Nia Sharma | ഗ്യാലറിയില്‍ കിടിലന്‍ ഡാന്‍ഡ് ! ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിനിടെ ക്യാമറാമാന്‍റെ കണ്ണിലുടക്കിയ സുന്ദരി ആരാണ്
- Published by:Arun krishna
- news18-malayalam
Last Updated:
ടിവി സീരിയല്‍ താരം നിയ ശര്‍മ്മയുടെ ഈ വൈറല്‍ ഡാന്‍സ് കണ്ടതും ക്യാമറമാന്‍റെ കണ്ണുകള്‍ നടിയില്‍ ഉടക്കി.
ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റമുട്ടുമ്പോള്‍ ഗ്യാലറിയില്‍ ആവേശം പകരാന്‍ സെലിബ്രിറ്റികളുടെ നീണ്ട നിരതന്നെ അണിനിരന്നിരുന്നു. രജനികാന്ത്, രണ്‍ബീര്‍ കപൂര്‍, കിയാര അദ്വാനി, ഷാഹിദ് കപൂര്‍, അനുഷ്ക ശര്‍മ്മ, വിക്കി കൌശല്‍ എന്നിവരടക്കമുള്ള താരനിര മത്സരം കാണാന്‍ വാഖഡെ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
ഇന്ത്യന്‍ താരങ്ങളുടെ ഓരോ ഫോറിനും സിക്സിനും വിക്കറ്റിനും കാണികള്‍ക്കൊപ്പം താരങ്ങളും ആര്‍ത്തുവിളിച്ചു. മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണത്തിനിടയില്‍ താരങ്ങളും മൈതാനത്തെ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.
advertisement
എന്നാല്‍ ആവേശകരമായ നൃത്തച്ചുവടുകളുമായി ഗ്യാലറിയിലെ കാണികളെ കൈയ്യിലെടുത്തത് മറ്റൊരു സുന്ദരിയായിരുന്നു. ടിവി സീരിയല്‍ താരം നിയ ശര്‍മ്മയുടെ ഈ വൈറല്‍ ഡാന്‍സ് കണ്ടതും ക്യാമറമാന്‍റെ കണ്ണുകള്‍ നടിയില്‍ ഉടക്കി.
advertisement
ഇന്‍സ്റ്റഗ്രാമില്‍ 77 ലക്ഷത്തോളം ഫോളേവേഴ്സുള്ള നിയ ശര്‍മ, റിയാലിറ്റി ഷോ, വെബ് സീരിസ് എന്നിവയിലൂടെ ശ്രദ്ധേയയാണ്. സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും തന്റെ ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായാണ് ക്രിക്കറ്റ് മത്സരം കാണാൻ എത്തുന്നതെന്നും നടി പറഞ്ഞു.
We know this is a cricket match but… goals ❤️#ViratKohli🐐 #AnushkaSharma#CWC23 #INDvNZ pic.twitter.com/ebDAHDx8zK
— Disney+ Hotstar (@DisneyPlusHS) November 15, 2023
advertisement
കരിയറില്‍ 50 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ വിരാട് കോലിയ്ക്ക് ഫ്ലൈയിങ് കിസ് നല്‍കുന്ന ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയുടെ ദൃശ്യങ്ങളും വൈറലായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 16, 2023 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Nia Sharma | ഗ്യാലറിയില്‍ കിടിലന്‍ ഡാന്‍ഡ് ! ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിനിടെ ക്യാമറാമാന്‍റെ കണ്ണിലുടക്കിയ സുന്ദരി ആരാണ്