ടൈഗർ സഫാരി പാർക്ക് യാഥാർത്ഥ്യമാകും; ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മന്ത്രി ഉദ്ഘാടനം ചെയ്തു
Last Updated:
510 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ചക്കിട്ടപ്പാറ പഞ്ചായത്തിൽ ഉണ്ടായത്. 100 കോടിയിലധികം രൂപ പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി ഉപയോഗിച്ചു.
ചക്കിട്ടപ്പാറയിൽ ടൈഗർ സഫാരി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ പഞ്ചായത്തിൻ്റെ മുഖച്ഛായ തന്നെ മാറുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഓണ് ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 510 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ചക്കിട്ടപ്പാറ പഞ്ചായത്തിൽ ഉണ്ടായത്. 100 കോടിയിലധികം രൂപ പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി ഉപയോഗിച്ചു. ലൈഫ് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീടുനൽകാൻ പഞ്ചായത്തിന് സാധിച്ചെന്നും ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉൽഘാടനം ചെയ്ത ശേഷം മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും വികസന നേട്ടങ്ങളുടെ അവതരണം, വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയാവതരണം എന്നിവയും നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ അധ്യക്ഷനായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു, വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ സി കെ ശശി, വി കെ ബിന്ദു, ഇ എം ശ്രീജിത്ത്, സിഡിഎസ് പേഴ്സൺ ശോഭ പട്ടണിക്കുന്നുമ്മൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി സി സുരാജൻ, ആസൂത്രണ സമിതി അംഗം പി പി രഘുനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 25, 2025 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ടൈഗർ സഫാരി പാർക്ക് യാഥാർത്ഥ്യമാകും; ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മന്ത്രി ഉദ്ഘാടനം ചെയ്തു


