ദമ്പതികൾ കരടിയെ ഭയന്ന് മരത്തിന് മുകളിൽ കഴിഞ്ഞത് പത്തു ദിവസം!

Last Updated:

പലപ്പോഴും മരണം മുന്നിൽക്കണ്ട് മരത്തിന് മുകളിൽ ചെലവഴിച്ച 10 ദിവസങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്ന് ദമ്പതികൾ

Couple-tree
Couple-tree
മോസ്ക്കോ: കരടിയുടെ ആക്രമണത്തിൽനിന്ന് രക്ഷപെടാൻ ഒരു ദമ്പതികൾ മരത്തിന് മുകളിൽ കഴിഞ്ഞത് പത്തു ദിവസം. ഭക്ഷണം പോലും കഴിക്കാതെയാണ് റഷ്യയിലെ ദമ്പതികളായ ആന്‍റണും നീനയും മരത്തിന് മുകളിൽ കഴിഞ്ഞുകൂടേണ്ടി വന്നത്.
കിഴക്കൻ റഷ്യയിലെ ബന്നിയേയിലെ ചൂടുനീരുറവകളിലേക്ക് ഡ്രൈവിനായി ആന്റണും നീന ബോഗ്ദാനോവും പോകുമ്പോൾ അതൊരു ദുരിത യാത്രയാകുമെന്ന് അവർ അറിഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ നിർഭാഗ്യവശാൽ, അവരുടെ മിത്സുബിഷി പജെറോ കാംചത്ക മേഖലയിലെ റോഡിന് വശത്ത് ആഴത്തിലുള്ള ഗട്ടറിൽ കുടുങ്ങി. എന്തു ചെയ്യണമെന്ന് അറിയാതെ ഇരുവരും കുഴങ്ങി. മറ്റൊരാളുടെ സഹായമില്ലാതെ വാഹനം പുറത്തെടുക്കാനാകാത്ത അവസ്ഥയിലായിരുന്നു. നേരം രാത്രിയായതോടെ ഇരുവരും വാഹനത്തിനുള്ളിൽ തന്നെ കഴിച്ചു കൂട്ടി. ഇടതൂർന്ന വനപ്രദേശമായ ഇവിടെ മൊബൈൽ സിഗ്നൽ ഇല്ലാതിരുന്നതും പ്രശ്നമായി.
advertisement
എന്നാൽ ഈ പ്രദേശം കരടികളുടെ ആവാസസ്ഥലമാണെന്നും സൂക്ഷിക്കണമെന്നുമുള്ള ബോർഡ് ഇവരുടെ വാഹനം കുടുങ്ങിയ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. അത് അവർ ശ്രദ്ധിച്ചിരുന്നില്ല. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ കാറിന്‍റെ ബോണറ്റിൽ കരടിയെ കണ്ട് ഇരുവരും ഞെട്ടിത്തരിച്ചു പോയി. ചില ശബ്ദങ്ങളുണ്ടാക്കി കരടിയെ അകറ്റാൻ അവർ ശ്രമിച്ചു. എന്നാൽ ദൂരേക്ക് പോകാതെ കരടി വാഹനത്തിന് സമീപത്തു തന്നെ നിലയുറപ്പിച്ചു.
ഏറെ നേരം കഴിഞ്ഞപ്പോൾ കരടിയെ അവിടെ കാണാതായി. ഇതോടെ ദമ്പതികൾ പതുക്കെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. തൊട്ടടുത്തുള്ള നദിക്കരയിലേക്ക് നടക്കുകയായിരുന്നു ഇവർ. പെട്ടെന്നാണ് ശബ്ദമുണ്ടാക്കിക്കൊണ്ട് കരടി ഇവരുടെ പിന്നാലെ എത്തിയത്. ഭയന്നുപോയ ഇരുവരും ധൈര്യം വീണ്ടെടുത്ത് നദിക്കരയിലൂടെ ഓടി. ഏകദേശം 200 മീറ്ററോളം ഓടിയപ്പോൾ ആന്‍റണെ കരടി പിടിക്കുമെന്ന അവസ്ഥയിലെത്തി. ഈ സമയം കൈയിലിരുന്ന കുപ്പി നീന കരടിക്കു നേരെ എറിഞ്ഞതുകൊണ്ട് മാത്രമാണ് ആന്‍റൺ രക്ഷപെട്ടത്. ഇരുവരും ഓടി തൊട്ടടുത്തുള്ള മരത്തിൽ കയറി. ഈ സമയം കരടി മരത്തിന് ചുവട്ടിൽ നിലയുറപ്പിച്ചു. ഒരു ദിവസത്തിലേറെ ഇരുവരും മരത്തിന് മുകളിൽ കഴിഞ്ഞു. ഈ സമയമത്രയും കരടി മരച്ചുവട്ടിൽ ഉണ്ടായിരുന്നു. കരടി താഴെയുള്ളതിനാൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്ന് നീന പറയുന്നു.
advertisement
രണ്ടു ദിവസം മരത്തിന് മുകളിൽ തന്നെ അവർ കഴിഞ്ഞു. ഒടുവിൽ കരടിയെ താഴെ കാണാതായതോടെ ഇരുവരും മരത്തിന് മുകളിൽനിന്ന് നദിയിലേക്ക് ചാടി. കരയിലേക്ക് നീന്താൻ തുടങ്ങിയപ്പോൾ അതാ പാഞ്ഞു വരുന്നു, അതേ കരടി. തങ്ങളെയുംകൊണ്ടേ കരടി പോകുകയുള്ളുവെന്ന യാഥാർഥ്യം അപ്പോഴാണ് ആന്‍റണും നീനയ്ക്കും മനസിലായത്. ഒടുവിൽ തൊട്ടടുത്തുള്ള മറ്റൊരു മരത്തിലേക്ക് ചാടിക്കയറിയാണ് ഇരുവരും രക്ഷപ്പെട്ടത്.
advertisement
ഇവിടെ ഏകദേശം പിന്നെയും ഏഴു ദിവസത്തോളം കഴിച്ചു കൂട്ടി. ഇടയ്ക്ക് മറയുമെങ്കിലും വൈകാതെ കരടി അവിടേക്ക് തന്നെ വരുമായിരുന്നു. ഇതുകൊണ്ട് തന്നെ താഴെ ഇറങ്ങാൻ ഇരുവരും മടിച്ചു. ഒടുവിൽ ഏഴു ദിവസത്തിനിപ്പുറം കരടിയെ ഏറെ നേരം കാണാതായതോടെയാണ് ആന്‍റണും നീനയും താഴെ ഇറങ്ങിയത്. ഇരുവരും വളരെ വേഗം തന്നെ തങ്ങളുടെ വാഹനത്തിലേക്ക് ഓടി കയറി. അൽപ്പ നേരം കാത്തിരുന്നപ്പോൾ അതുവഴി വന്ന വാഹനത്തിന് നേർക്ക് ഇരുവരും കൈവീശി. വാഹനം നിർത്തിയ ആർതർ എന്നയാൾ അവിടേക്ക് എത്തിയപ്പോൾ ആന്‍റണും നീനയും തീർത്തും അവശ നിലയിലായിരുന്നു. ഉടൻ തന്നെ ആർതറും സുഹൃത്തും ചേർന്ന് അവർക്ക് വെള്ളം നൽകുകയും, വളരെ വേഗം വാഹനം ഗർത്തത്തിൽനിന്ന് കയറ്റി, തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പലപ്പോഴും മരണം മുന്നിൽക്കണ്ട് മരത്തിന് മുകളിൽ ചെലവഴിച്ച 10 ദിവസങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്ന് ദമ്പതികൾ പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ദമ്പതികൾ കരടിയെ ഭയന്ന് മരത്തിന് മുകളിൽ കഴിഞ്ഞത് പത്തു ദിവസം!
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement