വെറും 27 പേർക്ക് ഒരു രാജ്യം; സ്വന്തമായി പതാകയും പാസ്‌പോർട്ടും; ഈ കുഞ്ഞന്‍ രാജ്യത്തെ അറിയാമോ?
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇംഗ്ലീഷാണ് ഈ കുഞ്ഞൻ രാജ്യത്തെ ദേശീയ ഭാഷ
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേതാമെന്ന് ചോദിച്ചാല്‍ എല്ലാവരും വത്തിക്കാന്‍ സിറ്റിയെന്നാണ് പറയുക. എന്നാല്‍, സാധാരണ ഉയര്‍ന്നുവരുന്ന പേരുകള്‍ക്കപ്പുറം ഇപ്പോഴും അറിയപ്പെടാത്ത കുഞ്ഞന്‍ രാജ്യങ്ങളും ലോകത്തുണ്ട്. ചിലത് വളരെ ചെറുതാണ്. ഇത്തരത്തിലുള്ള ഒരു രാജ്യത്തെ പരിചയപ്പെടാം. ഇംഗ്ലണ്ടിനടുത്തുള്ള നോര്‍ത്ത് സീയിലെ സ്വയം പ്രഖ്യാപിത മൈക്രോനേഷനായ സീലാന്‍ഡ് ആണ് ഇതില്‍ ശ്രദ്ധേയം. ഈ രാജ്യത്ത് വെറും 27 പേര്‍ മാത്രമാണുള്ളത്. ഇംഗ്ലീഷാണ് ഇവിടുത്തെ ദേശീയ ഭാഷ. സീലാന്‍ഡ് ഡോളറാണ് ഇവിടുത്തെ പ്രാദേശിക കറന്‍സി. വളരെ ആകര്‍ഷകവും എന്നാല്‍, അത്ര അറിയപ്പെടാത്തതുമായ ഒരു രാജ്യമാണിത്. ഇവരുടെ കറന്‍സിക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ഇത്ര ചെറിയ രാജ്യത്തിന്റെ നിലനില്‍പ്പ് പലരെയും അത്ഭുതപ്പെടുത്തുന്നു.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജര്‍മന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ബ്രിട്ടീഷ് സൈന്യം നിര്‍മിച്ച ഒരു തുറമുഖമായിരുന്നു സീലാന്‍ഡ്. പിന്നീട് ബ്രിട്ടണ്‍ ഇത് ഉപേക്ഷിച്ചു. 1967 സെപ്റ്റംബര്‍ 2ന് ബ്രിട്ടീഷ് പൗരനായ മേജര്‍ പാഡി റോയ് ബേറ്റ്‌സും കുടുംബവും ഇതിന് അവകാശം ഉന്നയിച്ചു. അവര്‍ അതിനെ ഒരു സ്വതന്ത്ര മൈക്രോനേഷനായി പ്രഖ്യാപിച്ചു. ഈ കാലത്തിനിടെ വിവിധ വ്യക്തികള്‍ സീലാന്‍ഡ് ഭരിച്ചു. 2012 ഒക്ടോബര്‍ 9ന് റോയ് ബേറ്റ്‌സിനെ രാജാവായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മകന്‍ മൈക്കിള്‍ ഭരണാധികാരിയായി.
advertisement
സീലാന്‍ഡിനെ ലോകത്തിലെ മറ്റൊരു രാജ്യവും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും മൈക്രോനേഷന്‍ എന്ന പദവിയുണ്ട്. സ്വന്തമായി പതാകയും തലസ്ഥാനവും പാസ്‌പോര്‍ട്ടും കറന്‍സിയും രാജകുടുംവും ഇവിടെയുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 15, 2025 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വെറും 27 പേർക്ക് ഒരു രാജ്യം; സ്വന്തമായി പതാകയും പാസ്‌പോർട്ടും; ഈ കുഞ്ഞന്‍ രാജ്യത്തെ അറിയാമോ?