രണ്ടരക്കോടി രൂപയോളം ചെലവിട്ട് 66കാരിയുടെ ഷോപ്പിംഗ്; പൊട്ടിക്കാത്ത പാഴ്‌സലുകള്‍ സൂക്ഷിക്കാന്‍ ഫ്‌ളാറ്റും വാടകയ്‌ക്കെടുത്തു
- Published by:ASHLI
- news18-malayalam
Last Updated:
സൗന്ദര്യവര്‍ധക വസ്തുക്കള്‍, ആരോഗ്യ സപ്ലിമെന്റുകള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് ഇവര്‍ കൂടുതലായും വാങ്ങുന്നത്
പലര്‍ക്കും ഷോപ്പിംഗ് ഒരു ഹരമാണ്. വില കൂടിയ വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്ക് പണമൊന്നും പ്രശ്‌നമേ ആകാറില്ല. എന്നാല്‍, ഇത്തരത്തില്‍ ഷോപ്പിംഗ് നടത്തിയ ചൈനീസ് സ്വദേശിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷാംഗ്ഹായിലെ ജിയാംഡിംഗ് ജില്ലയില്‍ ഒരു ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 66 വയസ്സുകാരിയാണ് ഷോപ്പിംഗ് നടത്തി ശ്രദ്ധ നേടിയിരിക്കുന്നത്.
20 ലക്ഷം യുവാന്‍(ഏകദേശം 2.4 കോടി രൂപ) മുടക്കിയാണ് ഇവര്‍ ഷോപ്പിംഗ് നടത്തിയത്. എന്നാല്‍ ഷോപ്പിംഗ് നടത്തി വാങ്ങിയ സാധനങ്ങള്‍ സൂക്ഷിക്കാനായി ഒരു ഫ്‌ളാറ്റ് തന്നെ വാടകയ്‌ക്കെടുത്തിരിക്കുകയാണ് അവര്‍. അതേസമയം, വാങ്ങിക്കൂട്ടിയ സാധനങ്ങളില്‍ ഭൂരിഭാഗവും തുറക്കാതെ വീടിനുള്ളില്‍ അടുക്കി വെച്ചിരിക്കുകയാണ്.
വാംഗ് എന്ന സ്ത്രീ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലൈവ് സ്ട്രീമിംഗ് വഴി വന്‍തോതില്‍ ഷോപ്പിംഗ് നടത്തി വരികയാണെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗന്ദര്യവര്‍ധക വസ്തുക്കള്‍, ആരോഗ്യ സപ്ലിമെന്റുകള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് അവര്‍ കൂടുതലായും വാങ്ങുന്നത്. ഇത്തരത്തില്‍ ധാരാളം സാധനങ്ങള്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ പാക്കേജുകള്‍ സീലിംഗിന്റെ ഒപ്പം വരെ അടുക്കിവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടി വീടിനകവും കവിഞ്ഞ് വീടിന്റെ ഭൂഗര്‍ഭ ഗാരേജും പിന്നിട്ടിരിക്കുകയാണ്. തുടര്‍ന്നാണ് വസ്തുക്കള്‍ സൂക്ഷിക്കാന്‍ അധികമായി അവര്‍ ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും അവര്‍ക്ക് ഇപ്പോഴൊന്നും ഷോപ്പിംഗ് നിറുത്താന്‍ ഉദ്ദേശമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ പ്രദേശത്തെ റെസിഡന്‍ഷ്യല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവരുടെ വീട്ടില്‍ ഒരു ശുചീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍ വൈകാതെ തന്നെ സാധനങ്ങള്‍ കുമിഞ്ഞു കൂടി തുടങ്ങി.
വാംഗിന്റെ ഫ്‌ളാറ്റിന് സമീപം താമസിക്കുന്നവര്‍ അവരുടെ വീടിനുചുറ്റും ദുര്‍ഗന്ധമുള്ളതായും ശുചിത്വപ്രശ്‌നങ്ങള്‍ ഉള്ളതായും പരാതിപ്പെടുന്നുണ്ട്. കൂടാതെ വീടിനു ചുറ്റിലും പലപ്പോഴും ഈച്ചകളെയും പാറ്റകളെയും കാണാറുണ്ടെന്നും അവര്‍ പരാതിപ്പെടുന്നു.
advertisement
ഇതിനിടെ താന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് അടിമയാണെന്ന് ഒരു പ്രദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വാംഗ് സമ്മതിച്ചു. ഇങ്ങനെ സാധനങ്ങള്‍ വാങ്ങുന്നതിനായി പണം ചെലവഴിക്കുന്നത് തനിക്ക് ആവേശം നല്‍കുന്നതായും അവര്‍ പറഞ്ഞു.
''മറ്റുള്ളവര്‍ പണം കടം വാങ്ങുന്നത് ഒഴിവാക്കാന്‍ സാധനങ്ങള്‍ വാങ്ങുകയാണ്. എന്റെ വീട്ടില്‍ സാധനങ്ങള്‍ കുന്നുകൂടി കിടക്കുന്നത് കാണുമ്പോള്‍ എന്നോട് പണം കടം ചോദിക്കുന്നത് ശരിയല്ലെന്ന് അവര്‍ക്ക് തോന്നും,'' വാംഗ് പറഞ്ഞു
വാംഗിന്റെ മകള്‍ വിദേശത്താണ് താമസിക്കുന്നത്. ബന്ധുക്കള്‍ വളരെ അപൂര്‍വമാണ് അവരെ കാണാന്‍ വരുന്നതെന്ന് ഒരു റെസിഡന്‍ഷ്യല്‍ കമ്മിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാഹചര്യം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിനായി കമ്മിറ്റി വാംഗിന്റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അതിനൊന്നും ഒരു മാറ്റവും വരുത്താന്‍ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
എന്നാല്‍ ഇതൊരു മാനസികരോഗമാണെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. വിഷാദം, സാമൂഹിക ഉത്കണ്ഠ തുടങ്ങിയവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നതായി മനോരോഗവിദഗ്ധൻ ഷി യാന്‍ഫെങ് പറഞ്ഞു. ഇതില്‍ നിന്ന് സുഖം പ്രാപിക്കുന്നതിന് ദീര്‍ഘകാലത്തെ ചികിത്സയും സ്ഥിരമായ പിന്തുണയും ആവശ്യമാണെന്ന് ഷാംഗ്ഹായ് മാനസികാരോഗ്യകേന്ദ്രത്തിലെ ഡോ. യാന്‍ ഫെംഗ് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 14, 2025 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ടരക്കോടി രൂപയോളം ചെലവിട്ട് 66കാരിയുടെ ഷോപ്പിംഗ്; പൊട്ടിക്കാത്ത പാഴ്‌സലുകള്‍ സൂക്ഷിക്കാന്‍ ഫ്‌ളാറ്റും വാടകയ്‌ക്കെടുത്തു