'പഠനവും ജോലിയും വേണ്ട, പക്ഷികളായി പറന്നാൽ മതി'; ചൈനയിലെ യുവാക്കളുടെ പുതിയ പ്രതിഷേധം ട്രെൻഡിങ്
- Published by:Sarika KP
- news18-malayalam
Last Updated:
പക്ഷിയുടെ ആകൃതിയില്‍ ശരീരം വളച്ച് ഇരിക്കുന്ന ചിത്രങ്ങളാണ് പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ചൈനയുടെ '996' നയത്തിനെതിരെ പ്രതിഷേധവുമായി രാജ്യത്തെ യുവാക്കള്‍. തങ്ങള്‍ക്ക് പക്ഷികളെപ്പോലെയായാല്‍ മതിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുകയാണ് ചൈനയിലെ യുവതലമുറ.
രാവിലെ 9 മണിമുതല്‍ രാത്രി 9 മണി വരെ ആഴ്ചയില്‍ 6 ദിവസവും ജോലി ചെയ്യണമെന്ന് പറയുന്ന ചൈനയിലെ നയമാണ് 996. ഇതോടെയാണ് യുവാക്കള്‍ പ്രതിഷേധവുമായി എത്തിയത്.
പക്ഷിയുടെ ആകൃതിയില്‍ ശരീരം വളച്ച് ഇരിക്കുന്ന ചിത്രങ്ങളാണ് പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ജോലിയില്‍ നിന്നും പഠനത്തില്‍ മോചനം വേണമെന്ന നിലയിലാണ് ഇവര്‍ പോസ്റ്റിടുന്നത്. പക്ഷികളെ പോലെ തങ്ങളെ സ്വതന്ത്രമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ത്ഥികളോ, ജോലി ചെയ്യുന്ന പ്രൊഫഷണലുകളോ ആണ്.
advertisement
advertisement
തങ്ങള്‍ക്ക് ജോലി ചെയ്യണ്ട. പക്ഷികളെ പോലെ സ്വതന്ത്രരായാല്‍ മതിയെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നത്.
ഇതാദ്യമായല്ല ചൈനയിലെ ജോലി സംസ്‌കാരത്തിനെതിരെ യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. 2022 ല്‍ ആണ് 'bai lan' എന്ന പദം ചൈനയിലെ യുവാക്കള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ചൈനയുടെ തൊഴില്‍ സംസ്‌കാരത്തിലെ വര്‍ധിച്ചുവരുന്ന അസംതൃപ്തിയെ പ്രകടിപ്പിക്കാനായിരുന്നു ഈ ആശയം കൂടുതലായി ഉപയോഗിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 21, 2024 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പഠനവും ജോലിയും വേണ്ട, പക്ഷികളായി പറന്നാൽ മതി'; ചൈനയിലെ യുവാക്കളുടെ പുതിയ പ്രതിഷേധം ട്രെൻഡിങ്