• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആരാണീ വൈലോപ്പിള്ളി നാരായണ മേനോന്‍? കവിയുടെ പേരു പോലും അറിയാത്തവർ അവാര്‍ഡ് നൽകുന്നു

ആരാണീ വൈലോപ്പിള്ളി നാരായണ മേനോന്‍? കവിയുടെ പേരു പോലും അറിയാത്തവർ അവാര്‍ഡ് നൽകുന്നു

വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിലേക്കായി കവിതകള്‍ ക്ഷണിച്ചുകൊണ്ടാണ് സംഘാടകര്‍ നോട്ടീസ് ഇറക്കിയത്

  • Share this:

    മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന അവാര്‍ഡ് വിതരണത്തിനായി കവിതകള്‍ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ നോട്ടീസില്‍ ഗുരുതര പിഴവ്. മലയാള സാഹിത്യലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയിട്ടുള്ള വൈലോപ്പിള്ളി ശ്രീധരമേനോന് പകരം ‘വൈലോപ്പിള്ളി നാരായണ മേനോന്‍’ എന്നാണ് സംഘാടകര്‍ നോട്ടീസില്‍ അച്ചടിച്ചിരിക്കുന്നത്.

    വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിലേക്കായി കവിതകള്‍ ക്ഷണിച്ചുകൊണ്ടാണ് സംഘാടകര്‍ നോട്ടീസ് ഇറക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

    Also Read-‘വാഴക്കുല ബൈ വൈലോപ്പിള്ളി’ ചിന്താ ജെറോമിന്‍റെ പ്രബന്ധത്തില്‍ കേരള സര്‍വകലാശാല ഗൈഡിനോട് വിശദീകരണം തേടി

    കൂടാതെ പ്രത്യേക പരാമര്‍ശം ലഭിക്കുന്ന 5 പേര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും കൂടാതെ ‘മഹാകവി വൈലോപ്പിള്ളി നാരായണ മേനോന്‍റെ’ പേരിലുള്ള സാഹിത്യ ഫെല്ലോഷിപ്പുകളും  വിതരണം ചെയ്യുന്നു എന്ന് നോട്ടീസില്‍‌ പറയുന്നു.

    മെയ് 14ന് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പരിപാടിയില്‍ വെച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരുടെ സ്മരണാര്‍ത്ഥമാണോ അവാര്‍ഡ് കൊടുക്കുന്നത് അയാളുടെ പേര് തന്നെ തെറ്റിച്ചു കൊടുത്ത സംഘാടകരെ വിമര്‍ശിച്ചുകൊണ്ട് നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

    Published by:Arun krishna
    First published: