ഓട്ടോറിക്ഷ ആശുപത്രിയുടെ അഞ്ചാം നിലയിൽ; എങ്ങനെ എത്തിയെന്ന് അന്വേഷണം
- Published by:Anuraj GR
- news18-malayalam
Last Updated:
ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായാണ് ഓട്ടോറിക്ഷ താഴത്തെ നിലയിൽ എത്തിയത്. എന്നാൽ ഇത് ഇറക്കാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ല.
രാജേഷ് കർമലെ
ഭോപ്പാൽ: ആശുപത്രിയിലെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ എത്തിയ സംഭവം വിവാദമാകുന്നു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ഒരു ആശുപത്രിയിലാണ് വിചിത്ര സംഭവം. ആശുപത്രിയിലെ റാംപിലൂടെ ഓട്ടോറിക്ഷ വരുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ആശുപത്രിയിലേക്കുള്ള സാധന സാമഗ്രികളുമായി എത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലേക്ക് വന്നതായി കണ്ടെത്തിയിരിക്കുന്നത്. ഓട്ടോറിക്ഷ എങ്ങനെ മുകളിലെത്തിയെന്ന് ആശുപത്രി ജീവനക്കാർക്ക് ഇതുവരെ മനസിലായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു വരികയാണ്.
advertisement
എന്നാൽ ഓട്ടോറിക്ഷ ഡ്രൈവറെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള റാംപ് വഴിയാണ് ഓട്ടോറിക്ഷ മുകളിലെത്തിയതെന്ന് ഡ്രൈവർ പറയുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ ഇതുവരെ ആശുപത്രി ജീവനക്കാർ തയ്യാറാകുന്നില്ല. ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായാണ് ഓട്ടോറിക്ഷ താഴത്തെ നിലയിൽ എത്തിയത്. എന്നാൽ ഇത് ഇറക്കാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ല. സുരക്ഷാ ജീവനക്കാരോട് പല തവണ പറഞ്ഞെങ്കിലും അവർ കേൾക്കാൻ തയ്യാറായില്ലെന്ന് ഡ്രൈവർ പറയുന്നു. ആരും തന്നെ ശ്രദ്ധിക്കാതായതോടെ ദേഷ്യം വന്ന താൻ റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നും ഇയാൾ പറയുന്നു.
advertisement
എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്നത് ആരും അറിഞ്ഞില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഓട്ടോറിക്ഷ മുകളിലേക്ക് കയറിയപ്പോൾ റാംപിൽ ഉണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ നിലവിളിച്ചുകൊണ്ട് ഓടി മാറിയതായി ഓട്ടോറിക്ഷ ഡ്രൈവർ വെളിപ്പെടുത്തുന്നു.
സംഭവത്തിൽ ആശുപത്രി അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഈ സംഭവം നടന്നതെന്നാണ് കൃത്യമായി കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ കുറച്ചു നാളുകളായുള്ള സി സി ടി വി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. അതേസമയം ഈ സംഭവത്തെ കുറിച്ച് പ്രതികരണം തേടിയ ന്യൂസ് 18 റിപ്പോർട്ടറോട് സംസാരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.
advertisement
വിവാഹ ചടങ്ങിനിടെ വരൻ ഉറങ്ങിപ്പോയി: വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകാൻ അധിക സമയമൊന്നും വേണ്ട. വിചിത്രവും രസകരവുമായ വീഡിയോ ആണെങ്കിൽ അത് വളരെ വേഗം വൈറലാകും. കഴിഞ്ഞ ഒന്നര വർഷത്തിൽ, സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വൈറലാകുന്ന വീഡിയോകൾ കൂടുതലാണ്. ഇതിൽ ഏറ്റവും പ്രധാനമാണ് വിവാഹ ചടങ്ങുകളിൽ നിന്നുള്ള രസകരമായ നിമിഷങ്ങൾ അടങ്ങിയ വീഡിയോ. വേദിയിൽ നൃത്തം ചെയ്യുന്ന നവദമ്പതികൾ മുതൽ മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് വരനെ തല്ലുന്നതുവരെയുള്ള വീഡിയോ നിരന്തരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിവാഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലുക മാത്രമല്ല, വാർത്തകളിൽ ഇടം നേടുകയും ചെയ്യാറുണ്ട്.
advertisement
വിവാഹസമയത്ത് ഉറങ്ങിപ്പോയ വരന്റെ ദൃശ്യങ്ങളാണ് അടുത്തിടെ പ്രത്യക്ഷപ്പെട്ട ഏറെ രസകരമായ ഒരു വീഡിയോ. ഇത്തരം വീഡിയോകൾ പങ്കുവെക്കുന്നതിൽ പ്രശസ്തനായ നിരഞ്ജൻ മഹാപത്രയാണ് ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ വിവാഹത്തിനിടെ നവദമ്പതികൾ അലങ്കരിച്ച വേദിയിലെ പ്രൌഢഗംഭീരമായ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നത് കാണാം. വിവാഹത്തിനെത്തിയ അതിഥികളുമായി നല്ല രീതിയിൽ ഇടപെടുകയാണ് നവവധു. എന്നാൽ സമീപത്തിരിക്കുന്ന നവവരൻ ഉറങ്ങി പോകുന്നതാണ് വീഡിയോയിലുള്ളത്. മിനിട്ടുകൾ നീളുന്ന വീഡിയോയിലുടനീളം വരൻ ഉറക്കം തൂങ്ങി ഇരിക്കുന്നു.
വീഡിയോ ക്ലിപ്പിൽ, വരൻ ഇടയ്ക്ക് ഉറക്കം തൂങ്ങി വധുവിന്‍റെ തോളിലേക്ക് ചായുന്നതും കാണാം. ഇതിനിടെ വരന്‍റെ സുഹൃത്തുക്കൾ അവനെ ഉണർത്താനും നേരെ ഇരിക്കാനും പരമാവധി ശ്രമിക്കുന്നതും വ്യക്തമാണ്, പക്ഷേ അവരുടെ ശ്രമങ്ങളെല്ലാം വെറുതെയാകുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി രസകരമായ കമന്‍റുകളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. കൂടാതെ മീം ആയും ട്രോളായും ഈ വീഡിയോ മാറി കഴിഞ്ഞു.
advertisement
വരൻ ഉറങ്ങിപ്പോയെന്ന് വീഡിയോ പറയുന്നുണ്ടെങ്കിലും, നിരവധി ഉപയോക്താക്കൾക്ക് ഇതിനെക്കുറിച്ച് സംശയമുണ്ട്. ക്ലിപ്പിൽ, അവൻ കസേരയിൽ വീഴുന്നതിനാൽ, നേരെ ഇരിക്കാൻ കഴിയാത്തതിനാൽ അയാൾ മദ്യപിച്ചിരിക്കാമെന്ന് ചിലർ ഊഹിക്കുന്നു. ഇതുകൂടാതെ, ഭൂരിപക്ഷം സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇതിനെക്കുറിച്ച് രസകരമായ കമന്‍റുകളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത്തരം വീഡിയോകൾ പങ്കുവെക്കുന്നതിൽ മഹാപത്ര അപരിചിതനല്ല. നേരത്തെ, അദ്ദേഹം പങ്കിട്ട നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 18, 2021 3:22 PM IST


