'പിള്ളേരെ പിടിക്കുന്ന ചേച്ചിയല്ലേ?'ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ അനുപമ ഇന്‍സ്റ്റയില്‍ റീല്‍സുമായി
- Published by:Rajesh V
- news18-malayalam
Last Updated:
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് പുതിയ റീല്‍ ഇട്ടിരിക്കുന്നത്. ഇതുവരെ എൺപതിനായിരത്തോളം പേരാണ് റീൽസ് ലൈക്ക് ചെയ്തിരിക്കുന്നത്
കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പത്മകുമാർ വീണ്ടും ഇൻസ്റ്റഗ്രാമിൽ സജീവം. അനുപമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ബെംഗളുരുവിൽ എൽഎൽബി കോഴ്സിന് ചേരാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം. കർശന ഉപാധികളോടെയാണ് ജസ്റ്റിസ് സി എസ് ഡയസ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, മറ്റാവശ്യങ്ങൾക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ.
എന്നാല്‍ അനുപമ ഇപ്പോള്‍ ഇൻസ്റ്റയിൽ റീല്‍സുമായി സജീവമാണ്. ഇന്‍സ്റ്റയില്‍ ദിവസവും റീലുകള്‍ പങ്കുവക്കുന്നുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് പുതിയ റീല്‍ ഇട്ടിരിക്കുന്നത്. ഇതുവരെ എൺപതിനായിരത്തോളം പേരാണ് റീൽസ് ലൈക്ക് ചെയ്തിരിക്കുന്നത്.
advertisement
'പിള്ളേരെ പിടിക്കുന്ന ചേച്ചിയല്ലേ?. മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല, റോക്കി ഭായ് ഇന്നെത്ര കുട്ടികളെ തട്ടികൊണ്ട് പോയി, അടുത്ത പ്ലാനിംഗ് ആണെന്ന് തോന്നുന്നു'- തുടങ്ങി നിരവധി കമന്‍റുകളാണ് വിഡിയോയിക്ക് വരുന്നത്. എന്നാൽ കമന്റുകൾക്കൊന്നും അനുപമ പ്രതികരിച്ചിട്ടില്ല.
advertisement
advertisement
2023 നവംബർ 27നാണ് ഓയൂരിൽ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജിൽ പത്മകുമാർ, അമ്മ അനിത എന്നിവരാണ് ഒന്നുംരണ്ടും പ്രതികൾ. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവം സംസ്ഥാനമാകെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Summary: Anupama Padmakumar accused in oyoor kidnapping has gone viral on Instagram Reels
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
March 25, 2025 5:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പിള്ളേരെ പിടിക്കുന്ന ചേച്ചിയല്ലേ?'ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ അനുപമ ഇന്‍സ്റ്റയില്‍ റീല്‍സുമായി