എന്തൊരു മനുഷ്യനാടോ! നോട്ടുകെട്ടുകള്‍ തീക്കുണ്ഡത്തിലിട്ട് കത്തിയെരിക്കുന്ന വീഡിയോ വൈറല്‍

Last Updated:

കറുത്ത കോട്ടും തൊപ്പിയും ധരിച്ചെത്തിയ ഫെഡോര്‍ നോട്ടുകെട്ടുകള്‍ ഓരോന്നായി തീയിലിടുന്നത് വീഡിയോയില്‍ കാണാം

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
ആഘോഷങ്ങള്‍ക്കിടെ ചിലര്‍ നോട്ടുകെട്ടുകള്‍ വാരിയെറിയുന്ന വീഡിയോകള്‍ നമ്മളില്‍ പലരും കണ്ടിട്ടുണ്ട്. എന്നാല്‍ കെട്ടുകണക്കിന് നോട്ടുകള്‍ തീയിലിട്ട് കത്തിയെരിക്കുന്നവരെ കണ്ടിട്ടുണ്ടോ? അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തണുപ്പുകാലത്ത് വീടിനുള്ളില്‍ തീകായാനായി ഒരുക്കിയ തീക്കുണ്ഡത്തിലേക്ക് (bonfire) നോട്ടുകെട്ടുകള്‍ വാരിയെറിയുന്ന ഒരു ഇന്‍ഫ്‌ളുവന്‍സറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബിസിനസുകാരനുമായ ഫെഡോര്‍ ബല്‍വനോവിച്ച് ആണ് കറന്‍സി നോട്ടുകള്‍ തീയിട്ട് കത്തിച്ചത്. ലോസ് ഏഞ്ചല്‍സ് സ്വദേശിയാണ് ഫെഡോര്‍. ഇതിനുമുമ്പും ഇത്തരം വിചിത്ര വീഡിയോകള്‍ ഫെഡോര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കറുത്ത കോട്ടും തൊപ്പിയും ധരിച്ചെത്തിയ ഫെഡോര്‍ നോട്ടുകെട്ടുകള്‍ ഓരോന്നായി തീയിലിടുന്നത് വീഡിയോയില്‍ കാണാം. വിറക് കത്തിച്ച് വീടിനുള്ളിലെ തണുപ്പ് അകറ്റുന്നതിന് പകരമാണ് ഫെഡോര്‍ നോട്ടുകെട്ടുകള്‍ കത്തിയെരിക്കുന്നത്. നിരവധി പേരാണ് ഫെഡോറിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.
advertisement
ഇന്‍സ്റ്റഗ്രാമില്‍ 1.3 കോടി ഫോളോവേഴ്‌സുള്ളയാളാണ് ഫെഡോര്‍. തന്റെ സമ്പത്ത് വെളിപ്പെടുത്തുന്ന വീഡിയോകള്‍ ഇതിനുമുമ്പും ഫെഡോര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നോട്ടുകെട്ടുകള്‍ കത്തിച്ച ഈ വീഡിയോയ്ക്ക് അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്.
advertisement
പത്ത് ലക്ഷത്തോളം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. 35000 ഓളം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. 4000ലധികം പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ഫെഡോറിന്റെ പ്രവൃത്തി അല്‍പ്പം കടന്നകൈയായിപ്പോയി എന്നാണ് പലരും പറയുന്നത്.
ഇങ്ങനെ കത്തിയെരിച്ച് കളയുന്ന നോട്ടുകെട്ടുകള്‍ ആവശ്യക്കാര്‍ക്ക് കൊടുക്കുന്നതാണ് നല്ലതെന്ന് ചിലര്‍ കമന്റ് ചെയ്തു. ഭക്ഷണം കഴിക്കാന്‍ പോലും ഗതിയില്ലാത്തവരുള്ള ലോകത്താണ് ഇത്തരം ആഡംബരങ്ങള്‍ കാണിക്കുന്നതെന്ന് മറ്റ് ചിലര്‍ കമന്റ് ചെയ്തു.
advertisement
"സഹോദരാ പണം വെറുതെ കത്തിച്ച് കളയേണ്ട. ഒരു വീട് വെയ്ക്കാന്‍ എനിക്ക് അഞ്ച് ലക്ഷം രൂപ ആവശ്യമാണ്," എന്നൊരാള്‍ കമന്റ് ചെയ്തു. ഇത്തരം വ്യാജ കറന്‍സി കത്തിക്കുന്നതിന് പകരം കടങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കൂവെന്ന് മറ്റൊരാള്‍ തമാശരൂപേണ പറഞ്ഞു.
Summary: A millionaire burns bundles of money and video goes viral
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എന്തൊരു മനുഷ്യനാടോ! നോട്ടുകെട്ടുകള്‍ തീക്കുണ്ഡത്തിലിട്ട് കത്തിയെരിക്കുന്ന വീഡിയോ വൈറല്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement