ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യാപിതാവിനെ യുവാവ് കാറിടിച്ച് വീഴ്ത്തുകയായിരുന്നു
മലപ്പുറം: ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഊര്‍ങ്ങാട്ടിരി സ്വദേശി അബ്ദുല്‍സമദിനെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ തിരികെ വരാത്തതിന് കാരണം പിതാവാണെന്ന് ആരോപിച്ചായിരുന്നു വധശ്രമം.
ഊര്‍ങ്ങാട്ടിരി മൈത്ര സ്വദേശി ചീരാന്‍തൊടിക അബ്ദുള്‍ സമദ് എന്ന 38കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തുകയും മതിലിനടുത്തേക്ക് വീണയാളെ വീണ്ടും മതിലിനോട് ചേര്‍ത്ത് കാറുമായി ഇടിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഇയാളുടെ കാലുകള്‍ക്ക് ചതവും മുറിവും സംഭവിച്ചു. ശനിയാഴ്ച വൈകുേേന്നരം നാലു മണിയോടെയാണ് സംഭവം. കൂറ്റമ്പാറ രാമംകുത്ത് റോഡില്‍ ചേനാംപാറയില്‍ വച്ചാണ് അബ്ദുല്‍സമദ് ഭാര്യാപിതാവിനെ ആക്രമിച്ചത്. ബൈക്കില്‍ കാര്‍ ഇടിച്ചതോടെ ബൈക്കില്‍ നിന്ന് തെറിച്ച് താഴെ വീണയാളെ റോഡരികിലുള്ള മതിലിനോട് ചേര്‍ത്ത് വീണ്ടും കാറിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീണ്ടും വീണ്ടും മതിലുമായി ചേര്‍ത്ത് കാറിടിക്കാന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.
advertisement
പിണങ്ങിപ്പോയ അബ്ദുള്‍സമദിന്റെ ഭാര്യ വീട്ടിലേക്ക് മടങ്ങി വരാത്തത് പിതാവ് പറഞ്ഞിട്ടാണെന്നുള്ള വൈരാഗ്യത്തിന് ഭാര്യാപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. പൂക്കോട്ടുംപാടം എസ്.ഐമാരായ ദിനേശ്കുമാര്‍, അബ്ദുള്‍ നാസര്‍, എ.എസ്.ഐ അനൂപ് മാത്യു, സി.പി.ഒമാരായ സനൂപ്, സ്വരൂപ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അബ്ദുല്‍ സമദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Location :
Malappuram,Malappuram,Kerala
First Published :
Sep 28, 2025 10:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ







