advertisement

ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് ഇനി പുത്തൻ മുഖച്ഛായ; 26 കോടിയുടെ അത്യാധുനിക കെട്ടിടം ഉദ്ഘാടനം ചെയ്തു

Last Updated:

അത്യാഹിത വിഭാഗം, സർജറി ഒ.ടി, എൻ.ഐ.സി.യു, ലേബർ റൂം തുടങ്ങി വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കിയ ഈ പുതിയ ബ്ലോക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

താലൂക്ക് ആശുപത്രി
താലൂക്ക് ആശുപത്രി
ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ വിപുലമായ സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ കെട്ടിടം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. 26.31 കോടി രൂപ ചെലവിട്ടാണ് 43,855.17 ചതുരശ്ര അടിയില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. അത്യാഹിത വിഭാഗം, മൈനര്‍ ഓപറേഷന്‍ തിയേറ്റര്‍, വിവിധ ഒ.പി. റൂമുകള്‍, ഗൈനക് ഒ.ടി., ലേബര്‍ റൂം, ട്രിയാജ്, എന്‍.ഐ.സി.യു., ജനറല്‍ സര്‍ജറി ഒ.ടി., ഓര്‍ത്തോ ഒ.ടി., സര്‍ജിക്കല്‍ ഐ.സി.യു., എച്ച് ലബോറട്ടറി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക വാര്‍ഡുകള്‍, പീഡിയാട്രിക് വാര്‍ഡ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങളാണ് അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നിലവിലെ കെട്ടിടത്തിന് മുകളില്‍ നിര്‍മിച്ച വെര്‍ട്ടിക്കല്‍ ബ്ലോക്കും ആശുപത്രിയുടെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. 1.14 ഏക്കറിലാണ് ആശുപത്രിയുള്ളത്. ഒരേസമയം 20 പേര്‍ക്ക് വരെ ഉപയോഗിക്കാവുന്ന ലിഫ്റ്റ്, സി.സി.ടി.വി., മലിനജല സംസ്‌കരണ പ്ലാൻ്റ്, അഗ്‌നിരക്ഷാ സംവിധാനം, കുടിവെള്ളത്തിനും അഗ്‌നിശമനത്തിനുമായി 1,50,000 ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭജല സംഭരണി, കുടിവെള്ളത്തിന് മാത്രമായി 70,000 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു ഭൂഗര്‍ഭജല സംഭരണി എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ 20,000 ലിറ്റര്‍ ശേഷിയുള്ള അഗ്‌നിശമന ഓവര്‍ഹെഡ് ടാങ്കിൻ്റെയും 10,000 ലിറ്റര്‍ ശേഷിയുള്ള ഓവര്‍ഹെഡ് ഫ്‌ളഷ് ടാങ്കിൻ്റെയും പണിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബയോഗ്യാസ് പ്ലാൻ്റ്, ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് ഇനി പുത്തൻ മുഖച്ഛായ; 26 കോടിയുടെ അത്യാധുനിക കെട്ടിടം ഉദ്ഘാടനം ചെയ്തു
Next Article
advertisement
പരിക്കേറ്റ എം എസ് ധോണിക്ക് ആദ്യത്തെ 6 മത്സരങ്ങൾ നഷ്ടമാകും; മുംബൈയുമായുള്ള പോരാട്ടത്തിലും കളിച്ചേക്കില്ല
പരിക്കേറ്റ എം എസ് ധോണിക്ക് ആദ്യത്തെ 6 മത്സരങ്ങൾ നഷ്ടമാകും; മുംബൈയുമായുള്ള പോരാട്ടത്തിലും കളിച്ചേക്കില്ല
  • ഐപിഎൽ 2026 സീസണിലെ ആദ്യ ആറു മത്സരങ്ങളിൽ എം എസ് ധോണിക്ക് കളിക്കാനാവില്ലെന്ന് സ്ഥിരീകരിച്ചു

  • കാലിലെ പേശി പരിക്കിനെ തുടർന്ന് ധോണിക്ക് രണ്ട് ആഴ്ച വിശ്രമം, ഏപ്രിൽ അവസാനം വരെ തിരിച്ചുവരവ് അനിശ്ചിതം

  • മുംബൈ ഇന്ത്യൻസുമായുള്ള പ്രധാന പോരാട്ടം ഉൾപ്പെടെ ധോണിയുടെ അഭാവം സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയാകും

View All
advertisement