മിൽമയിലും ഭ്രമയുഗം എഫക്ട്; 'വിരസതയിൽ ചായകുടി തന്ന്യാ നല്ലത്'
- Published by:Sarika KP
- news18-malayalam
Last Updated:
എന്നാൽ ഇപ്പോഴിതാ വൈറലായി മിൽമയുടെ പുതിയ പരസ്യം.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ ആരാധകരെ ഞെട്ടിച്ച് മുന്നേറുകയാണ്. തീയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ ആരാധകനും പറയാനുള്ളത് കൊടുമൺ പോറ്റിയും പിള്ളേരും പൊളിച്ചുവെന്നാണ്. സോഷ്യൽ മീഡിയയിലും മമ്മൂട്ടിയും ‘ഭ്രമയുഗ’വും തന്നെയാണ് തരംഗം.
എന്നാൽ ഇപ്പോഴിതാ വൈറലായി മിൽമയുടെ പുതിയ പരസ്യം. ഭ്രമയുഗം സിനിമയുടെ പോസ്റ്ററുകൾക്ക് സമാനായ രീതിയിലാണ് മിൽമ പുതിയ പരസ്യം. കറുപ്പും വെളുപ്പും നിറത്തിലുള്ള പശ്ചാത്തലത്തിൽ പകിടയും പകിട പലകയും അതിന്റെ ഇരുവശങ്ങളിലായി രണ്ട് ഗ്ലാസ് ചായയും വെച്ചുകൊണ്ടാണ് മിൽമ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. വിരസതയിൽ ചായകുടി തന്നെയാണ് നല്ലതെന്നാണ് മിൽമയുടെ പരസ്യ വാചകം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
Feb 17, 2024 10:12 PM IST







