'ബർഗർ കിംഗി'ൽ 27 വര്‍ഷം അവധിയില്ലാതെ പണിയെടുത്ത ജീവനക്കാരന്റെ ആത്മാർത്ഥ സേവനത്തിന് പ്രതിഫലം സിനിമാ ടിക്കറ്റും ലഘുഭക്ഷണവും
- Published by:Rajesh V
- news18-malayalam
Last Updated:
അവധിയെടുക്കാതെ ഇത്രയവും വർഷവും ജോലിയെടുത്ത ജീവനക്കാരന് വലിയ പ്രതിഫലം തന്നെ നൽകണമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കമ്പനി കെവിന് നൽകിയതാകട്ടെ ഒരു ഗിഫ്റ്റ് ബാഗ് മാത്രം. പിന്നെയാണ് ട്വിസ്റ്റുണ്ടായത്
നമ്മുടെയെല്ലാം ജീവിതത്തില്‍ ജോലി വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെ പ്രധാനമാണ് അവധിയും. ഇടയ്ക്കൊരു അവധി ആരാണ് ആഗ്രഹിക്കാത്തത്. അവധിയെടുക്കാതെ ജോലിയെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. എന്നാൽ അമേരിക്കയിലെ പ്രശസ്തമായ 'ബർഗർ കിംഗി'ലെ ഒരു ജീവനക്കാരന്‍ അവധിയൊന്നുമില്ലാതെ ജോലി ചെയ്തത് 27 വര്‍ഷമാണ്. അധികമാർക്കും സാധിക്കാത്ത കാര്യമാണിതെന്ന് എല്ലാവരും സമ്മതിക്കും.
ബര്‍ഗര്‍ കിംഗിലെ ജീവനക്കാരനായ കെവിന്‍ ഫോര്‍ഡാണ് 27 വർഷക്കാലം അവധിയെടുക്കാതെ ജോലി ചെയ്തത്. ലാസ് വേഗാസ് സ്വദേശിയാണ് 54 കാരനായ കെവിന്‍ ഫോര്‍ഡ്. അവധിയെടുക്കാതെ ഇത്രയവും വർഷവും ജോലിയെടുത്ത ജീവനക്കാരന് വലിയ പ്രതിഫലം തന്നെ നൽകണമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കമ്പനി കെവിന് നൽകിയതാകട്ടെ ഒരു ഗിഫ്റ്റ് ബാഗും. അതിലുണ്ടായിരുന്നത് സിനിമാ ടിക്കറ്റും ലഘുഭക്ഷണങ്ങളും സ്റ്റാര്‍ബക്‌സ് ഡ്രിങ്കും രണ്ട് ലൈറ്ററുകളും കുറച്ച് താക്കോലുകളും മാത്രം.
advertisement
കെവിന്‍ ഫോര്‍ഡ് തന്നെയാണ് ഈ വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഇത്രയും കാലം ചെയ്ത ത്യാഗത്തെ അപമാനിക്കുകയാണ് കമ്പനി ചെയ്തതെന്ന് പലരും കുറ്റപ്പെടുത്തി. എന്നാൽ ഇനിയാണ് ട്വിസ്റ്റ്. കെവിന് ഫണ്ട് സമാഹരണത്തിനായി മകൾ തുടങ്ങിയ ഉദ്യമം വഴി പ്രതീക്ഷിക്കാത്ത തുകയാണ് സമാഹരിക്കപ്പെട്ടത്. ഗോഫണ്ട്മീയില്‍ ഒരു ഫണ്ട് റെയിസിംഗ് നടത്തുകയായിരുന്നു മകൾ. കുറച്ച് ഡോളറിന് വേണ്ടി മാത്രമായിരുന്നു ഈ ഫണ്ട് റെയിസിംഗ്.
advertisement
എന്നാൽ കെവിന്റെ ആത്മാര്‍ത്ഥമായ സേവനം മനസിലാക്കിയവർ എല്ലാവരും ചേർന്ന് 3.85 കോടി രൂപയോളമാണ് നൽകിയത്. ടെക്‌സസില്‍ താമസിക്കുന്ന കെവിന്റെ പേരക്കുട്ടികളെ കാണാനുള്ള പണം നല്‍കുകയായിരുന്നു ലക്ഷ്യം. ഈ ഫണ്ട് നിറഞ്ഞ് കവിഞ്ഞു. പലരും ഇതിലേക്ക് ഒരുപാട് പണം അയച്ചു. ഒടുവില്‍ അത് നാലു കോടിയിലേക്ക് കുതിക്കുകയായിരുന്നു. കെവിന്റെ മകള്‍ സെറീന ഫോര്‍ഡാണ് ഈ ഫണ്ടിംഗ് തുടങ്ങിയത്. അത് ലോകം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് ത്രീ ബെഡ്റൂം വീട് കെവിൻ വാങ്ങുകയും ചെയ്തു. പിന്നീട് ഒരു ഫുഡ് ട്രക്കും വാങ്ങി. ഇതും വലിയ വിജയമായി. ഒക്ടോബറില്‍ സ്വന്തമായി ബിസിനസ് സംരംഭം തുടങ്ങാൻ തയാറെടുക്കുകയാണ് കെവിൻ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 24, 2024 9:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ബർഗർ കിംഗി'ൽ 27 വര്‍ഷം അവധിയില്ലാതെ പണിയെടുത്ത ജീവനക്കാരന്റെ ആത്മാർത്ഥ സേവനത്തിന് പ്രതിഫലം സിനിമാ ടിക്കറ്റും ലഘുഭക്ഷണവും