ഒരാളെ കെട്ടിപ്പിടിക്കുമ്പോള്‍ നമുക്കറിയില്ലല്ലൊ അത് അവർക്ക് നല്‍കുന്ന അവസാനത്തെ ആലിംഗനമാണോയെന്ന് !കുറിപ്പുമായി യുവാവ്

Last Updated:

വളരെയധികം ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു ഓര്‍മപ്പെടുത്തലാണ് ഈ കുറിപ്പെന്നായിരുന്നു ഒരാൾ കമന്റിട്ടത്

News18
News18
ഒരാളെ ആലംഗിനം ചെയ്യുമ്പോള്‍ ഇരുവര്‍ക്കുമിടയിലെ സ്‌നേഹവും അടുപ്പവുമെല്ലാമാണ് അവിടെ പ്രകടമാക്കുന്നത്. സ്‌നേഹത്തിന്റെ ഏറ്റവും കലര്‍പ്പില്ലാത്ത രൂപമാണ് അത്. രണ്ടുപേര്‍ക്കിടയിലെ അകല്‍ച്ചയും സ്‌നേഹക്കുറവുമെല്ലാം ഒരു ആലിംഗനത്തിലൂടെ അലിഞ്ഞില്ലാതാകും.
ഇപ്പോഴിതാ തന്റെ ഭാര്യയെ അവസാനമായി കെട്ടിപ്പുണര്‍ന്നതിനെക്കുറിച്ച് ഡല്‍ഹി സ്വദേശി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം തൊടുന്നത്. അദ്ദേഹത്തിന്റെ വികാരഭരിതമായ കുറിപ്പ് അത് വായിച്ച പലരുടെയും കണ്ണുകളെ ഈറനണിയിച്ചു. പരസ്യരംഗത്ത് ശ്രദ്ധേയനായ പ്രതാപ് സുതന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവരെ കൂടെയുള്ളപ്പോള്‍ കഴിയുന്നത്ര തവണ കെട്ടിപ്പിടിക്കാനും കാരണം അയാളോടൊപ്പമുള്ള അവസാന നിമിഷം എപ്പോഴാണെന്ന് നമുക്ക് അറിയില്ലല്ലോ...
'മുറുക്കെ കെട്ടിപ്പിടിക്കണം' എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രതാപ് സുതന്‍ പോസ്റ്റ് ആരംഭിക്കുന്നത് തന്നെ. ഭാര്യയെ നഷ്ടപ്പെട്ട നിര്‍ഭാഗ്യകരമായ ആ ദിവസം കുറിപ്പില്‍ അദ്ദേഹം ഓര്‍ത്തെടുത്തെടുത്തു. ''എന്റെ ഭാര്യ എനിക്ക് അവസാനമായി നല്‍കിയ ആലിംഗനം ഞാന്‍ ഓര്‍ക്കുന്നു. രാവിലെ ഞങ്ങള്‍ ആശുപത്രിയിലേക്ക് പോകുന്നതിന്റെ തൊട്ടുമുമ്പായിരുന്നു അത്. എനിക്ക് അത് രാവിലെയുള്ള ഒരു കെട്ടിപ്പിടുത്തമായിരുന്നു. എന്റെ സ്‌നേഹം, ഊഷ്മളത, എന്റെ പ്രതീക്ഷ ഇതെല്ലാം അവള്‍ അനുഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞങ്ങള്‍ ഒരുമിച്ച് വീട്ടിലേക്ക് മടങ്ങുമെന്ന് അവള്‍ അറിയണമെന്നും ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവളെ സംബന്ധിച്ചിടത്തോളം അത് മറ്റൊന്നായിരുന്നു. തിരിച്ചുവരില്ലെന്ന് അറിയാവുന്ന ഒരാളുടെ നിശബ്ദവും ആര്‍ദ്രവുമായ ഒരു ആലിംഗമായിരുന്നു അത്. ഇത് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്,'' പ്രതാപ് പറഞ്ഞു.
advertisement
''വിട പറയുന്ന ഒരാളുടെ ആഴമേറിയ ആലിംഗനം, കുറച്ചുനേരത്തേക്കല്ല, മറിച്ച് എന്നന്നേക്കുമായി. അതിനുവേണ്ടി ആരും നിങ്ങളെ ഒരുക്കിയിട്ടുണ്ടാകില്ല. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അത് കൊണ്ടുനടക്കും. മറ്റൊരാലിംഗനവും അതിന്റടുത്ത് ഒരിക്കലുമെത്തില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് ശേഷം ഓരോ ആലിംഗവും എങ്ങനെയാണ് വ്യത്യസ്തമാകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ''അവയ്‌ക്കോരൊന്നിനും ഓരോ കഥയും വ്യത്യസ്തമായ വികാരങ്ങളും നിറഞ്ഞതായിരിക്കും,'' അദ്ദേഹം പറഞ്ഞു. ''ഒരു വൃദ്ധനായ അച്ഛന്‍ തന്റെ മക്കള്‍ വിട്ടുപോകുന്നതിന് മുമ്പ് അവരെ തന്നോട് ചേര്‍ത്ത് നിറുത്തും. അതിലൂടെ വര്‍ഷങ്ങള്‍ പിന്നോട്ടേക്ക് കൊണ്ടുപോകും. യുദ്ധത്തിന് പോകുന്നതിന് മുമ്പ് സ്റ്റേഷനില്‍വെച്ച് ഒരു അമ്മ തന്റെ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിക്കും, അത് ഭാവിയെ ചേര്‍ത്തുപിടിക്കുന്നതാണ്. വളരെക്കാലത്തിന് ശേഷം പ്രണയിക്കുന്നവർ വീണ്ടും ഒന്നിക്കുമ്പോള്‍ വാക്കുകള്‍ക്കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയാത്ത വികാരം ആലിം​ഗനത്തിലൂടെ പൂർത്തിയാക്കുന്നു.'' പ്രതാപ് സുതന്‍ പറഞ്ഞു.
advertisement
''ഒരു കുടിയേറ്റ തൊഴിലാളി വീട്ടിലേക്ക് മടങ്ങി വരുമ്പോള്‍ അയാളുടെ അമ്മ അവര്‍ക്കിടയിലെ ദൂരവും വര്‍ഷങ്ങളുടെ കാത്തിരിപ്പും ചേര്‍ത്ത് വെച്ച് ആലിംഗനം ചെയ്യുന്നു. ബിസിനസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ സഹപ്രവര്‍ത്തകര്‍ ഒന്നിച്ച് കെട്ടിപ്പിടിക്കുന്നു. ചിലപ്പോള്‍ ഒരു ദുരന്തം നിങ്ങള്‍ക്കുള്ള എല്ലാം കവര്‍ന്നെടുക്കുമ്പോള്‍ ഒരു അപരിചിതന്റെ കൈകള്‍ പോലും നിങ്ങളെ പിടിച്ചുനിര്‍ത്തും,'' അദ്ദേഹം പറഞ്ഞു. ഒരാളെ സ്വാഗതം ചെയ്യാന്‍ ആലിംഗനം ഉപയോഗിക്കാം. അത് നിങ്ങളുടെ ഭാഗമാക്കാം. അതിന് സ്‌നേഹം നിലനിര്‍ത്താനും അതിജീവനം സാധ്യമാക്കാനും കഴിയും. പക്ഷേ അത് ഒരിക്കലും വെറുമൊരു ആലിംഗനമല്ല. വാക്കുകള്‍ പരാജയപ്പെടുന്നിടത്ത് ആലിംഗനം വരുന്നു. ഹൃദയത്തിന് സ്ഥിരതയുള്ള എന്തെങ്കിലും ആവശ്യമായി വരുമ്പോള്‍ അത് ഒരു നങ്കൂരമായി പ്രവര്‍ത്തിക്കുന്നു. സ്പര്‍ശനത്തേക്കാള്‍ അപ്പുറത്തേക്ക് വേഗത്തിലോടുന്ന ഒരു ലോകത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. പരസ്പരമുള്ള അടുപ്പം ഒഴിവാക്കി സ്‌ക്രീനുകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുകയാണ്,''അദ്ദേഹം വ്യക്തമാക്കി.
advertisement
''ചിലപ്പോഴൊക്കെ ആഴമില്ലാത്തതും പൊള്ളയായതുമായ ആലിംഗനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ ഇന്ന് ഒരാളെ ചേര്‍ത്തുപിടിക്കാന്‍ നിങ്ങള്‍ ഭാഗ്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുക. കാരണം, ചിലപ്പോള്‍ നമ്മെ ഇപ്പോഴും പൂര്‍ണമായി നിലനിര്‍ത്തുന്ന ഒരേയൊരു കാര്യം അവര്‍ വിട്ടുപോകുന്നതിന് മുമ്പ് ഒരിക്കല്‍ നമ്മെ പിടിച്ചുനിറുത്തിയ അയാളുടെ ഓര്‍മ്മയാകും. അത് എനിക്ക് ഉറപ്പുനല്‍കാന്‍ കഴിയും,'' പ്രതാപ് സുതന്‍ പറഞ്ഞു നിറുത്തി.
വളരെ വേഗമാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നത്. ''ഈ പോസ്റ്റ് എന്നെ ആകെ ശ്വാസം മുട്ടിച്ചു. മനോഹരമായി എഴുതിയിരിക്കുന്നു, ആലിംഗനം ചെയ്യുമ്പോള്‍ വാക്കുകള്‍ തികയാതെ വരും,'' ഒരു ഉപയോക്താവ് പറഞ്ഞു.
advertisement
''നമുക്കാവശ്യമുണ്ടെന്ന് ഞങ്ങള്‍ക്കറിയാത്ത ഒരു നിശബ്ദ ആലിംഗനം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കി,'' മറ്റൊരാള്‍ പറഞ്ഞു. ''വളരെയധികം ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു ഓര്‍മപ്പെടുത്തലാണിത്. ചില ആലിംഗനങ്ങള്‍ നമ്മോടൊപ്പം എന്നേക്കും നിലനില്‍ക്കും,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരാളെ കെട്ടിപ്പിടിക്കുമ്പോള്‍ നമുക്കറിയില്ലല്ലൊ അത് അവർക്ക് നല്‍കുന്ന അവസാനത്തെ ആലിംഗനമാണോയെന്ന് !കുറിപ്പുമായി യുവാവ്
Next Article
advertisement
Love horoscope Sept 29 | പ്രണയജീവിതത്തില്‍ നിരാശയുണ്ടാകും; പങ്കാളിയുടെ സന്തോഷത്തിന് പ്രധാന്യം നല്‍കുക: ഇന്നത്തെ പ്രണയഫലം
പ്രണയജീവിതത്തില്‍ നിരാശയുണ്ടാകും; പങ്കാളിയുടെ സന്തോഷത്തിന് പ്രധാന്യം നല്‍കുക: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലത്തില്‍ രാശികളുടെ പ്രണയജീവിതം വ്യത്യാസപ്പെടുന്നു

  • മേടം നിരാശ, മിഥുനം-കന്നി സംരക്ഷണം

  • കാന്‍സര്‍ ആത്മപരിശോധന, സിംഹം ആകര്‍ഷണം, തുലാം സമയം ചെലവഴിക്കല്‍

View All
advertisement