Ravi Mohan | ഭാര്യയുമായി പിരിഞ്ഞു, ഇപ്പോൾ കഴുത്തറ്റം കടം; നടൻ രവി മോഹന്റെ കോടികളുടെ ബംഗ്ലാവിന്റെ അവസ്ഥ

Last Updated:
ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്നു കഴിയുന്ന നടൻ രവി മോഹൻ കോടികളുടെ കടക്കാരൻ
1/6
ഒരു വർഷത്തോളമായി ഭാര്യ ആരതിയിൽ നിന്നും പിരിഞ്ഞു താമസിക്കുകയാണ് നടൻ രവി മോഹൻ (Ravi Mohan) അഥവാ ജയം രവി (Jayam Ravi). മക്കളിൽ നിന്നും അദ്ദേഹം മാറിനിൽക്കുന്നു എന്ന് ആരതി ആരോപിച്ചിരുന്നു. ഇവരുടെ വിവാഹമോചന നടപടികൾ പുരോഗമിച്ചു വരികയാണ്. ഗായികയും മനഃശാസ്ത്ര വിദഗ്ധയുമായ കെനിഷാ ഫ്രാൻസിസിന്റെ ഒപ്പമാണ് രവി മോഹൻ ഇപ്പോൾ. അടുത്തിടെ വലിയ രീതിയിൽ സ്റ്റുഡിയോ ആരംഭിച്ച് ചലച്ചിത്ര നിർമാണത്തിലേക്ക് കടക്കുവാൻ തീരുമാനിച്ച വിവരവും രവി മോഹൻ അറിയിച്ചിരുന്നു. അമ്മ വരലക്ഷ്മിക്കും കെനിഷയ്ക്കും ഒപ്പം വലിയ രീതിയിൽ ഒരു പരിപാടി നടത്തിയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്

advertisement
2/6
ചലച്ചിത്ര നിർമാണം ആരംഭിച്ചുവെങ്കിലും, നടൻ രവി മോഹന് കഴുത്തറ്റം കടം പെരുകുന്നു എന്ന വിവരവും പുറത്തുവരുന്നു. ചെന്നൈ ഇഞ്ചമ്പക്കത്തെ നടന്റെ ആഡംബര ബംഗ്ലാവിനെ സംബന്ധിച്ച വാർത്തയിലാണ് ഇക്കാര്യം പുറത്തുവരുന്നത്. ഫില്മിബീറ്റ്‌ റിപ്പോർട്ട് പ്രകാരം സ്വകാര്യ ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥർ എത്തി വീടിനു പുറത്ത് നോട്ടീസ് പതിപ്പിച്ചുവെന്നു ടൈംസ് ഓഫ് ഇന്ത്യ. കഴിഞ്ഞ 11 മാസങ്ങളായി രവി മോഹൻ തവണ വ്യവസ്ഥ മുടക്കി എന്നാണ് റിപ്പോർട്ടിലെ പരാമർശം (തുടർന്ന് വായിക്കുക)

3/6
വീടിന്റെ വാതിലിൽ ബാങ്ക് നോട്ടീസ് പതിപ്പിച്ചു. ബാങ്കിന്റെ നടപടി സോഷ്യൽ മീഡിയയിലും വലിയ രീതിയിലെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തവണകൾ അടയ്ക്കുന്നതിൽ രവി മോഹൻ വീഴ്ച വരുത്തി. രവി മോഹനുള്ള ആദ്യത്തെ താക്കീതല്ല ഈ നോട്ടീസ്. പലപ്പോഴായി ബാങ്ക് രവി മോഹന് തവണ മുടങ്ങിയതായി ഓർമപ്പെടുത്തിക്കൊണ്ടുള്ള കത്തുകൾ അയച്ചിരുന്നു എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നിട്ടും നടന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണം ഉണ്ടായില്ല. സ്വകാര്യ ബാങ്കിൽ നിന്നും വലിയ തുക വായ്‌പ എടുത്താണ് നടൻ ബംഗ്ലാവ് സ്വന്തമാക്കിയത്

4/6
സാമ്പത്തിക പ്രശ്നങ്ങൾ രവി മോഹന്റെ കരിയറിനെ ബാധിക്കുന്നു എന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. സ്വന്തമായി ഒരു നിർമാണ കമ്പനി ആരംഭിച്ചതിനു പുറമേ, 'ഓർഡിനറി മാൻ' എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്യുന്നുമുണ്ട്. 'കരാട്ടെ ബാബു', 'ജീനി' പോലുള്ള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. വ്യക്തിപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ രവി മോഹന്റെ സിനിമാ ജീവിതത്തെ ബാധിക്കും എന്ന് ആശങ്കപ്പെടുന്ന ഒരു കൂട്ടം ആരാധകരുണ്ട്. അടയ്ക്കാൻ ബാക്കിയുള്ള തുക നൽകിയാൽ രവി മോഹന് ബംഗ്ലാവ് വീണ്ടും അദ്ദേഹത്തിന്റേതായി തിരികെ നേടാൻ സാധിക്കും. മറിച്ചാണെങ്കിൽ ഈ ബംഗ്ലാവ് ലേലത്തിൽ പോവുകയാകും സംഭവിക്കുക

5/6
ബാങ്ക് പതിപ്പിച്ച നോട്ടീസ് പ്രകാരം, നിലവിൽ 7.60 കോടിയുടെ തിരിച്ചടവ് ബാക്കിയുണ്ട്. മുൻപ് ടച്ച് ഗോൾഡ് യൂണിവേഴ്‌സൽ എന്ന നിർമാണ കമ്പനി രവി മോഹനെതിരെ കേസ് നൽകിയിരുന്നു. ഇവരുടെ രണ്ടു സിനിമകളിൽ അഭിനയിക്കാമെന്ന് ഉറപ്പു നൽകി രവി മോഹൻ കരാർ ഒപ്പിടുകയും, അഡ്വാൻസ് ആയി ആറു കോടി രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. ഈ കമ്പനിയുടെ സിനിമകളിൽ അഭിനയിക്കുന്നതിന് പകരം നടൻ മറ്റു നിർമാണ കമ്പനികളുടെ ചിത്രങ്ങളിൽ വേഷമിട്ടു എന്നും ആരോപണമുണ്ട്

6/6
രവി മോഹന്റെ ബംഗ്ലാവ് കണ്ടുകെട്ടണം എന്ന് ഈ നിർമാണ കമ്പനിയും അപേക്ഷയുമായി രംഗത്തുണ്ട്. ബാങ്ക് നടപടി കൂടിയായതോടു കൂടി ബംഗ്ലാവിന്റെ കാര്യം അനിശ്ചിതത്വത്തിലായി. 'കാതലിക്ക നേരമില്ലൈ' എന്ന സിനിമയിലാണ് രവി മോഹൻ ഏറ്റവും ഒടുവിലായി വേഷമിട്ടത്. നിത്യ മേനൻ ആയിരുന്നു ഈ ചിത്രത്തിലെ നായിക. അടുത്തതായി 'പരാശക്തി'യിലാകും രവി മോഹൻ അഭിനയിക്കുക

MVD| മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
MVD പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
  • അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

  • 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആളുകൾ കുറവായിരുന്നു.

  • മന്ത്രിയുടെ ക്ഷോഭം കാരണം പരിപാടി റദ്ദാക്കി.

View All
advertisement