ഇതാ ഒരു മാതൃക; ബസിൽ കുഞ്ഞ് പൂന്തോട്ടമൊരുക്കി ഒരു ഡ്രൈവർ
Last Updated:
ഡാഷ്ബോർഡിലും സീറ്റിന്റെ പിന്നിലുമായി സ്ഥാപിച്ചിരിക്കുന്ന ഷെൽഫിലുമായാണ് ചെടിച്ചട്ടികൾ വച്ചിരിക്കുന്നത്
ബംഗളൂരു: ബസിൽ ചെറിയൊരു പൂന്തോട്ടം ഒരുക്കി മാതൃകയാകുകയാണ് ബസ് ഡ്രൈവറായ നാരായണപ്പ. കഴിഞ്ഞ ദിവസമാണ് നാരായണപ്പ ബസിൽ പൂന്തോട്ടമൊരുക്കിയതിന്റ ചിത്രങ്ങൾ പുറത്തു വന്നത്. നാലു വർഷമായി നാരായണപ്പ ബസിലെ പൂന്തോട്ടം കാത്തുസൂക്ഷിക്കുന്നു. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ബസ് ഡ്രൈവറാണ് നാരായണപ്പ.
ഓടുന്ന പൂന്തോട്ടത്തിൽ ചട്ടിയിലാക്കി വച്ചിരിക്കുന്ന ചെടികൾ കാണാം. ഡാഷ്ബോർഡിലും സീറ്റിന്റെ പിന്നിലുമായി സ്ഥാപിച്ചിരിക്കുന്ന ഷെൽഫിലുമായാണ് ചെടിച്ചട്ടികൾ വച്ചിരിക്കുന്നത്. നാരായണപ്പയെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പരിസ്ഥിതിയിലെ പച്ചപ്പ് നിലനിർത്തുക എന്ന ബോധവൽക്കരണത്തിനായാണ് താൻ ഇത് ചെയ്യുന്നതെന്നാണ് നാരായണപ്പ വ്യക്തമാക്കുന്നത്. നാരായണപ്പയുടെ പൂന്തോട്ടത്തിന്റെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
ബംഗളൂരുവിൽ മലനീകരണ തോത് ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർച്ചിരിക്കുന്ന തോതിനെക്കാൾ മുകളിലാണ്. ദേശീയ നിലവാരം പാലിക്കാത്ത നഗരങ്ങളുടെ കൂട്ടത്തിലാണ് ബംഗളൂരുവിന്റെ സ്ഥാനം.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2019 9:05 PM IST