‘സർ, അദ്ഭുതപ്പെടുത്തുന്നു’; മമ്മൂട്ടിയെ പ്രശംസിച്ച് സംവിധായകൻ സെൽവരാഘവനടക്കമുള്ള താരങ്ങൾ
- Published by:Sarika KP
- news18-malayalam
Last Updated:
ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കുവച്ച ചിത്രത്തിനു താഴെ സെൽവരാഘവൻ കമന്റ് ചെയ്തത്.
'ഭ്രമയുഗ'ത്തിലും ഞെട്ടിച്ച് മമ്മൂട്ടി മുന്നേറുമ്പോൾ ആരാധകർ മാത്രമല്ല നിരവധി താരങ്ങളാണ് മമ്മൂട്ടിയെ അഭിനന്ദിച്ച് എത്തുന്നത്. തീയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ ആരാധകർക്കും പറയാനുള്ളത് കൊടുമൺ പോറ്റിയും പിള്ളേരും പൊളിച്ചുവെന്നാണ്. ആകെ മൊത്തം കൊടുമൺ പോറ്റിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ തരംഗം.
ഇതിനിടെയില്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച ചിത്രത്തിനു നിരവധി പേരാണ് കമന്റുമായി എത്തിയത്. തമിഴ് സംവിധായകൻ സെൽവരാഘവൻ അടക്കമുള്ള താരങ്ങളുടെ പട്ടിക നീളുന്നു.‘‘സർ, അദ്ഭുതപ്പെടുത്തുന്നു’’ എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ സെൽവരാഘവൻ കമന്റ് ചെയ്തത്. ‘ഭ്രമയുഗം’ സിനിമയെ പ്രശംസിച്ച് മിഥുൻ മാനുവൽ, ആര്യൻ തുടങ്ങിയവരും രംഗത്തെത്തി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
Feb 15, 2024 8:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘സർ, അദ്ഭുതപ്പെടുത്തുന്നു’; മമ്മൂട്ടിയെ പ്രശംസിച്ച് സംവിധായകൻ സെൽവരാഘവനടക്കമുള്ള താരങ്ങൾ










