Asha sharath| 'ദൃശ്യം' സെറ്റിലെ സിദ്ദിഖിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ; ആശ ശരത്തിനും പറയാനുണ്ട്

Last Updated:

ദൃശ്യം സിനിമ സെറ്റിൽവെച്ച് ആശാ ശരത്തിനോട് സിദ്ദിഖ് മോശമായി പെരുമാറി എന്ന പ്രചാരണം ഉയർന്നു വന്നതിനു പിന്നാലെയാണ് ഈ വിശദീകരണം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ പിന്നാലെ മലയാള സിനിമയിലെ പല പ്രമുഖ നടന്മാരും സംവിധായകന്മാരും എല്ലാം വെട്ടിലായിരിക്കുകയാണ്. ഇതിനിടയിൽ നടൻ സിദ്ദിഖിനെ കുറിച്ച് തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് നടി ആശാ ശരത്ത്. ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട തന്റെ പേരും പരാമർശിച്ചത് കണ്ടതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവെക്കുന്നതെന്ന് ആശാ ശരത്ത് ഫേസ്ബുക്കിൽ കുറിച്ചു. ദൃശ്യം സിനിമ സെറ്റിൽവെച്ച് ആശാ ശരത്തിനോട് സിദ്ദിഖ് മോശമായി പെരുമാറി എന്ന പ്രചാരണം ഉയർന്നു വന്നതിനു പിന്നാലെയാണ് ഈ വിശദീകരണം.
കലാരം​ഗത്തെ തന്റെ ഒരു നല്ല സഹപ്രവർത്തകനും അതുപോലെ നല്ല സുഹൃത്തുമായ വ്യക്തിയാണ് സിദ്ദിഖ്. അദ്ദേഹത്തിൽനിന്നും മോശമായതോ വിഷമമുണ്ടാക്കുന്നതായോ ഒരു വാക്കോ പ്രവർത്തിയോ പോലും തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇത്തരത്തിൽ നിയമവിരുദ്ധമായി പ്രചാരണം നടത്തുന്ന സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അതിന് സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആശ ശരത്ത് ഫേസ്ബുക്കിൽ കുറിച്ചു
ആശ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ടവരെ
ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് .അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തിൽ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ്‌ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട് .അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രെമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം. ഇത്തരത്തിൽ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും. കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാൾക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തിൽ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തോരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു
advertisement
സ്നേഹപൂർവ്വം ആശാ ശരത്
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Asha sharath| 'ദൃശ്യം' സെറ്റിലെ സിദ്ദിഖിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ; ആശ ശരത്തിനും പറയാനുണ്ട്
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement