പ്രധാനകഥാപാത്രം എഴുന്നേറ്റ് നിന്ന് ഡ്രം വായിച്ചു; ടിവി ഷോയ്ക്കെതിരെ ട്രോൾ വർഷം
- Published by:Sarath Mohanan
- news18-malayalam
Last Updated:
നില്‍ക്കുമ്പോള്‍ ഡ്രംസ് വായിക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ളതാണ്. മാത്രമല്ല ആ ഡ്രംസിന്റെ ഉയരം സജ്ജീകരിച്ചിരിക്കുന്നത് ഇരുന്ന് കൊണ്ട് വായിക്കാന്‍ പറ്റുന്ന തരത്തിലാണ്.
ഭൗതികശാസ്ത്രത്തിലെ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തിയുള്ള, ടിവി സീരിയൽ രംഗങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ഏത് ഭാഷയിലുള്ള സീരിയല്‍ ഷോകളാണെങ്കിലും, യുക്തിയുടെ അഭാവം കാരണം പ്രേക്ഷകരെ ഞെട്ടിക്കുന്ന രംഗങ്ങള്‍ക്ക് യാതൊരു പഞ്ഞവും കാണാറില്ല. ഈയിടെ, ബംഗാളി സീരിയലായ 'ജമുന ഡാഖി'യിലെ യുക്തിയ്ക്ക് നിരക്കാത്ത ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ എത്തുകയും തുടര്‍ന്ന് ട്രോളുകളും തമാശകളുമായി ആ രംഗം വൈറലാവുകയും ചെയ്തിരുന്നു.
സീരിയലിലോ നായികയായ ജമുന നിന്നുകൊണ്ട് ഡ്രംസ് വായിക്കുന്നതാണ് വൈറല്‍ രംഗത്തിലെ ദൃശ്യങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. നില്‍ക്കുമ്പോള്‍ ഡ്രംസ് വായിക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ളതാണ്. മാത്രമല്ല ആ ഡ്രംസിന്റെ ഉയരം സജ്ജീകരിച്ചിരിക്കുന്നത് ഇരുന്ന് കൊണ്ട് വായിക്കാന്‍ പറ്റുന്ന തരത്തിലാണ്. പശ്ചാത്തലത്തില്‍ വരുന്ന ഡ്രംസിന്റെതായ സംഗീതം തികച്ചും പ്രൊഫഷണലാണ്. ഇത് ഒരു തുടക്കക്കാരന് വായിക്കാന്‍ കഴിയില്ല.
സോഷ്യല്‍ മീഡിയയില്‍ ചാനല്‍ ആ രംഗം ഷെയര്‍ ചെയ്തതിന് പിന്നാലെ പരിഹസിച്ചും, യുക്തിയില്ലായ്മയെ ചോദ്യം ചെയ്തുമുള്ള ഒട്ടേറെ കമന്റുകളുടെ പ്രവാഹമായിരുന്നു. സ്‌ക്രിപ്റ്റിലെ ഗവേഷണ അഭാവത്തിന് ചില ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഷോയുടെ നിര്‍മ്മാതാക്കളെ ട്രോളുകയും മറ്റുചിലര്‍ ആ രസകരമായ രംഗത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ നിന്ന് കൊണ്ട് വായിക്കുന്ന തരത്തിലുള്ള താളമല്ല ആ വീഡിയോയില്‍ കാണുന്നതെന്നും ഇരുന്ന് കൊണ്ട് വായിക്കുന്ന തരത്തിലുള്ള സംഗീതമാണ് അതില്‍ കാണുന്നതെന്നുമൊക്കെയാണ് കമന്റുകള്‍ എത്തുന്നത്.
advertisement
ഈ ഷോയുടെ രംഗങ്ങളിലെ യുക്തിയില്ലായ്മ ഇത് ആദ്യമായല്ല വൈറലാകുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഷോയിലെ ഒരു രംഗം ട്രോളന്മാര്‍ ആഘോഷിച്ചിരുന്നു. കേബിളുകള്‍ ബന്ധിപ്പിക്കാത്ത ഇലക്ട്രിക് ഗിറ്റാര്‍ നായകന്‍ കൈയില്‍പിടിച്ച് വിരല്‍ത്തുമ്പുകള്‍ അനക്കാതെ കമ്പികളുടെ മുകളില്‍ വച്ച് സംഗീതം സൃഷ്ടിക്കുന്നതായിരുന്നു അന്ന് വൈറലായ രംഗത്തില്‍ കാണിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം, ഒരു റൊമാന്റിക് നാടക പരമ്പരയായ കൃഷ്ണകോളി എന്ന ഷോയിലെ ഒരു സ്‌നിപ്പെറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ വീഡിയോയില്‍ കാണുന്നത് വളരെയധികം തമാശ ജനിപ്പിക്കുന്ന രംഗങ്ങളാണ്. ആശുപത്രിയില്‍ മരണാസന്നനായി ഒരു രോഗി കിടക്കുന്നു. രോഗിയുടെ അടുത്തുള്ള ഡോക്ടര്‍ 'ഇപ്പോള്‍ അവനെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. ഞങ്ങള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു' എന്ന് പറയുന്നു. ഇത്തരത്തിലുള്ള വളരെ വൈകാരികമായ സംഭാഷണങ്ങളാണ് നടത്തുന്നത്. ശേഷം രോഗിയെ മരണത്തിന് വിട്ടുകൊടുക്കാതെ നെഞ്ചില്‍ ഇലക്ട്രിക് ഷോക്ക് നല്‍കുന്നതിനുള്ള ഡിഫിബ്രില്ലേറ്റര്‍ മെഷീന്‍ ഉപയോഗിക്കുന്നു.
advertisement
ഡോക്ടര്‍, രോഗിക്ക് ഷോക്ക് നല്‍കുമ്പോഴാണ് ഏറ്റവും രസകരമായ ദൃശ്യങ്ങള്‍ വെളിവാകുന്നത്. ഡിഫിബ്രില്ലേറ്റര്‍ മെഷീനില്‍ ഉപയോഗിക്കുന്ന പാഡില്‍ ഇലക്ട്രോഡ്‌സിന് പകരം സീരിയലില്‍ ഡോക്ടര്‍ രോഗിയുടെ നെഞ്ചത്ത് വയ്ക്കുന്നത് ബാത്ത്‌റൂം സ്‌ക്രബര്‍ ബ്രഷാണ്. ഇതുകൊണ്ടും തീര്‍ന്നില്ല കളിപ്പാട്ട ഷോപ്പുകളില്‍ കിട്ടുന്ന സാധനങ്ങള്‍ പോലെയുള്ള ചിലത്, വലിയ ഉപകരണങ്ങളാണെന്ന വ്യാജേനേ രോഗിയുടെ അടുത്ത് നിരത്തിവച്ചിട്ടുമുണ്ട്. ദു:ഖകരമായ ചിത്രീകരിച്ചിരിക്കുന്ന ആ രംഗങ്ങള്‍ ഇന്റര്‍നെറ്റ് ലോകം ഒരു കോമഡി രംഗം പോലെയാണ് ആസ്വാദിച്ച് വൈറലാക്കിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 26, 2021 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രധാനകഥാപാത്രം എഴുന്നേറ്റ് നിന്ന് ഡ്രം വായിച്ചു; ടിവി ഷോയ്ക്കെതിരെ ട്രോൾ വർഷം