ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നഗരത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ചൈനയില്‍ സ്ഥിതി ചെയ്യുന്ന യാന്‍ജിന്‍ കൗണ്ടിയാണ് ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നഗരമായി കണക്കാക്കപ്പെടുന്നത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുത്തനെയുള്ള മലനിരകള്‍ക്കിടയില്‍ നാന്‍സി നദിയുടെ കരയിലാണ് ഈ സ്ഥലം നില കൊള്ളുന്നത്.
കൗണ്ടിയെ മുകള്‍ഭാഗത്ത് നിന്നും നോക്കുകയാണ് എങ്കില്‍, ആ ഭൂപ്രദേശത്ത് യാന്‍ജിന്‍ എന്ന് ഒരു നഗരം നില കൊള്ളുന്നു എന്നു തന്നെ വിശ്വസിക്കാന്‍ ആളുകള്‍ക്ക് സാധിക്കുകയില്ല. നഗരത്തിന് നടുവിലൂടെ ആണ് നാന്‍സി നദി ഒഴുകുന്നത്. നദിയുടെ ഇരുവശത്തും നഗരത്തിലെ കെട്ടിടങ്ങളും കാണാം. നദിയും കെട്ടിടങ്ങളുമായി ഈ നഗരത്തെ ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍, ഒരു സാന്‍വിച്ച് പോലെയാണ് തോന്നുക. എന്നാല്‍, സാന്‍വിച്ച് പോലെയുള്ള ഈ രൂപമാണ് നഗരത്തെ സവിശേഷമാക്കുന്നത്. കാരണം, ഇത്തരമൊരു നഗരം, പൊതുവേ ആളുകള്‍ സാങ്കല്‍പ്പിക സിനിമകളിലോ അല്ലങ്കില്‍ ഗ്രാഫിക്സുകള്‍ നിറഞ്ഞ ഗെയിമുകളിലോ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.
നഗരത്തിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 30 മീറ്റര്‍ വീതി മാത്രമാണ് വിസ്തീര്‍ണ്ണം ഉളളത്. അതേ സമയം, നഗരത്തിന്റെ ഏറ്റവും വീതിയേറിയ ഭാഗം 300 മീറ്റര്‍ വീതിയിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഓരോ വശവും ഒരു പ്രധാന റോഡിലൂടെയാണ് മുറിച്ച് കടന്നു പോകുന്നത്. അത് നദീതീരത്ത് കൂടി കിലോമീറ്ററുകളോളം ദൂരത്തില്‍ വ്യാപിച്ച് കിടക്കുന്നു. ഇതില്‍ കൗതുകം ഉണര്‍ത്തുന്ന കാര്യം എന്തന്നാല്‍, ഇതിന് അധികം പാലങ്ങള്‍ ഇല്ല എന്നതാണ്.
ഈ നഗരത്തിന് ശ്രദ്ധേയമായ മറ്റൊരു സവിശേഷത കൂടിയുണ്ട്. ഈ നഗരത്തില്‍, ഭൂമി എന്ന വസ്തു വളരെ വില കൂടിയതാണ്. അത് എന്താണന്നല്ലേ? കാരണം ഈ നഗരത്തിലെ പല വീടുകളും പൂര്‍ണ്ണമായും നദീതീരത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. നദീതീരമായതിനാല് തന്നെ സ്വാഭാവികമായും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നഗരം കൂടിയാണിത്. വെള്ളംപ്പൊക്കം കാരണം, വീടുകളില്‍ വെള്ളം കയറാതെ സുരക്ഷിതമായി ഇരിക്കുന്നതിനെ മുന്നില്‍ കണ്ട് പൊയ്ക്കാലുകള്‍ പോലെയുള്ള തൂണുകളിലാണ് അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവും ഇടുങ്ങിയ നഗരത്തിന്റെ, ഡ്രോണ്‍ വഴി എടുത്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ കണ്ട ആളുകളുടെ പ്രധാന സംശയം, എന്ത് കൊണ്ടാണ് വെള്ളപ്പൊക്ക സാധ്യത അതിരൂക്ഷമായി നിലനില്‍ക്കുന്ന ഇവിടെ നിന്ന് പ്രദേശവാസികള്‍ മാറി പോകാന്‍ ആഗ്രഹിക്കാത്തത് എന്നാണ്, അതും ചൈന പോലെ ശകതമായൊരു രാജ്യത്ത്, ജീവിക്കാന്‍ മികച്ച സ്ഥലങ്ങള്‍ വേറെയുള്ളപ്പോള്‍. ഈ നഗരം, നൂറു വര്‍ഷത്തിലധികമായി കോളനിവത്ക്കരിക്കപ്പെട്ടിട്ടുണ്ട്, എന്നിട്ടു പോലും പ്രദേശവാസികള്‍ ആരും തന്നെ അവിടെ നിന്ന് മാറിത്താമസിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലത്രേ.
ലോകത്തിലേ ഏറ്റവും ഇടുങ്ങിയ നഗരമെന്നു പേരുകേട്ട സ്ഥമാണ് എങ്കിലും, കൗണ്ടിയിലേക്ക് അധികം ആളുകള്‍ക്ക് പ്രവേശനമില്ല. ചുറ്റും മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതും, നഗരത്തെ ആകെ ബന്ധിപ്പിക്കാന്‍ ഒരു പ്രധാന വഴിയും മാത്രമേയുള്ളൂ എന്ന കാരണങ്ങളെ മുന്‍നിര്‍ത്തിയാണ് അധികം ആളുകളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാത്തത്. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലും കുറവ് ഉള്ളതിനാല്‍, നഗരത്തില്‍ സാമ്പത്തിക വികസനവും സാധ്യമല്ല.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.