വിവാഹദിനത്തിൽ വധു വേദിയിലെത്തിയത് മരിച്ചുപോയ തന്റെ മകന്റെ ഹൃദയമുള്ള കുട്ടിയുമായി

Last Updated:

2023-ൽ ഉണ്ടായ ഒരു വാഹനാപകടത്തിലാണ് കാസി വിൽസന് തന്റെ നാല് വയസ്സുകാരനായ മകനെ നഷ്ടപ്പെട്ടത്

Kasi Wilson with her father and Salih who carrying her late son heart
Kasi Wilson with her father and Salih who carrying her late son heart
ഏഴു വയസ്സു പ്രായമുള്ള ഒരു ആൺകുട്ടിയുടെ കയ്യും പിടിച്ച് വിവാഹ വേദിയിലേക്ക് കടന്നു വരുന്ന വധു. ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സ്പർശിച്ച ഒരു ചിത്രമാണ് ഇത്. എന്നാൽ വെറുമൊരു ചിത്രമല്ലിത്. പ്രണയത്തിന്റെയും നഷ്ടത്തിന്റെയും രോഗശാന്തിയുടെയും അസാധാരണമായ ഒരു കൂടിച്ചേരൽകൂടിയുണ്ട് ഈ ചിത്രത്തിനു പിന്നിൽ.
ഫോട്ടോഗ്രാഫർ ബ്രിയാന കാറ്റിയാണ് ഈ മനോഹരമായ ചിത്രം പകർത്തിയത്. വധുവും ഒരു ആൺകുട്ടിയും തമ്മിലുള്ള ആഴത്തിലുള്ള ഹൃദയസ്പർശിയായ കൂടിക്കാഴ്ചയെയാണ് ഈ ചിത്രം വിവരിക്കുന്നത്. രണ്ട് വർഷം മുമ്പാണ് വധുവായ കാസി വിൽസന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ ദുരന്തം സംഭവിക്കുന്നത്.
24 വയസ്സായിരുന്ന ആ അമ്മയ്ക്ക് 2023-ൽ ഉണ്ടായ ഒരു ഹൃദയഭേദകമായ അപകടത്തിൽ തന്റെ മൂന്ന് ആൺമക്കളിൽ ഒരാളായ നാല് വയസ്സുള്ള മൈൽസ് ഗോഡ്ഫ്രെയെ നഷ്ടപ്പെട്ടു. അതിവേഗതയിൽ വന്ന ഒരു ട്രക്ക് അവരുടെ മിനിവാനിൽ ഇടിക്കുകയായിരുന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റിരുന്ന മൈൽസ് മരണത്തിനു കീഴടങ്ങി.
advertisement
സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ദുഃഖത്തിനിടയിലാണ് കാസി തന്റെ മകന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള ധീരമായ തീരുമാനമെടുത്തത്. ഇത് നിരവധി പേർക്ക് ജീവൻ നൽകി. അവരിൽ മൈൽസിന്റെ ഹൃദയം സ്വീകരിച്ചത് ഏഴു വയസ്സുകാരനായ സാലിഹ് അഹ്മദ് ആയിരുന്നു.
ആ സാലിഹിന്റെ കയ്യും പിടിച്ചാണ് മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്നതിനായി കാസി വിവാഹ വേദിയിലേക്കെത്തിയത്. അച്ഛന്റേയും സാലിഹിന്റേയും ഒപ്പം വേദിയിലേക്ക് കടന്നു വരുന്ന കാസി വിൽസനെ കണ്ട് വരനും കുടുംബവും അത്ഭുതത്തോടെ നോക്കി. "മറ്റൊരു സ്നേഹനിധിയായ അമ്മയുടെ മകനിൽ തന്റെ മകനുമായി അവൾ വീണ്ടും ഒന്നിച്ചു" എന്നാണ് ആ ചിത്രത്തെ ഫോട്ടോഗ്രാഫറായ ബ്രിയാന വിവരിക്കുന്നത്.
advertisement
ഓൺലൈനിൽ പങ്കിട്ട ചിത്രങ്ങളിൽ വികാരഭരിതരായ സാലിഹും കാസിയും പരസ്പരം ആലിംഗനം ചെയ്യുന്നതായി കാണിച്ചു. മറ്റൊന്നിൽ വധു ഒരു വശത്ത് പിതാവും മറുവശത്ത് സാലിഹുമായി ഇടനാഴിയിലൂടെ നടക്കുന്നതായി കാണിച്ചു. മെയ് 25 നായിരുന്നു കാസിയുടെ വിവാഹം.
അത് വളരെ മധുരമുള്ള നിമിഷമായിരുന്നുവെന്നാണ് ആ ദിനത്തെക്കുറിച്ച് കാസി വിവരിച്ചത്. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ്, സാലിഹിന്റെ മാതാപിതാക്കൾ സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് മകന്റെ ഹൃദയമിടിപ്പ് വീണ്ടും കേൾക്കാൻ അവസരം നൽകിയതായും അവർ കൂട്ടിച്ചേർത്തു. മകൻ മരിച്ചതിനുശേഷം തനിക്ക് ഏറ്റവും അടുത്ത് അനുഭവപ്പെട്ടത് അതാണെന്ന് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹദിനത്തിൽ വധു വേദിയിലെത്തിയത് മരിച്ചുപോയ തന്റെ മകന്റെ ഹൃദയമുള്ള കുട്ടിയുമായി
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement