ആർത്തവ വേദനക്ക് ആശ്വാസമായി; കാട്ടാക്കട ഹൈസ്‌കൂളുകളിൽ വനിതാ മുറികൾ ഒരുങ്ങുന്നു
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ക്ലാസ് മുറികളിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന ആർത്തവ വേദനകളിൽ നിന്ന് താൽക്കാലികമായ ഒരു ആശ്വാസമാണ് പലർക്കും വനിതാ മുറി സമ്മാനിക്കുന്നത്.
ആർത്തവ സമയത്തെ വയറുവേദന, തലവേദന, ശാരീരിക അസ്വസ്ഥതകളൊക്കെ നമ്മുടെ പെൺമക്കളെ വിഷമവൃത്തത്തിലാക്കാറുണ്ട്. ക്ളാസ് മുറിയിൽ കുട്ടികൾ വിഷമിക്കുമ്പോൾ അധ്യാപകരും പരിഭ്രമത്തിലാകും, കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ. മാതാപിതാക്കൾ ജോലി സ്ഥലത്ത് നിന്നെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് വരെ ഈ കുട്ടികൾ ക്ളാസ് മുറിയിലോ സ്റ്റാഫ് റൂമിലോ ഇരിക്കേണ്ടി വരും, ഒട്ടും സുഖകരമല്ലിത്... അനിവാര്യമായ പെണ്ണിടങ്ങൾക്കായി സ്കൂളുകളിൽ ഒരിടമുണ്ടാകണം എന്ന ചിന്ത ഉദിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. കാട്ടാക്കടയിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഒക്കെ ഇടപെടലിൽ വനിതാ മുറിയൊരുങ്ങുന്നത് ഇങ്ങനെയാണ്.
കാട്ടാക്കടയിലെ ഹൈസ്കൂളുകളിൽ 'ഒപ്പം' വനിതാ സൗഹൃദ മുറി രൂപപ്പെടുന്നതിങ്ങനെയാണ്. ക്ലാസ് മുറികളിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന ആർത്തവ വേദനകളിൽ നിന്ന് താൽക്കാലികമായ ഒരു ആശ്വാസമാണ് പലർക്കും വനിതാ മുറി സമ്മാനിക്കുന്നത്. രണ്ട് കിടക്കകളും, കസേരകളും ആവശ്യത്തിന് ചൂടുവെള്ളവും ഒക്കെ ലഭിക്കുന്ന കുഞ്ഞൻ മുറി.
ആർത്തവ വേദനയുടെ സമയത്ത് ക്ലാസ് മുറികളിൽ 'ഇരിക്കുക' എന്നത് പല പെൺകുട്ടികൾക്കും കഠിനമായ ഒരു അവസ്ഥ തന്നെയാണ്. അല്പനേരം കിടക്കാനും വിശ്രമിക്കാനും ഒക്കെ ഇത്തരത്തിലുള്ള വനിതാ മുറികൾ ഉണ്ടാകുന്നതിലൂടെ സാധിക്കുകയാണ്. അതിൻ്റെ ആശ്വാസത്തിൽ തന്നെയാണ് കുട്ടികളും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 25, 2025 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആർത്തവ വേദനക്ക് ആശ്വാസമായി; കാട്ടാക്കട ഹൈസ്‌കൂളുകളിൽ വനിതാ മുറികൾ ഒരുങ്ങുന്നു


