സുശീല കാർക്കി നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
- Published by:Nandu Krishnan
- news18-malayalam
Last Updated:
പ്രസിഡന്റ് രാമചന്ദ്ര പൗഡലും ജെൻ-സി പ്രതിഷേധ പ്രസ്ഥാനത്തിന്റെ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി നാടകീയമായ വഴിത്തിരിവിലേക്ക്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് രാമചന്ദ്ര പൗഡലും സുശീല കാർക്കിയും ജെൻ-സി പ്രതിഷേധ പ്രസ്ഥാനത്തിന്റെ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം.പ്രസിഡന്റിന്റെ വസതിയായ ശീതൾ നിവാസിൽ രാജ്യത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സിഎൻഎൻ-ന്യൂസ് 18 നോട് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം സുശീല കാർക്കി താൽക്കാലിക മന്ത്രിമാരുടെ സമിതി രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്. ശീതൾ നിവാസിൽ ഇതിനകം ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിയമന കത്തിന്റെ കരട് തയ്യാറാക്കൽ, സത്യപ്രതിജ്ഞാ ചടങ്ങ്, മന്ത്രിസഭയുടെ ആദ്യ യോഗം എന്നിവയ്ക്ക് ചീഫ് സെക്രട്ടറി ഏക് നാരായൺ ആര്യാലാണ് മേൽനോട്ടം വഹിക്കുന്നത്. മന്ത്രി സഭയിലെ അംഗങ്ങളുടെ പേരുകൾ പുറത്തുവിട്ടി്ട്ടില്ല.
നേപ്പാൾ പാർലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടിട്ടുണ്ട്.സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ ജെൻ–സീ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു.73 കാരിയായ സുശീല കാർക്കി നേപ്പാളിലെ വനിതാ ചീഫ് ജസ്റ്റിസായ ഏക വ്യക്തിയും രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയുമാണ്. സത്യസന്ധതയ്ക്കും അഴിമതിക്കെതിരായ അവരുടെ കർശനമായ നിലപാടിനും സത്യസന്ധതയ്ക്കും പരക്കെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ശുശീല കാർക്കി. ദിവസങ്ങളോളം നീണ്ട അരാജകത്വത്തിനുശേഷം സ്ഥിരത പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ശുശീല കാർക്കിയുടെ നിയമനത്തെ കാണുന്നത്. എന്നിരുന്നാലും, അവരുടെ ഇടക്കാല പ്രധാനമന്ത്രിപദം ഉടനടി പരീക്ഷണങ്ങളെ നേരിടേണ്ടിവരും. അധികാരമേറ്റാല്‍ രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പുതിയ സര്‍ക്കാരിന് അധികാരം കൈമാറുമെന്നും സുശീല കാര്‍ക്കി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 12, 2025 9:36 PM IST