അതെന്ത് പണിയാ സാറേ? പിടിച്ചെടുത്ത മദ്യക്കുപ്പികൾ നശിപ്പിക്കുന്നതിനിടെ പോലീസുകാരിൽ നിന്ന് നാട്ടുകാർ കൈക്കലാക്കി

Last Updated:

പോലീസുകാർ ഇവരെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആളുകളുടെ എണ്ണം നിയന്ത്രണവിധേയമായതോടെ സംഭവം കൈവിട്ടു പോവുകയായിരുന്നു...

പിടിച്ചെടുത്ത മദ്യക്കുപ്പികൾ കൂട്ടത്തോടെ നശിപ്പിക്കുന്നതിനിടെ, പോലീസിന്റെ പക്കൽ നിന്നും മദ്യക്കുപ്പികൾ കൈക്കലാക്കി ഓടുന്ന നാട്ടുകാരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള വീഡിയോ ആണിത്. ഡംബ്ബിഗ് യാർഡില്‍ ആയിരക്കണക്കിന് മദ്യക്കുപ്പികൾ നിരത്തി വച്ചിരിക്കുന്നതും ജനക്കൂട്ടം ഓടിയെത്തി മദ്യക്കുപ്പികളും കയ്യിലെടുത്ത് സ്ഥലം വിടുന്നതും വീഡിയോയിൽ കാണാം.
പോലീസുകാർ ഇവരെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആളുകളുടെ എണ്ണം നിയന്ത്രണവിധേയമായതോടെ സംഭവം കൈവിട്ടു പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിരത്തി വെച്ചിരിക്കുന്ന മദ്യക്കുപ്പികൾ നശിപ്പിക്കാൻ കൊണ്ടുവന്ന ജെസിബി ലോഡറും വീഡിയോയിൽ കാണാം. അനധികൃതമായി സൂക്ഷിച്ച ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണ് നശിപ്പിച്ച് കളയാനായി പോലീസ് കൊണ്ടുവന്നത്. എന്നാൽ നാട്ടുകാർ ഈ സാഹചര്യം മുതലെടുത്ത് മദ്യക്കുപ്പികൾ കൊള്ളയടിച്ച് ഓടുകയായിരുന്നു.
advertisement
അതേസമയം ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള ഒരു സംഭവം നടക്കുന്നത്. ഈ വർഷം ജൂലൈയിൽ സ്പീഡ് ബമ്പറിൽ തട്ടി വാഹനത്തിൽ നിന്ന് റോഡിൽ വീണ മദ്യപ്പെട്ടികൾ ആളുകൾ കൈക്കലാക്കി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാജ്പൂർ ചുങ്കിയിൽ താമസിക്കുന്ന സന്ദീപ് യാദവ് എന്നയാളുടെ വണ്ടിയിൽ നിന്നാണ് മദ്യത്തിന്റെ പെട്ടികൾ റോഡിൽ വീണത്. ഇയാൾ മിതാവാലി ഗ്രാമത്തിൽ മദ്യവിൽപന നടത്തുന്ന ആളാണ്. മദ്യക്കുപ്പികൾ അടങ്ങുന്ന ഏകദേശം 110 പെട്ടികൾ വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായി സ്പീഡ് ബമ്പറിൽ തട്ടി മദ്യക്കുപ്പികൾ താഴെ വീഴുകയായിരുന്നു. തുടർന്ന് 30 പെട്ടികൾ റോഡിൽ വീഴുകയും ചെയ്തു. ഇത് കണ്ടു നിന്ന നാട്ടുകാർ ഈ അവസരം മുതലെടുത്ത് കയ്യിൽ കിട്ടിയ കുപ്പികളുമായി സ്ഥലം വിടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അതെന്ത് പണിയാ സാറേ? പിടിച്ചെടുത്ത മദ്യക്കുപ്പികൾ നശിപ്പിക്കുന്നതിനിടെ പോലീസുകാരിൽ നിന്ന് നാട്ടുകാർ കൈക്കലാക്കി
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement