പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗിലെ മുള്‍ട്ടാന്‍ സുല്‍ത്താന്‍സും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് സംഭവം. 142 റൺസ് നേടിയ മുള്‍ട്ടാന്‍ സുല്‍ത്താൻസിനെതിരെ കറാച്ചി കിംഗ്സ് ബാറ്റ് ചെയ്യുമ്പോഴാണ് ഗ്രൗണ്ടിൽ നായ കയറിയത് അധികൃതർ ശ്രദ്ധിച്ചത്.
ജയിക്കാൻ 52 റൺസ് കൂടി വേണ്ടിയിരുന്ന കറാച്ചി മുള്‍ട്ടാന്‍ സുല്‍ത്താൻസിനെതിരെ പൊരുതുമ്പോഴാണ് അപ്രതീക്ഷിതമായി രണ്ട് നായകൾ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. 13 ഓവറിനു ശേഷം അടുത്ത ഓവര്‍ ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് നായകളുടെ കടന്നുവരവ്. പിന്നീട് എല്ലാ ക്യാമറ കണ്ണുകൾ നായയിലേക്ക്.
Also Read Viral | ദാഹിച്ചാൽ പിന്നെ എന്ത് നോക്കാൻ; വാട്ടർ ടാങ്കർ തടഞ്ഞുനിർത്തി വെള്ളം കുടിക്കുന്ന ആന
We have a new friend in the ground. pic.twitter.com/INLegMyoZs
— Johns. (@CricCrazyJohns) November 14, 2020
ശേഷം ഗ്രൗണ്ടിലേക്ക് ജീവനക്കാരെത്തി രണ്ട് നായകളെയും മാറ്റിയ ശേഷമാണ് കളി തുടര്‍ന്നത്. കോവിഡ് വ്യാപനം കാരണം പാകിസ്ഥാനില്‍ കഴിഞ്ഞ എട്ടുമാസമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നലെ മത്സരങ്ങള്‍ പുനരാരംഭിച്ചപ്പോഴാണ് രസകരമായ ഈ സംഭവമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket in Pakistan, Dog