Love Horoscope September 28 | പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും ; ഹൃദയം തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 28-ലെ പ്രണയഫലം അറിയാം
മേടം രാശിക്കാര്‍ യഥാര്‍ത്ഥമായ ഒരു ബന്ധത്തിലേക്ക് നീങ്ങാന്‍ തയ്യാറായേക്കാം. ഇടവം, തുലാം രാശിക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഊഷ്മളവും സന്തോഷകരവുമായ നിമിഷങ്ങള്‍ ആസ്വദിക്കും. തുലാം രാശിക്കാര്‍ പുറത്തുനിന്നുള്ളവരുടെ സ്വാധീനത്തില്‍ വീഴരുത്. മിഥുനം രാശിക്കാര്‍ക്ക് അപ്രതീക്ഷിത സന്തോഷത്തിന് അനുയോജ്യമായ ദിവസമാണിത്. കര്‍ക്കിടകം, കന്നി രാശിക്കാര്‍ ബാഹ്യ സ്വാധീനങ്ങളെക്കുറിച്ചോ അവര്‍ക്കും പങ്കാളിക്കും ഇടയില്‍ വരാന്‍ ശ്രമിക്കുന്ന ആളുകളെക്കുറിച്ചോ ജാഗ്രത പാലിക്കണമെന്നും വിശ്വാസം നിലനിര്‍ത്താന്‍ നേരിട്ടുള്ള ആശയവിനിമയത്തിന് പ്രാധാന്യം നല്‍കണമെന്നും പ്രണയഫലം പറയുന്നു.
advertisement
ചിങ്ങം, മകരം രാശിക്കാര്‍ ജോലിയും പ്രണയവും സന്തുലിതമാക്കുകയോ സത്യസന്ധമായ ആശയവിനിമയങ്ങളിലൂടെ ആശയക്കുഴപ്പം ഇല്ലാതാക്കുകയോ ചെയ്യണം. വൃശ്ചികം, ധനു രാശിക്കാര്‍ക്ക് വൈകാരിക പരീക്ഷണങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ കാഴ്ചപ്പാട് നിലനിര്‍ത്തുന്നതും ഒരു ശ്രമം നടത്തുന്നതും ഐക്യം പുനഃസ്ഥാപിക്കും. ഭാവിയിലെ വേദന ഒഴിവാക്കാന്‍ കുംഭം രാശിക്കാര്‍ ബന്ധത്തിന്റെ അവസ്ഥ സത്യസന്ധമായി വിലയിരുത്താനും അസംതൃപ്തിയുടെ ലക്ഷണങ്ങള്‍ പരിഹരിക്കാനും ശ്രമിക്കണം. മീനം രാശിക്കാര്‍ പങ്കാളിയുടെ പൂര്‍ണ്ണ ശ്രദ്ധ നേടാന്‍ ക്ഷമയോടെ കാത്തിരിക്കണം.
advertisement
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് അനാരോഗ്യകരമോ, സംതൃപ്തിയില്ലാത്തതോ, ഫലപ്രദമല്ലാത്തതോ ആയ ഏതൊരു ബന്ധവും അവസാനിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറായിരിക്കും. സംസാരത്തിനും തെറ്റായ വാഗ്ദാനങ്ങള്‍ക്കും നിങ്ങള്‍ക്ക് കൂടുതല്‍ സമയമോ ഊര്‍ജ്ജമോ ഉണ്ടാകില്ല. യഥാര്‍ത്ഥമായ ഒന്നിലേക്ക് നീങ്ങാന്‍ നിങ്ങള്‍ തയ്യാറാണ്. നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിനായി നിങ്ങളുടെ കണ്ണുകള്‍ തുറന്നിരിക്കുക. നിങ്ങളുടെ വിധിയില്‍ വിശ്വസിക്കുക.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ വീട്ടില്‍ ഐക്യവും സന്തോഷവും ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ ധാരാളം സമയം ചെലവഴിക്കും. അതിനാല്‍ ഈ പ്രത്യേക നിമിഷങ്ങള്‍ പ്രയോജനപ്പെടുത്തുക. അടുത്തിടെ നിങ്ങളുടെ മനസ്സിലുണ്ടായിരുന്നതെല്ലാം മറന്ന് ആസ്വദിക്കൂ.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഒരു റിസ്‌ക് എടുക്കുന്ന ആളായിരിക്കണം. പ്രണയ ബന്ധങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ ഹൃദയം തുറന്ന് സംസാരിക്കുക. നിങ്ങളുടെ ഹൃദയം പറയുന്നത് ശ്രദ്ധിക്കുക. നിങ്ങള്‍ ശ്രദ്ധിക്കുന്ന വ്യക്തിക്ക് വേണ്ടി ചില ആവേശകരമായ പ്രവൃത്തികള്‍ പോലും ചെയ്യുക. ഇന്ന് നിങ്ങള്‍ക്ക് എല്ലാം നന്നായി നടക്കും.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്കും പങ്കാളിയ്ക്കും ഇടയില്‍ വരുന്ന ആളുകളെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പാലിക്കണം. അവരുടെ ഉദ്ദേശ്യങ്ങള്‍ അവര്‍ പറയുന്നതുപോലെ അത്ര ശ്രേഷ്ഠമല്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങള്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രങ്ങള്‍ കാണുന്നുണ്ടാകാം. ഇത് അറിഞ്ഞിരിക്കുക. നെഗറ്റീവ് ബാഹ്യ സ്വാധീനങ്ങളില്‍ നിന്ന് നിങ്ങളുടെ ബന്ധത്തെ സംരക്ഷിക്കുക.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒരു ആകര്‍ഷണം അനുഭവപ്പെടാം. നിങ്ങളുടെ പങ്കാളിയെ നന്നായി ശ്രദ്ധിക്കുക. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചായിരിക്കുമ്പോള്‍ സന്തോഷം അനുഭവപ്പെടും. തൊഴില്‍പരമായും വ്യക്തിപരമായും വിജയിക്കണമെങ്കില്‍ നിങ്ങളുടെ ജോലിയിലേതുപോലെ ഇന്ന് നിങ്ങളുടെ പങ്കാളിയിലും ശ്രദ്ധ ചെലുത്തുക.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്കും പങ്കാളിക്കും ഇടയില്‍ വരാന്‍ ശ്രമിക്കുന്ന ഒരാളെക്കുറിച്ച് ഇന്ന് നിങ്ങള്‍ അല്‍പ്പം സംശയാലുവായിരിക്കണം. ഈ വ്യക്തിക്ക് നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ മനസ്സില്‍ ഉണ്ടാകണമെന്നില്ല. നിങ്ങളുടെ ബന്ധത്തില്‍ അവരുടെ സ്വാധീനം വളരെ കുറവായിരിക്കണം. നിങ്ങളുടെ പങ്കാളിയുമായി നേരിട്ട് സംസാരിക്കുകയും വ്യക്തമായി ആശയവിനിമയം നടത്തുകയും ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് വ്യക്തത ലഭിക്കും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് കൂടുതല്‍ നേരം അകന്നു നില്‍ക്കരുത്. കാരണം ഈ സമയത്ത് നിങ്ങളുടെ പ്രണയ ജീവിതം പ്രധാനമാണ്. ഒരിക്കല്‍ നിങ്ങള്‍ ഒരു ബന്ധത്തിലാകുമ്പോള്‍ അവരുമായി സംസാരിക്കാന്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകുമെന്ന് അവരെ അറിയിക്കുക.
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ദീര്‍ഘകാലമായി നിങ്ങള്‍ ഒരു ബന്ധത്തിലാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു പരീക്ഷണം നേരിടേണ്ടിവരും. ഈ അസ്വസ്ഥമതള നേരിടാന്‍ നിങ്ങള്‍ക്ക് വൈകാരിക ശക്തി ആവശ്യമാണ്. നിങ്ങളുടെ ബന്ധത്തിന് എന്ത് സംഭവിച്ചു, പ്രണയം എവിടേക്ക് പോയി എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. വാസ്തവത്തില്‍ പ്രശ്‌നങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നത്ര മോശമല്ല. അതിനാല്‍ വ്യക്തമായ ഒരു മനസ്സ് സൂക്ഷിക്കുകയും നിങ്ങളുടെ കാഴ്ചപ്പാട് നിലനിര്‍ത്തുകയും ചെയ്യുക.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധം തണുത്തുറഞ്ഞതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. സത്യസന്ധമായി കാര്യങ്ങള്‍ മനസ്സിലാക്കുക. നിങ്ങള്‍ ഏത് ദിശയിലേക്ക് പോകണമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങളുമായി സന്തുലിതമാക്കാന്‍ ശ്രമിക്കുക. ഈ സാഹചര്യം മാറ്റാന്‍ നിങ്ങള്‍ കുറച്ച് സമയം ചെലവഴിക്കേണ്ടതുണ്ട്.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ ബന്ധത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളും നിങ്ങളുടെ പങ്കാളിയും ഓരേ പാതയിലല്ലെന്ന് തോന്നിയേക്കാം. ഇത് പൂര്‍ണ്ണമായും സ്വയം സംഭവിക്കില്ല. ചില പ്രധാന വിഷയങ്ങളെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴും സംസാരിക്കേണ്ടതുണ്ട്.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ നിലവിലെ ബന്ധങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വിലയിരുത്തുമ്പോള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ഈ സമയത്ത് പ്രണയം ഇല്ലാതായേക്കാം. നിങ്ങളുടെ പങ്കാളി പൂര്‍ണ്ണമായും സന്തുഷ്ടനല്ലെന്നും നിങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നുവെന്നും മനസ്സിലാക്കുക. കഴിയുന്നതും വേഗം ഈ കാര്യങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക. അത് പിന്നീട് നിങ്ങളെ ദുഃഖത്തില്‍ നിന്ന് രക്ഷിക്കും. നിങ്ങളുടെ പങ്കാളിയോട് അവന്‍/അവള്‍ ശരിക്കും സന്തുഷ്ടനാണോ എന്ന് ചോദിക്കാന്‍ തയ്യാറാകുക.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നോ നിങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നില്ലെന്നോ തോന്നും. അവന്റെ/അവളുടെ തിരക്കേറിയ മനസ്സില്‍ മറ്റ് കാര്യങ്ങളുണ്ട്. പ്രിയപ്പെട്ട ഒരാളുമായി പ്രധാനപ്പെട്ട എന്തെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഒരു ദിവസം അല്ലെങ്കില്‍ അല്പം കാത്തിരിക്കുക. നിങ്ങള്‍ക്ക് അവന്റെ/അവളുടെ പൂര്‍ണ്ണ ശ്രദ്ധയും പിന്തുണയും ഉണ്ടായിരിക്കും.