സംരംഭകയായ 50കാരി മകന്റെ 30കാരനായ സുഹൃത്തിനെ വിവാഹം ചെയ്തു; ഗർഭിണിയെന്ന് വെളിപ്പെടുത്തൽ

Last Updated:

അമ്മയുടെ പ്രണയത്തിന് മകന്റെ പരിപൂർണ പിന്തുണയുമുണ്ടായിരുന്നു

News18
News18
അൻപതുകാരിയായ ചൈനീസ് ഇ-കൊമേഴ്സ് സംരംഭകയുടെ അസാധാരണ പ്രണയ കഥ വൈറലായി. ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൗയിനിൽ സിസ്റ്റർ സിൻ എന്നറിയപ്പെടുന്ന 50കാരി തന്റെ മകന്റെ 30 വയസുള്ള സുഹൃത്തിനെ അടുത്തിടെ വിവാഹം ചെയ്തിരുന്നു. ഇപ്പോൾ ഗർഭിണിയാണെന്നും വെളിപ്പെടുത്തി. വിവാഹമോചിതയായ സ്ത്രീ മകനെയും മകളെയും സ്വന്തം നിലയിലാണ് വളർത്തി വലുതാക്കിയത്. തന്റെ ആഡംബര ജീവിതത്തിന്റെ നേർക്കാഴ്ചകൾ‌ 13,000-ത്തിലധികം ഫോളോവേഴ്‌സുമായി പതിവായി പങ്കിടാറുമുണ്ട്.
ആറുവർഷം മുൻപ് ഇവരുടെ മകൻ‌ കൈകായ് മൂന്ന് വിദേശ സഹപാഠികളെ വീട്ടിലേക്ക് അത്താഴത്തിന് ക്ഷണിച്ചതാണ് പ്രണയകഥയുടെ തുടക്കം. അവരിൽ ഒരാൾ ചൈനീസ് ഭാഷ നന്നായി സംസാരിക്കുന്ന ഡെഫു എന്ന ആറടിയിലധികം ഉയരമുള്ള റഷ്യൻ വിദ്യാർത്ഥിയായിരുന്നു. സിസ്റ്റർ സിന്നിന്റെ പാചകത്തിലും ആതിഥ്യമര്യാദയിലും ആകൃഷ്ടനായ റഷ്യൻ യുവാവ് ഒരാഴ്ചയോളം അവിടെ താമസിച്ചുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇതും വായിക്കുക: പ്ലസ് വൺ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചുവന്ന അധ്യാപിക അറസ്റ്റിൽ; ഒരുവർഷമായി ഫൈവ് സ്റ്റാർ ഹോട്ടലുകളിലെത്തിച്ചും പീഡനം
“അന്ന് ഞാൻ കൂടുതൽ ചെറുപ്പവും സുന്ദരിയുമായിരുന്നു. ഡെഫു എന്നോടുള്ള ബന്ധം തുടർന്നിരുന്നു. വർഷങ്ങളായി സമ്മാനങ്ങളും മറ്റും അയച്ചുകൊണ്ടിരുന്നു," സിസ്റ്റർ സിൻ പറഞ്ഞു. പ്രായവ്യത്യാസം, സാംസ്കാരിക വ്യത്യാസങ്ങൾ, വിവാഹമോചനം എന്നിവ കാരണം ആദ്യം അവനുമായുള്ള ബന്ധത്തിൽ ‌താൽപ്പര്യമില്ലായിരുന്നുവെന്നും അവർ‌ പറയുന്നു. എന്നാൽ മകന്റെ പിന്തുണയോടെ, ഒടുവിൽ അവർ ആ ബന്ധത്തിന് പച്ചക്കൊടി കാട്ടി.
advertisement
ദമ്പതികൾ ഈ വർഷം ആദ്യം ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തു. അതിനുശേഷം ഒരുമിച്ച് ചൈനയിൽ ചുറ്റി സഞ്ചരിക്കുകയാണ്. ജൂൺ 8 ന്, സിസ്റ്റർ സിൻ താൻ ഗര്‍ഭിണിയാണെന്ന് അറിയിച്ച് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. "പ്രായമായ ഗർഭധാരണങ്ങൾ അപകടസാധ്യതകളോടെയാണ് വരുന്നത്, പക്ഷേ ഡെഫുവിനൊപ്പം ആയിരിക്കുന്നത് വിലമതിക്കാനാകാത്തതാണ്'' അവർ പറഞ്ഞു. അടുത്ത വസന്തകാലത്ത് കുഞ്ഞ് ജനിക്കുമെന്നാണ് ദമ്പതികളുടെ പ്രതീക്ഷ. ഒരു കുഞ്ഞു കട്ടിൽ അടക്കം വാങ്ങി കാത്തിരിപ്പ് തുടങ്ങിയെന്നും ഇരുവരും പറയുന്നു.
advertisement
പ്രണയകഥ പുറത്തുവന്നതോടെ ഓൺലൈനിൽ ധാരാളം ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. ചിലർ അവരുടെ പ്രണയത്തെ പിന്തുണയ്ക്കുമ്പോൾ, മറ്റുള്ളവർ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. "ഇത് ശ്രദ്ധപിടിച്ചുപറ്റാനായി നിർമ്മിച്ച ഒരു തിരക്കഥ പോലെ തോന്നുന്നു" എന്ന് ഒരാൾ കമന്റ് ചെയ്തു.
"ഡെഫുവിനൊപ്പം റഷ്യയിലേക്ക് പോകുമോ? അവന്റെ മാതാപിതാക്കളുടെ അതേ പ്രായമായിരിക്കാം അവൾക്കും. അതെങ്ങനെ ശരിയാകും?" - മറ്റൊരാൾ എഴുതി,
വിമർശനങ്ങൾക്ക് മറുപടിയായി, സിസ്റ്റർ സിൻ തന്റെ പ്രസവപൂർവ പരിശോധനാ റിപ്പോർട്ട് പങ്കുവെച്ചുകൊണ്ട് "കാലം ഞങ്ങളുടെ സ്നേഹം തെളിയിക്കും." എന്ന് ആത്മവിശ്വാസത്തോടെ കുറിച്ചു.
advertisement
ഏപ്രിലിൽ, യുപിയിലെ അലിഗഡിൽ നിന്നുള്ള 39 വയസ്സുള്ള സ്ത്രീ തന്റെ മകളുടെ പ്രതിശ്രുത വരനോടൊപ്പം, ആസൂത്രണം ചെയ്ത വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒളിച്ചോടി. എൻ‌ഡി‌ടി‌വി പ്രകാരം, അവർ 3.5 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളുമായാണ് സ്ഥലം വിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സംരംഭകയായ 50കാരി മകന്റെ 30കാരനായ സുഹൃത്തിനെ വിവാഹം ചെയ്തു; ഗർഭിണിയെന്ന് വെളിപ്പെടുത്തൽ
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement