'പ്രിയപ്പെട്ടവളെ സമാധാനമായി ഉറങ്ങൂ'; ഉറ്റസുഹൃത്തിന്റെ വേർപാടിൽ മനംനൊന്ത് ശോഭന
- Published by:Sarika N
- news18-malayalam
Last Updated:
സുഹൃത്തിന്റെ വേർപാടിൽ വാക്കുകൾ നഷ്ടമായെന്നും സമാധാനത്തോടെ ഉറങ്ങൂ എന്നല്ലാതെ ഒന്നും പറയാനാവുന്നില്ലെന്നും ശോഭന കുറിച്ചു
ബാല്യകാല സുഹൃത്തിന്റെ അപ്രതീക്ഷിത വേർപാടിൽ ദുഃഖം പങ്കുവച്ച് നടി ശോഭന. നര്‍ത്തകിയായ അനിതാ മേനോന്റെ വിയോഗ വാര്‍ത്തയാണ് ശോഭന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അനിത വിട പറഞ്ഞുവെന്ന വാർത്ത കേട്ട് വാക്കുകൾ നഷ്ടമായെന്നും സമാധാനത്തോടെ ഉറങ്ങൂ എന്നല്ലാതെ ഒന്നും പറയാനില്ലെന്നും ശോഭന കുറിച്ചു. കുറിപ്പിനോടൊപ്പം അനിതയോടൊപ്പമുള്ള പഴയ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശോഭന അനുശോചനം അറിയിച്ചത്.
advertisement
വിട കുഞ്ഞേ, എന്റെ പ്രിയ സുഹൃത്തേ, സമാധാനമായി ഉറങ്ങൂ, കൂടുതലൊന്നും പറയാനില്ല. ബാബു അങ്കിളിന്റേയും സൂ ആന്റിയുടേയും സതീഷ് മേനോന്റേയും അവീക്ഷയുടേയും അനീഷയുടേയും ദുഃഖത്തിനൊപ്പം ചേരുന്നു.'-ശോഭന കുറിച്ചു. 38 വര്‍ഷങ്ങളിലേറെയായി നൃത്തരംഗത്ത് സജീവമായ താരമാണ് അന്തരിച്ച അനിത. അമേരിക്കയിൽ സ്ഥിരതാമസമായ അനിതയ്ക്ക് അവിടെ അഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ സ്വന്തമായി നൃത്ത വിദ്യാലയം ഉണ്ട് .
ശോഭനയുടെ ചെറുപ്പത്തിൽ ചെന്നൈയിലെ മൈലാപ്പൂരില്‍ താമസിക്കുമ്പോള്‍ അയല്‍വാസികളായിരുന്നു അനിതയുടെ കുടുംബം. അനിതയെക്കാൾ 3 വയസ്സിനു ഇളയതാണെങ്കിലും തങ്ങൾ ഉറ്റ ചങ്ങാതിമാരായിരുന്നു എന്ന് ശോഭന മുൻപ് പങ്കുവച്ച കുറിപ്പിൽ എഴുതിയിരുന്നു. നിരവധിപേരാണ് താരം പങ്കുവച്ച പോസ്റ്റിന് അനുശോചനം രേഖപ്പെടുത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 04, 2025 8:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പ്രിയപ്പെട്ടവളെ സമാധാനമായി ഉറങ്ങൂ'; ഉറ്റസുഹൃത്തിന്റെ വേർപാടിൽ മനംനൊന്ത് ശോഭന