Shobana | ശോഭനയെ വിവാഹം ചെയ്യാനിരുന്ന മുറച്ചെറുക്കൻ; 1987ലെ റിപ്പോർട്ടിൽ പരാമർശിച്ച താരപുത്രനെ അന്വേഷിച്ച് സോഷ്യൽ മീഡിയ
- Published by:meera_57
- news18-malayalam
Last Updated:
തന്റെ 55-ാം വയസിലും ശോഭന അവിവാഹിതയാണ്. 38 വർഷം മുൻപുള്ള വാർത്തയാണ് ഇപ്പോൾ വൈറലാവുന്നത്
താര -നർത്തക കുടുംബത്തിൽ നിന്നും സിനിമയിൽ എത്തിയ പെൺകുട്ടി എന്ന ലേബൽ നടി ശോഭനയുടെ (Shobana) കരിയറിന്റെ തുടക്കകാലങ്ങളിൽ ഉണ്ടായിരുന്നു. 'തിരുവിതാംകൂർ സഹോദരിമാർ' എന്നറിയപ്പെടുന്ന അഭിനേത്രികളായ ലളിത, പത്മിനി, രാഗിണിമാരുടെ സഹോദരന്റെ മകളാണ് ശോഭനാ ചന്ദ്രകുമാർ. അമ്മ വിദേശരാജ്യത്ത് വളർന്ന വ്യക്തിയെങ്കിലും, ശോഭന പൂർണമായും മലയാളം, തമിഴ് രീതികൾ പരിചയിച്ച് വളർന്ന കുട്ടിയായിരുന്നു. ചെന്നൈയിലായിരുന്നു ശോഭനയുടെ കുട്ടിക്കാലം. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'ഏപ്രിൽ 18'ലാണ് ശോഭന ആദ്യമായി വെള്ളിത്തിരയിലെത്തിയത്. തുടക്കത്തിൽ മീര എന്ന് പേരിലാണ് ശോഭന സിനിമയിൽ വന്നത്
advertisement
55 വയസ് പ്രായമുള്ള ശോഭന ഇനിയും അവിവാഹിതയായി തുടരുകയാണ്. എന്തുകൊണ്ട് ഒരു വിവാഹത്തിന് മുതിർന്നില്ല എന്ന ചോദ്യം ശോഭന പലപ്പോഴായി അവരുടെ ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. ഒരിക്കൽപ്പോലും വ്യക്തിഗത വിവരങ്ങളെക്കുറിച്ചോ, ജീവിതത്തെ കുറിച്ചോ സംസാരിക്കാൻ താല്പര്യപ്പെടുന്ന കൂട്ടത്തിലല്ല അവർ. ശോഭനയ്ക്ക് ഏറ്റവും ചേരുന്ന ജോഡി എന്ന് തോന്നാറുള്ള നിരവധി നായകന്മാർക്കൊപ്പം അവർ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അക്കാലങ്ങളിൽ വന്ന ചില ഗോസിപ്പുകൾ ശോഭനയുടെ മേൽ തെല്ലും ഏറ്റില്ല (തുടർന്ന് വായിക്കുക)
advertisement
വർഷങ്ങൾക്ക് ശേഷം ശോഭനയുടെ 'വിവാഹവാർത്ത' സോഷ്യൽ മീഡിയയിൽ തലപൊക്കിയിട്ടുണ്ട്. വരന്റെ പേരിൽ കാണുന്നത് അവരുടെ അമ്മായിയുടെ മകന്റെ പേരും. പ്രേമാനന്ദ്. 1987ലേതാണ് ഈ വാർത്ത. ലളിത പത്മിനി രാഗിണിമാരിലെ പത്മിനിയുടെ മകനാണ് പ്രേമാനന്ദ്. ഇദ്ദേഹം നടൻ മധു സംവിധാനം ചെയ്ത 'ഉദയം പടിഞ്ഞാറ്' എന്ന സിനിമയിൽ മുഖംകാണിച്ചിട്ടുണ്ട്. പ്രേമാനന്ദ് രാമചന്ദ്രൻ എന്ന പേരിൽ ഈ സിനിമയിൽ ക്രെഡിറ്റുണ്ട്. മധു, ശ്രീവിദ്യ, പ്രേം നസീർ എന്നിവർ വേഷമിട്ട ചിത്രത്തിൽ ശോഭനയും അഭിനയിച്ചിരുന്നു. ചിത്രം റിലീസ് ചെയ്തത് 1986ൽ
advertisement
സിനിമ റിലീസ് ചെയ്ത തൊട്ടടുത്ത വർഷമാണ് വാർത്ത വന്നിട്ടുള്ളത്. അമ്മയോടൊപ്പം അമേരിക്കയിൽ താമസമാക്കിയ പ്രേമാനന്ദ് വാർത്ത വന്നശേഷമുള്ള മാർച്ചിൽ ശോഭനയെ വിവാഹം ചെയ്യും എന്നും 'ചിത്രഭൂമി' റിപ്പോർട്ടിൽ പരാമർശമുണ്ട്. വിവാഹശേഷം ശോഭന പൂർണമായും സിനിമയിൽ നിന്നും വിട്ടുനിൽക്കുമെന്നും. ഇന്റെനെറ്റ് യുഗത്തിനും മുൻപ് സിനിമാ വാർത്തകളുടെയും ഗോസിപ്പുകളുടെയും വിളനിലമായിരുന്നു സിനിമാ വാരികകൾ. ഇന്റർനെറ്റ് പോലെ സൗജന്യമായി ലഭിക്കുമായിരുന്നില്ല. ഇവയ്ക്ക് അക്കാലങ്ങളിൽ നല്ല നിലയിൽ വിൽപ്പന നടന്നിരുന്നു
advertisement
ശോഭനയുടെ 'വിവാഹവാർത്ത' തലപൊക്കിയതോടു കൂടി പ്രേമാനന്ദ് എവിടെയെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ വർഷം പ്രേമാനന്ദിന്റെ കുട്ടിക്കാല ചിത്രങ്ങളിൽ ചിലത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ഇരിക്കുന്ന കുട്ടിയുടെ ചിത്രങ്ങളായിരുന്നു അവ. ആരാണ് പ്രേമാനന്ദ് എന്ന ചോദ്യവുമുണ്ട്. പത്മിനിയുടെ ഏക മകനാണ്. ലഭ്യമായ വിവരങ്ങൾ പ്രകാരം, പ്രേമാനന്ദ് വിവാഹിതനും നവീൻ എന്ന മകന്റെ പിതാവുമാണ്. ഇദ്ദേഹം വാർണർ ബ്രദേഴ്‌സിന് വേണ്ടി ജോലി ചെയ്തിരുന്നു. മാധ്യമപ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്നു എന്ന വിവരവും പുറത്തുവന്നു കഴിഞ്ഞു
advertisement
നടി ശോഭനയുടെ വിവാഹവാർത്തയായി ചിത്രഭൂമിയിൽ വന്ന റിപ്പോർട്ട്. രാഹുൽ ഹബിൾ സനൽ എന്ന പേജിലാണ് ഈ പകർപ്പ് പൊങ്ങിയത്. ശോഭന അന്ന് മുതൽ ഇന്നുവരെ സിനിമയിൽ സജീവമാണ്. മലയാള സിനിമയിൽ നിന്നും ഇടവേളയെടുത്ത വേളയിൽ അവർ നർത്തകിയെന്ന നിലയിൽ പേരെടുത്തു. കുറച്ചു മാസങ്ങൾക്ക് മുൻപ് ശോഭനയുടെ കൂടെ നിരവധി ചിത്രങ്ങളിൽ ജോഡിയായ മോഹൻലാലിനൊപ്പം അവർ 'തുടരും' എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചിരുന്നു