'ആന്റി ക്ലോക്ക് ദിശയില്‍ നടക്കരുത്'; പാര്‍ക്കിലെ വിചിത്ര നിര്‍ദേശം വൈറല്‍; മൂണ്‍വാക്ക് പറ്റുമോയെന്ന് സോഷ്യല്‍ മീഡിയ
- Published by:Sarika KP
- news18-malayalam
Last Updated:
പാര്‍ക്കിലെ ഈ നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡ് വളരെ വേഗത്തിലാണ് വൈറലായത്.
വരുന്നവരെല്ലാം ഒരു ദിശയിൽ മാത്രം സഞ്ചരിക്കണമെന്ന വിചിത്ര നിർദ്ദേശവുമായി പാർക്ക് അധികൃതർ. എക്സ് ഉപയോക്താവായ അനുഷ്കയാണ് ഒരു പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിലെ ഈ വിചിത്ര നിര്‍ദേശത്തിന്റെ ചിത്രമുൾപ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
നിർദ്ദേശം അനുസരിച്ച് പാർക്കിൽ എത്തുന്നവർ എല്ലാവരും നടക്കുന്നത് ഒരേ ദിശയിൽ ആയിരിക്കണം. എതിർഘടികാര ദിശയിലെ സഞ്ചാരം അനുവദനീയമല്ല എന്നും
പാര്‍ക്കില്‍ സ്ഥാപിച്ച ബോര്‍ഡില്‍ പറയുന്നു. പാര്‍ക്കിലെ ഈ നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡ് വളരെ വേഗത്തിലാണ് വൈറലായത്. നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.
babe wake up new Indian park rule just dropped: no anti-clockwise movements 😤 pic.twitter.com/2yTrswjpiu
— anushka (@anushcache) August 9, 2024
advertisement
എതിർഘടികാര ദിശയിൽ നടന്നാൽ മറ്റൊരു വാതിൽ വഴി നമ്മൾ മറ്റൊരു പ്രപഞ്ചത്തിലേക്ക് പോകുമെന്ന് ഒരാൾ തമാശരൂപേണ പറഞ്ഞു. പാർക്കിൽ മൂൺവാക്ക് അനുവദനീയമാണോ ? എന്നായിരുന്നു ഒരാളുടെ പ്രതികരണം.
എന്നാൽ പാർക്കുകളിൽ ഇത്തരം നിർദ്ദേശങ്ങൾ ആദ്യമായല്ലെന്നും സാധാരണ ഗതിയിൽ ജോഗിങ് പാടില്ല എന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ വരെ ഉണ്ടാകാറുണ്ടെന്നും ഒരാൾ പറഞ്ഞു.
കൂടാതെ ഇത്തരം നിർദ്ദേശങ്ങൾ പാർക്കിൽ എത്തുന്ന എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തിഉള്ളതാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ചെറിയ പാതകളും ഒരുപാട് ആളുകളും എത്തുന്ന പാർക്കുകളിൽ ഇത്തരം നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും അല്ലെങ്കിൽ ആളുകൾക്ക് അപകടം സംഭവിക്കാമെന്നും ഒരാൾ പറഞ്ഞു.
advertisement
ഇതിനുമുമ്പും പാര്‍ക്കുകളില്‍ സമാനമായ നിര്‍ദേശമടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ഒരു പാർക്കിൽ ജോഗിങും എതിര്‍ഘടികാര ദിശയിലുള്ള നടത്തവും നിരോധിച്ചുകൊണ്ട് ബംഗളൂരു നഗരപാലിക അധികൃതർ തന്നെ ബോർഡ് സ്ഥാപിച്ചിരുന്നു. അതും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
August 10, 2024 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആന്റി ക്ലോക്ക് ദിശയില്‍ നടക്കരുത്'; പാര്‍ക്കിലെ വിചിത്ര നിര്‍ദേശം വൈറല്‍; മൂണ്‍വാക്ക് പറ്റുമോയെന്ന് സോഷ്യല്‍ മീഡിയ