വിനു മങ്കാദ് ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിച്ച് കണ്ണൂരിൽ നിന്ന് രണ്ട് യുവ താരങ്ങൾ

Last Updated:

ബി സി സി ഐ വിനു മങ്കാദ് ട്രോഫി ഏകദിന ടൂര്‍ണ്ണമെൻ്റിനുള്ള കേരള ടീമിലേക്ക് കണ്ണൂര്‍ക്കാരും. സംഗീത് സാഗര്‍, ഇമ്രാന്‍ അഷ്‌റഫ് എന്നിവര്‍ ഒക്ടോബര്‍ 9 മുതല്‍ 17 വരെ പോണ്ടിച്ചേരിയില്‍ നടക്കുന്ന മത്സരത്തില്‍ കളിക്കും. മാനവ് കൃഷ്ണയാണ് കേരള ക്യാപ്റ്റന്‍.

സംഗീത് സാഗര്‍,ഇമ്രാന്‍ അഷ്‌റഫ്
സംഗീത് സാഗര്‍,ഇമ്രാന്‍ അഷ്‌റഫ്
ഒക്ടോബര്‍ 9 മുതല്‍ 17 വരെ പോണ്ടിച്ചേരിയില്‍ നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ബി സി സി ഐ വിനു മങ്കാദ് ട്രോഫി ഏകദിന ടൂര്‍ണ്ണമെൻ്റിനുള്ള കേരള ടീമിലേക്ക് കണ്ണൂര്‍ക്കാരും. തലശ്ശേരി കോട്ടയം പൊയില്‍ സ്വദേശി സംഗീത് സാഗര്‍, കണ്ണൂര്‍ എട്ടിക്കുളം സ്വദേശി ഇമ്രാന്‍ അഷ്‌റഫ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. ജില്ല ക്രിക്കറ്റ് അസോസിയേഷൻ്റെ പരിശീലന കേന്ദ്രമായ തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒ വി മസര്‍ മൊയ്തു, ഡിജു ദാസ്, എ കെ രാഹുല്‍ ദാസ് എന്നിവരുടെ കീഴിലാണ് ഇരുവരും പരിശീലിക്കുന്നത്. മാനവ് കൃഷ്ണയാണ് കേരള ക്യാപ്റ്റന്‍.
തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സംഗീത് സാഗര്‍ 2023 ല്‍ രാജസ്ഥാന്‍ റോയല്‍സ് ജൂനിയര്‍ ടീം പരിശീലന ക്യാമ്പിലേക്കും നാഷണല്‍ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 19 വയസ്സിന് താഴെയുള്ള അന്തര്‍ ജില്ല ടൂര്‍ണ്ണമെൻ്റില്‍ കോഴിക്കോടിനെതിരെ 103 റണ്‍സെടുത്തു. പന്ത്രണ്ടാം ക്ലാസ് ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സംഗീത് സാഗര്‍.
ടോപ് ഓര്‍ഡര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇമ്രാന്‍ അഷ്‌റഫ് കഴിഞ്ഞ സീസണില്‍ വിജയ് മര്‍ച്ചൻ്റ് ട്രോഫിയില്‍ കേരള ടീമംഗമായിരുന്നു. ആ ടൂര്‍ണ്ണമെൻ്റില്‍ ബറോഡയില്‍ വെച്ച് ഉത്തര്‍ പ്രദേശിനെതിരെ 115 റണ്‍സെടുത്തു. തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ ഇമ്രാന്‍ വിവിധ വിഭാഗങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എട്ടിക്കുളം എന്‍ എം സി ഹൗസില്‍ മുഹമ്മദ് അഷ്‌റഫിൻ്റേയും സെലീന എന്‍ എം സിയുടേയും മകനായ ഇമ്രാന്‍ അഷ്‌റഫ് പതിനൊന്നാം ക്ലാസ് ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വിനു മങ്കാദ് ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിച്ച് കണ്ണൂരിൽ നിന്ന് രണ്ട് യുവ താരങ്ങൾ
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement