശ്ചികം രാശിക്കാർക്ക് ഇന്ന് പ്രണയ അവസരങ്ങൾ കണ്ടെത്താനാകും. മൊത്തത്തിൽ ഈ ദിവസം നിങ്ങൾക്ക് മികച്ചതായിരിക്കും. നിങ്ങളുടെ ബന്ധങ്ങളിൽ സഹനുഭൂതി പുലർത്തുകയും തുറന്ന മനസ്സോടെയിരിക്കുകയും ചെയ്യുക
advertisement
ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയ ബന്ധത്തിൽ അദ്ഭുതകരമായ ദിവസമായിരിക്കും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. അവരുടെ പിന്തുണ നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ പങ്കാളി നിങ്ങളെ സന്തോഷിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. നിങ്ങളുടെ സ്‌നേഹം വിജയകരമായി വർദ്ധിക്കും. ഇന്ന് നിങ്ങൾക്ക് പങ്കാളിക്കൊപ്പം അത്താഴം കഴിക്കാൻ അവസരം ലഭിക്കും. ഇത് നിങ്ങൾക്ക് പരസ്പരം സംസാരിക്കാൻ അവസരം നൽകും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് സ്‌നേഹത്തിന്റെ അസാധാരണ ദിവസമായിരിക്കും. വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് തോന്നും. അത് നിങ്ങളുടെ കുടുംബത്തിന് ഗുണം ചെയ്യും. നിങ്ങളുടെ കുടുംബത്തോടൊപ്പം വീട്ടിൽ നല്ല കാര്യങ്ങൾ നടന്നേക്കാം. നിങ്ങളുടെ സമീപനത്തിൽ സത്യസന്ധത പുലർത്തുകയും നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായി മികച്ച സമയം ചെലവഴിക്കാൻ അവസരം ലഭികക്കും. നിങ്ങളുടെ ബന്ധം ശക്തിപ്പെടും. നിങ്ങൾ നിങ്ങളുടെ വികാരങ്ങൾ നന്നായി പ്രകടിപ്പിക്കുകയും നിങ്ങളുടെ പങ്കാളിയോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ നിങ്ങളുടെ അഹങ്കാരം മാറ്റി എല്ലാ ബന്ധങ്ങളെയും മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇത് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. ആരെങ്കിലും വിവാഹാഭ്യർത്ഥന നടത്തിയാൽ നിങ്ങളുടെ മനസ്സ് പറയുന്നത് ശ്രദ്ധിക്കുകയും ശരിയെന്ന് തോന്നുന്നത് സ്വീകരിക്കുകയും ചെയ്യുക.
advertisement
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയയപരമായി നിങ്ങൾക്ക് വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയോടൊപ്പം പ്രണയ ജീവിതം ആസ്വദിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയോടൊപ്പം വീട്ടിൽ ദിവസം ചെലവഴിക്കാൻ നിങ്ങൾക്ക് തോന്നും. ഇത് നിങ്ങളുടെ വീട്ടിൽ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കും. ഇന്ന് നിങ്ങളുടെ വീട്ടിൽ ശുഭകരമായ എന്തെങ്കിലും നടക്കും. ഇത് നിങ്ങളുടെ കുടുംബത്തിന് സന്തോഷം നൽകും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രണയ സാഹചര്യം വളരെ നല്ലതായിരിക്കും. നിങ്ങളുടെ ജീവിതശൈലി ആസ്വദിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾ തയ്യാറാകും. ഇത് നിങ്ങളുടെ കുടുംബത്തിൽ സന്തോഷം ഉറപ്പാക്കും. ഇന്ന് നിങ്ങളുടെ വീട്ടിൽ ശുഭകരനായ സംഭവങ്ങൾ നടന്നേക്കാം.
advertisement
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതം ഇന്ന് സാധാരണമായിരിക്കും. നിങ്ങൾ തമ്മിലുള്ള ഏകോപനം അല്പം ദുർബലമായിരിക്കും. നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് നിങ്ങൾ തമ്മിലുള്ള വിടവ് നികത്തേണ്ടതുണ്ട്. നിങ്ങൾ ഇന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് ഏറ്റവും നല്ല സമയം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രണയപരമായി വളരെ നല്ലതായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിരവധി ശുഭകരമായ സംഭവങ്ങൾ നടക്കും. നിങ്ങളുടെ പ്രണയ ബന്ധങ്ങൾക്ക് ഇന്ന് വളരെ നല്ലതാണ്. നിങ്ങളുടെ പങ്കാളി നിങ്ങളുടെ സന്തുഷ്ടനായിരിക്കും. അവരുടെ വികാരങ്ങൾ നിങ്ങളുമായി പങ്കിടുകയും ചെയ്യും. നിങ്ങളുടെ പങ്കാളി നിങ്ങളെ ശ്രദ്ധിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. നിങ്ങളുടെ വികാരങ്ങൾ അവരുമായി പങ്കിടാൻ നിങ്ങൾക്ക് നല്ല അവസരം ലഭിക്കും.
advertisement
സ്‌കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പുതിയ സന്തോഷം നൽകുന്ന അദ്ഭുതകരമായ സ്‌നേഹം ആസ്വദിക്കാനാകും. നിങ്ങളുടെ ജീവിതത്തിൽ പ്രണയം പൂത്തുലഞ്ഞതായി നിങ്ങൾക്ക് തോന്നും. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ബഹുമാനത്തോടെയും പിന്തുണയോടെയും പെരുമാറാൻ നിങ്ങൾക്ക് മികച്ച അവസരം ലഭിക്കും. അവിവാഹിതരായവർക്ക് ഇന്ന് നിരവധി പ്രണയാലോചനകൾ ലഭിച്ചേക്കാം. ഈ സമയം നിങ്ങൾക്ക് വളരെ റൊമാന്റിക് ആയിരിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള സ്‌നേഹം നിലവിലുള്ളതു പോലെ തന്നെ തുടരും. ഇന്ന് നിങ്ങൾ സാധാരണയായി നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു ദിവസമായിരിക്കും. നിങ്ങളുടെ വികാരങ്ങൾ നന്നായി പ്രകടിപ്പിക്കാനും നിങ്ങളുടെ പങ്കാളിയെ വിലമതിക്കുന്നതായി തോന്നിപ്പിക്കാനും നിങ്ങൾക്ക് കഴിയും. ഇന്ന് നിങ്ങളുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ നിങ്ങളുടെ അഹങ്കാരം മാറ്റിവച്ച് അത് നിറവേറ്റാൻ ശ്രമിക്കുക.
advertisement
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കും. നിങ്ങൾ വികാരങ്ങൾ ഉചിതമായി പ്രകടിപ്പിക്കാൻ അവസരം ഉപയോഗിക്കണം. പരസ്പരം സംസാരിച്ച് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ കഴിയും. നിങ്ങളുടെ പങ്കാളിയുടെ പ്രാധാന്യം മനസ്സിലാക്കുകയും നിങ്ങളുടെ അഹങ്കാരം മാറ്റിവെച്ച് നിങ്ങളുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയും വേണം.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ ആശയവിനിമയം തുടരും. നിങ്ങളുടെ ബന്ധം ശക്തമാക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്. നിങ്ങളുടെ ബന്ധത്തിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ നിങ്ങളുടെ പങ്കാളിയുമായി ഒരുമിച്ച് പ്രവർത്തിക്കുക.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതം അതിശയകരമായി തോന്നും. നിങ്ങളുടെ പങ്കാളിയുമായി ദിവസത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങളുടെ പങ്കാളിക്കൊപ്പം ഒരു യാത്രയും നിങ്ങൾക്ക് ആസൂത്രണം ചെയ്യാം. ഇത് നിങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കുകയും നിങ്ങളുടെ ബന്ധത്തെ കൂടുതൽ സവിശേഷവും മികച്ചതുമാക്കുകയും ചെയ്യും. അവിവാഹിതർക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമാണ്. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം വളർത്തിയെടുക്കാൻ അവസരം ലഭിക്കും.







