ദിലീപ് ചിത്രത്തിലെ ഈ നായികയെ ഓർക്കുന്നവരുണ്ടോ? തല മുണ്ഡനം ചെയ്ത ലുക്കിൽ ഞെട്ടിച്ച്‌ താരം

Last Updated:
മലയാള സിനിമയിൽ സജീവമായി അഭിനയിച്ച താരമാണ് ഈ ചിത്രത്തിൽ
1/6
ഉത്തരവാദിത്തം പഠിപ്പിക്കാൻ വിനോദ് കുമാർ എന്ന അനുജനെ ചേച്ചി വിമലയുടെയും ഭർത്താവ് ഷാജിയുടെയും അടുത്തേക്ക് പറഞ്ഞുവിടുന്ന പിതാവ്. ചേച്ചിയുടെ ഒപ്പം താമസം ആരംഭിക്കുന്ന വിനോദിന്റെ ജീവിതത്തിൽ കടന്നുകൂടുന്ന അപ്രതീക്ഷിത സംഭവങ്ങൾ. മീരാ ജാസ്മിൻ ആയിരുന്നു ഈ സിനിമയിൽ ദിലീപിന് ജോഡിയായി വന്നത്. കഥാപാത്രത്തിന്റെ പേര് അനുപമ. വിനോദയാത്ര എന്ന 2007 ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാട്. ഇതിൽ ദിലീപിന്റെ സഹോദരിയായി അഭിനയിച്ച നടിയെ നിങ്ങൾ മറക്കാനിടയില്ല. ആ വേഷം സത്യൻ അന്തിക്കാട് ഏൽപ്പിച്ചത് തമിഴകത്ത് നിന്നും വന്ന സീതയെയായിരുന്നു. മറ്റു മലയാള ചിത്രങ്ങളിലും അഭിനയിച്ച അനുഭവ പാരമ്പര്യമുണ്ട് സീതയ്ക്ക്
ഉത്തരവാദിത്തം പഠിപ്പിക്കാൻ വിനോദ് കുമാർ എന്ന അനുജനെ ചേച്ചി വിമലയുടെയും ഭർത്താവ് ഷാജിയുടെയും അടുത്തേക്ക് പറഞ്ഞുവിടുന്ന പിതാവ്. ചേച്ചിയുടെ ഒപ്പം താമസം ആരംഭിക്കുന്ന വിനോദിന്റെ ജീവിതത്തിൽ കടന്നുകൂടുന്ന അപ്രതീക്ഷിത സംഭവങ്ങൾ. മീരാ ജാസ്മിൻ ആയിരുന്നു ഈ സിനിമയിൽ ദിലീപിന് (Dileep) ജോഡിയായി വന്നത്. കഥാപാത്രത്തിന്റെ പേര് അനുപമ. വിനോദയാത്ര എന്ന 2007 ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാട്. ഇതിൽ ദിലീപിന്റെ സഹോദരിയായി അഭിനയിച്ച നടിയെ നിങ്ങൾ മറക്കാനിടയില്ല. ആ വേഷം സത്യൻ അന്തിക്കാട് ഏൽപ്പിച്ചത് തമിഴകത്ത് നിന്നും വന്ന സീതയെയായിരുന്നു. മറ്റു മലയാള ചിത്രങ്ങളിലും അഭിനയിച്ച അനുഭവ പാരമ്പര്യമുണ്ട് സീതയ്ക്ക്
advertisement
2/6
1980, 1990കളിൽ തമിഴ് സിനിമയിലെ നായികാ പ്രാധാന്യമുള്ള വേഷങ്ങൾ അലങ്കരിച്ച നടിയാണ് സീത. തമിഴിനു പുറമേ അവർ മലയാളം, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും, ഇന്നും തന്റെ സിനിമാ ജീവിതം തുടർന്നു പോകുന്ന താരമാണ് സീത. ബിഗ് സ്ക്രീനിൽ മാത്രമല്ല, ടി.വി. സീരിയൽ പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടിയാണ് സീത. സീരീയലിലും അഭിനയിച്ചുകൊണ്ട് തനിക്ക് ഏത് തരത്തിലെ ചലച്ചിത്ര ഫോർമാറ്റിനോടും ചേർന്ന് നിൽക്കാൻ കഴിയും എന്ന് സീത ആവർത്തിച്ചാവർത്തിച്ച് തെളിയിക്കുകയാണ് (തുടർന്ന് വായിക്കുക)

3/6
1985ലെ 'ആൺ പാവം' എന്ന സിനിമയിലൂടെയാണ് സീതയുടെ സിനിമാ പ്രവേശം. പാണ്ഡ്യരാജൻ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. 1986 ൽ 'ആയിരം പൂക്കൾ മലരട്ടും' എന്ന ചിത്രത്തിൽ മോഹന്റെ നായികയായി. 'ശങ്കർ ഗാരു', 'തങ്കച്ചി', 'തുളസി' രജനികാന്തിന്റെ 'ഗുരുശിഷ്യൻ', 'പെൺമണി അവൾ കണ്മണി' തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വളരെ മുൻപേ അഭിനയം ആരംഭിച്ച നടിയാണ് സീത. 1986ലെ 'കൂടണയും കാറ്റ്' എന്ന സിനിമയിലൂടെ സീത മലയാള ചലച്ചിത്ര മേഖലയിൽ പ്രവേശിച്ചു

4/6
1989ൽ അവർ 'പുതിയ പാതൈ' 'പൊണ്ണു പാക്ക പോറേൻ', 'മനസുക്കേത മഹാരാസ', വെട്രി മേൽ വെട്രി', 'മല്ലു വെട്ടി മൈനർ' തുടങ്ങിയ സിനിമകളിലും ഭാഗമായി. പാർഥിബൻ സംവിധാനം ചെയ്ത 'പുതിയ പാതൈ' കൂട്ടത്തിൽ ഒരു ചിത്രമായിരുന്നു. പിൽക്കാലത്ത് സീത പാർഥിബന്റെ ഭാര്യയായും മാറി. ഇവർക്ക് മൂന്ന് മക്കളുണ്ട്. 2001ന് ഇപ്പുറം സീത കൂടുതലും അമ്മ വേഷങ്ങളിലേക്ക് മാറി. നടൻ ചിമ്പുവിന്റെയും വിജയുടെയും അമ്മയായി അവരെ ബിഗ് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്

5/6
1990 ൽ സീതയും പാർഥിബനും തമ്മിലെ വിവാഹം കഴിഞ്ഞു. ഇവർ പിന്നീട് 2001ൽ വിവാഹമോചനം നേടി. ശേഷം 2010 ൽ അവർ സതീഷുമായി വിവാഹിതയായി. 2016ൽ ഈ ബന്ധവും വേർപിരിഞ്ഞു ഇപ്പോൾ സീത തനിച്ചാണ് താമസം. സീതയുടെ മകൾ കീർത്തന 'കന്നത്തിൽ മുത്തമിട്ടാൽ' സിനിമയിൽ മാധവന്റെയും സിമ്രന്റെയും മകളുടെ റോൾ അവതരിപ്പിച്ചിരുന്നു

6/6
ഇപ്പോൾ സീതയുടെ പുതിയ ചിത്രങ്ങൾ കണ്ടു ഞെട്ടിയിരിക്കുകയാണ് അവരുടെ ആരാധകർ. തലമുണ്ഡനം ചെയ്ത നിലയിലാണ് സീതയെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. 'സീത ബ്രീസ്' എന്ന പേരിൽ അവർ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നടത്തി പോരുന്നുണ്ട്. ഇതിൽ അവരുടെ തന്നെ ചില വീഡിയോകളും വിശേഷങ്ങളുമായി അവർ ഇടയ്ക്കിടെ വന്നുചേരും. ഇതിൽ സ്വന്തമായി തല മുണ്ഡനം ചെയ്യുന്ന ഒരു വീഡിയോയും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുപാട് നാളുകളായുള്ള തന്റെ ആഗ്രഹമായിരുന്നു ഇത് എന്നും സീത പറയുന്നു. DNA ആണ് അവർ ഏറ്റവും ഒടുവിൽ വേഷമിട്ട മലയാള ചിത്രം

വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ

  • യുവതി ദുബായിൽ സ്വർണ മാല മോഷ്ടിച്ചതിന് 3.5 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടു.

  • സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

  • മോഷണം യുവതിയുടെ വൈകാരിക വിഷമത്തിൽ ചെയ്തതാണെന്ന് യുവതി മൊഴി നൽകി.

View All
advertisement