ഇന്റർഫേസ് /വാർത്ത /Buzz / Ants | ഉറുമ്പുകൾ ഉറങ്ങാറില്ല; പകരം എന്ത് ചെയ്യും? രസകരമാണ് അവയുടെ ജീവിതം!

Ants | ഉറുമ്പുകൾ ഉറങ്ങാറില്ല; പകരം എന്ത് ചെയ്യും? രസകരമാണ് അവയുടെ ജീവിതം!

ജീവിതകാലം മുഴുവൻ ഉറങ്ങാത്ത ജീവികളാണ് ഉറുമ്പുകൾ. അവയുടെ ജീവിതത്തിലെ രസകരമായ ചില കാര്യങ്ങൾ അറിയാം.

ജീവിതകാലം മുഴുവൻ ഉറങ്ങാത്ത ജീവികളാണ് ഉറുമ്പുകൾ. അവയുടെ ജീവിതത്തിലെ രസകരമായ ചില കാര്യങ്ങൾ അറിയാം.

ജീവിതകാലം മുഴുവൻ ഉറങ്ങാത്ത ജീവികളാണ് ഉറുമ്പുകൾ. അവയുടെ ജീവിതത്തിലെ രസകരമായ ചില കാര്യങ്ങൾ അറിയാം.

  • Share this:

ഉറുമ്പുകൾ (Ants) ഉറങ്ങാറില്ല. അതേ, നിങ്ങൾ കേട്ടത് ശരിയാണ്. ജീവിതകാലം മുഴുവൻ ഉറങ്ങാത്ത ജീവികളാണ് ഉറുമ്പുകൾ. എല്ലാ സമയത്തും ഒരുപോലെ സജീവമായാണ് അവ ജീവിതം മുന്നോട്ട് നീക്കുക. വളരെ ചെറിയ മയക്കം മാത്രമാണ് ഉറുമ്പുകൾക്കുള്ളത്. അവയുടെ ജീവിതത്തിലെ രസകരമായ ചില കാര്യങ്ങൾ അറിയാം.

  • ഉറുമ്പുകൾ ദിവസവും കുറഞ്ഞത് 250 തവണയെങ്കിലും മയങ്ങും. ഒരു മിനിറ്റിൽ കുറവായിരിക്കും ഓരോ മയക്കത്തിൻെറയും സമയദൈർഘ്യം. അവയ്ക്ക് ഈ മയക്കങ്ങൾ തന്നെ ധാരാളമാണ്. 250 മയക്കമെന്നുള്ളത് കണക്ക് കൂട്ടിനോക്കിയാൽ ഒരു ദിവസം ആകെ നാല് മണിക്കൂർ 48 മിനിറ്റ് വരെ ഉറുമ്പുകൾക്ക് ഉറക്കം ലഭിച്ചുവെന്ന് കണക്കാക്കാം.
  • ഉറുമ്പുകൾക്ക് വളരെ ചെറിയ ശ്വാസകോശമുണ്ട്. അതിലൂടെയാണ് അവ ശ്വസിക്കുന്നതും ശരീരം മുഴുവൻ ഓക്സിജൻ എത്തുന്നതും. വളരെ വ്യത്യസ്തമായ രീതിയിലാണ് ഉറുമ്പുകൾ ഓക്സിജൻ അകത്തേക്കെടുക്കുന്നത്. അവയുടെ ശരീരത്തിൽ നിറയെ ചെറിയ ദ്വാരങ്ങളുണ്ട്. ഈ ദ്വാരങ്ങൾ ശരീരത്തിനുള്ളിലെ ട്യൂബുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ട്യൂബുകളിലൂടെയാണ് ഓക്സിജൻ ശരീരത്തിൻെറ എല്ലാ ഭാഗത്തേക്കുമായി എത്തുന്നത്.
  • കാലുകൾക്കടിയിൽ നിന്ന് ലഭിക്കുന്ന തരംഗങ്ങളിലൂടെയാണ് ഉറുമ്പുകൾ കേൾക്കുന്നതും കാര്യങ്ങൾ മനസ്സിലാക്കുന്നതും. മുന്നിൽ അപകടം എന്തെങ്കിലുമുണ്ടോയെന്ന് ഇങ്ങനെയാണ് അറിയുന്നത്. അപകടം അറിഞ്ഞാൽ ഉറുമ്പിൻെറ ശരീരം ഒരു രാസസന്ദേശം പുറപ്പെടുവിക്കും. ഭക്ഷണം കണ്ടെത്തിയാലും ഇങ്ങനെത്തന്നെയാണ്. ഇത് പുറകിലുള്ള മറ്റ് ഉറുമ്പുകൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ സന്ദേശം കൈമാറുന്നതിനാലാണ് ഉറുമ്പുകൾ എപ്പോഴും വരിവരിയായി നടക്കുന്നത്.
  • ചില ഉറുമ്പുകൾക്ക് ചിറകുകളുണ്ടാവും. എന്നാൽ എല്ലാ ഉറുമ്പുകൾക്കും ചിറകില്ല. ഉറുമ്പ് സ്പീഷീസിൽപെട്ട ജീവികൾക്കെല്ലാം തൂവലുകൾ ഉണ്ടാകാവുന്നതാണ്. എന്നാൽ അത് ആവശ്യമുണ്ടെങ്കിൽ മാത്രമേ വളരുകയുള്ളൂ.
  • ഉറുമ്പുകൾക്ക് തണുപ്പ് ഒട്ടും ഇഷ്ടമല്ല. അത് കൊണ്ടാണ് ശൈത്യകാലത്ത് അവയെ അധികം കാണാത്തത്. പാറകൾക്കരികിലോ ചൂടുള്ള മറ്റെവിടെയെങ്കിലുമോ ശൈത്യകാലത്ത് താമസിക്കാനാണ് ഉറുമ്പുകൾക്കിഷ്ടം. ഏകദേശം 130 മില്യൺ വർഷങ്ങളായി ഉറുമ്പുകൾ ലോകത്തുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
  • ലോകത്ത് ആകെ 13379 സ്പീഷീസുകളിലുള്ള ഉറുമ്പുകളുണ്ട്. ഉറുമ്പുകൾ അവയ്ക്ക് കൂട്ടമായി താമസിക്കാൻ വീടുകൾ ഉണ്ടാക്കാറുണ്ട്. ഇതിൽ രാജ്ഞി ഉറുമ്പിനായി പ്രത്യേക സ്ഥലമുണ്ടാവും. ജോലി ചെയ്യുന്ന ഉറുമ്പുകൾക്കായി മറ്റൊരു സ്ഥലവും ഭക്ഷണവും മറ്റും ശേഖരിച്ച് വെക്കാനുള്ള ഇടവുമുണ്ടാവും. മെക്സിക്കോയിൽ ഭൂമിക്കടിയിൽ 3700 മൈൽ താഴ്ചയിൽ ഉറുമ്പുകളുടെ വലിയ വാസസ്ഥലം കണ്ടെത്തിയിട്ടുണ്ട്.

  • ഉറുമ്പുകൾക്ക് രണ്ട് വയറുകളുണ്ടെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു വയറിൽ ഭക്ഷണം ശേഖരിച്ച് വെക്കുകയാണ് ചെയ്യുക. ഈ ഭക്ഷണം ആവശ്യമെങ്കിൽ മറ്റൊരു ഉറുമ്പിന് നൽകുകയും ചെയ്യും.
  • അഞ്ച് ആഴ്ച മുതൽ രണ്ടോ മൂന്നോ വർഷം വരെ ജീവിക്കുന്ന ഉറുമ്പുകളുണ്ട്. വീടുകളിലും മറ്റും കാണപ്പെടുന്ന ഉറുമ്പുകൾക്ക് ജീവിതദൈർഘ്യം വളരെ കുറവാണ്. എന്നാൽ പുറത്ത് മറ്റിടങ്ങളിലായി കഴിയുന്ന ഉറുമ്പുകൾക്ക് ജീവിതദൈർഘ്യം കൂടുതലായിരിക്കും.

First published:

Tags: Ants, Life style, Sleep