ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതായും നിധിന്‍ ഗഡ്കരി
എഥനോള്‍ കലർത്തിയ പെട്രോൾ (ഇ20 പെട്രോള്‍) വിതരണം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നുവന്ന വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. വിഷയത്തില്‍ തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ പണം നല്‍കിയുള്ള പ്രചാരണം നടക്കുന്നുണ്ടെന്ന് നിധിന്‍ ഗഡ്കരി പറഞ്ഞു. ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്‌സ് സൊസൈറ്റിയുടെ (എസ്‌ഐഎം) 65-ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ വില്‍പ്പന നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജി.
എഥനോള്‍ കലര്‍ന്ന പെട്രോള്‍ മിശ്രിതം നടപ്പാക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് എല്ലാ പരിശോധനാ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ശുദ്ധമായ ഇന്ധനം വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഊന്നികൊണ്ട് ഗഡ്കരി പറഞ്ഞു.
മലിനീകരണം തടയാന്‍ സഹായിക്കുന്നതിന് ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വിതരണം ത്വരിതപ്പെടുത്തണമെന്നും മന്ത്രി ഓട്ടോമൊബൈല്‍ വ്യവസായ മേഖലയോട് ആവശ്യപ്പെട്ടു. പുതിയ കാറുകള്‍ വാങ്ങാനായി പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടതായും ഗഡ്കരി അറിയിച്ചു.
advertisement
2025 അവസാനത്തോടെ ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് ചെലവ് ജിഡിപിയുടെ 9 ശതമാനമായി കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 11, 2025 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി