മമ്മൂട്ടി നായകനാകുന്ന 'പതിനെട്ടാം പടി' സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ഈ സിനിമയിലൂടെ എ എച്ച് കാഷിഫ് എന്ന സംഗീത സംവിധായകൻ മലയാളത്തിലേക്ക് കടന്നു വരികയാണ്. എ ആർ റഹ്മാന്റെ പാരമ്പര്യത്തിൽ നിന്ന് ആണ് കാഷിഫും വരുന്നത്. വിനായക് ശശികുമാറാണ് രചന. ഷഹബാസ് അമൻ, നകുൽ, ഹരി ചരൺ, എന്നിവർ ആണ് ഈ പാട്ട് പാടിയിരിക്കുന്നത് . ചരിത്രം രചിക്കുന്ന എ എം സ്റ്റുഡിയോസിൽ നിന്ന് മലയാളത്തിലേക്ക് വീണ്ടുമൊരുകൂട്ടം പാട്ടുകൾ എത്തുകയാണ്.
'പേളി മാണിയുടേത് കൗദാശികവിവാഹമല്ല'; വിമര്‍ശകര്‍ക്ക് മറുപടിയുമായി വൈദികന്‍
തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണനാണ് രചനയും സംവിധാനവും. ഉറുമിക്ക് ശേഷം ആഗസ്റ്റ് സിനിമയുമായി ശങ്കർ രാമകൃഷ്ണൻ ഒന്നിക്കുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ് , മണിയൻ പിള്ള രാജു , സുരാജ് വെഞ്ഞാറമൂട്, പ്രിയാ മണി സാനിയ ഇയ്യപ്പൻ, മുത്തുമണി തുടങ്ങിയവരും 65ഓളം പുതുമുഖങ്ങളും സിനിമയിൽ ഭാഗമാകുന്നു. ആഗസ്റ്റ് സിനിമ നിർമിക്കുന്ന 11ാമത് ചിത്രമാണ് പതിനെട്ടാം പടി. ജൂലൈ അഞ്ചിന് സിനിമ റിലീസ് ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A r rahman, AR Rahman, Mammootty in Pathinettam Padi, Pathinettam padi, Pathinettam Padi movie